കര്‍ണാടകയില്‍ മൂന്നാമത്തെ കോവിഡ് മരണം!;കേരളത്തില്‍ പോയി തിരിച്ചു വന്ന 10 മാസം പ്രായമുള്ള കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു;ഇന്ന് 7 കേസുകള്‍ കൂടി;ആകെ കോവിഡ് ബാധിതരുടെ എണ്ണം 62 ആയി.

ബെംഗളൂരു : കര്‍ണാടകയില്‍ 7 പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.

സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 62 ആയി.

രോഗി 56 : ദക്ഷിണ കന്നടയില്‍ നിന്നുള്ള 10 മാസം പ്രായമുള്ള ആണ്‍കുട്ടി,നേരിട്ട് വിദേശ യാത്ര നടത്തിയതായി വിവരമില്ല ,എന്നാല്‍ ബന്ധുക്കളോടൊപ്പം (മാതാപിതാക്കള്‍) കേരളത്തില്‍ പോയി തിരിച്ചു വന്നിട്ടുണ്ട്,കുട്ടിയുമായി ബന്ധപ്പെട്ട 6 പേരും നിരീക്ഷണത്തിലാണ്.കുട്ടി ദക്ഷിണ കന്നഡയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 57 : ശ്രീലങ്കയിലെ കൊളോമ്പോയിലേക്ക് യാത്ര ചെയ്തു 15 ന് തിരിച്ചെത്തിയ 20 കാരന് ബെംഗളൂരുവില്‍ രോഗം സ്ഥിരീകരിച്ചു.നഗരത്തില്‍ ചികിത്സയിലാണ്.

രോഗി 58 : ഈ മാസം 18 ന് ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ 25 കാരിക്ക് ബെംഗളൂരുവില്‍ രോഗം സ്ഥിരീകരിച്ചു,അവര്‍ നഗരത്തില്‍ ചികിത്സയിലാണ്.

  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം

രോഗി 59 : രോഗി 25 മായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 35 കാരിയായ യുവതി.നഗരത്തില്‍ ചികിത്സയിലാണ്.

രോഗി 60 : ഈ മാസം 13 ന് ഡല്‍ഹിയിലേക്ക് തീവണ്ടി മാര്‍ഗം യാത്ര ചെയ്ത 60 കാരന്‍ തുമുക്കുരുവില്‍ ഇന്ന് മരണപ്പെട്ടു,ഇദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ട 24 പേരെ കണ്ടെത്തി,13 പേര്‍ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റി.8 പേര്‍ നെഗറ്റീവ് ആണ് 3 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആണ് ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ ആണ്.

രോഗി 61 : രോഗി 25 മായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 33 കാരിക്ക് രോഗം സ്ഥിരീകരിച്ചു.അവര്‍ നഗരത്തില്‍ ചികിത്സയിലാണ്.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

രോഗി 62 : ദുബായില്‍ നിന്ന് തിരിച്ചെത്തിയ ഉത്തര കന്നഡ സ്വദേശി ,22 കാരന്‍ അവിടത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇതുവരെ 3 പേര്‍ മരിച്ചു,5 പേര്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു,ഇതെല്ലം ചേര്‍ത്ത് ആണ് ആകെ രോഗികള്‍ 62.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts