ഓരോ തൊഴിലിനേയും ബഹുമാനിക്കേണ്ടതിൻ്റെ പ്രാധാന്യം വിളിച്ചോതി ചീഫ് ജസ്റ്റിസ്.

  ബെംഗളൂരു: ചീഫ് ജസ്റ്റിസിൻ്റെ സഹപ്രവർത്തകരോടുള്ള പെരുമാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് കോടതിയിലെ ജീവനക്കാർ. കോടതി കെട്ടിടം അറ്റൻഡറെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ച്  ചീഫ് ജസ്റ്റിസ് ശ്രീനിവാസ് ഓക്ക സഹപ്രവർത്തകരെ ഞെട്ടിച്ചു. ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ചിക്കബലപുരയിൽ നിർമ്മിച്ച കോടതി കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ചീഫ് ജസ്റ്റിസ്. മുതിർന്ന അറ്റൻഡർ ആയ ജയരാജിനോട് പൊടുന്നനെ നാട മുറിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ജയരാജ് ആദ്യം എതിർത്തുവെങ്കിലും ചീഫ് ജസ്റ്റിസിൻ്റെ “ഉത്തരവ് ” അംഗീകരിക്കാതെ വഴിയില്ലെന്നായി. കഴിഞ്ഞ 20 വർഷമായി വിവിധ കോടതികളിൽ ജോലി ചെയ്യുന്ന മുതിർന്ന…

Read More

പനിയോ വിറയല്ലോ ശ്വാസതടസമോ ചുമയോ ഉള്ള വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അവധി നൽകും.

  ബെംഗളൂരു: കോവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ പനിയോ വിറയലോ ശ്വാസതടസ്സമോ ചുമയോ ഉള്ള വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അവധി നൽകാൻ കർണാടകയിലെ സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. അവധി ലഭിക്കുന്നവർ ചികിത്സതേടി പൂർണ്ണമായും ഭേദമായ ശേഷമേ സ്കൂളിലേക്ക് മടങ്ങേണ്ടതുള്ളൂ. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് പനി ലക്ഷണം കണ്ടാൽ പ്രത്യേകം മുറി അനുവദിക്കണം. സമീപകാലത്ത് ചൈന സന്ദർശനം നടത്തിയിട്ടുള്ള വിദ്യാർഥികളും അധ്യാപകരും മറ്റു ജീവനക്കാരും കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരായിരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു

Read More

ഡൽഹിയിൽ നിന്നും നഗരത്തിലേക്ക് കർണാടക എക്സ്പ്രസിൽ യാത്ര ചെയ്ത മലയാളി വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി;അവസാന മൊബൈൽ സിഗ്നൽ ലഭിച്ചത് യെലഹങ്കയിൽ വച്ച്.

ബെംഗളൂരു: ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിയെ ഇന്നലെ ദുരൂഹസാഹചര്യത്തില്‍ തീവണ്ടി യാത്രക്കിടെ ഇന്നലെ കാണാതായി. ന്യൂഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലെക്കുള്ള യാത്രാമധ്യയാണ് മലയാളി വിദ്യാര്‍ത്ഥിനി ജോഷ്ലി ഗബ്രിയേലിനെ (21) കാണാതായത്. ഡല്‍ഹിയിലെ ഗബ്രിയെലിന്റെ ഇളയ മകളായ ജോഷ്‌ലിയെ ഡല്‍ഹിയില്‍ നിന്നും ബംഗളൂരുവിലെക്കുള്ള കര്‍ണ്ണാടക എക്സ്‌പ്രസ് ട്രെയിനില്‍ ആണ് ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. ഡല്‍ഹിയിലെ എബി ട്യൂട്ടോറിയലില്‍ നിയമ പഠനത്തിനു പരിശീലനം തേടുകയായിരുന്നു ജോഷ്‌ലി. നഗരത്തിലെ  ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന സഹോദരനെ കാണാനാണ് അവർ യാത്ര തിരിച്ചത്. കെ.എസ്.ആർ സിറ്റി റെയിൽവേ സ്‌റ്റേഷനിൽ…

Read More

റെഡ്ഡി സഹോദരൻമാരുടെ സന്തത സഹചാരിയും സംസ്ഥാന മന്ത്രിയുമായ ശ്രീരാമുലുവിൻ്റെ മകളുടെ രാജകീയ വിവാഹം ആരംഭിച്ചു;ചെലവ് 500 കോടി ?

  ബെംഗളൂരു: ഖനികളുടെ നാടായ ബല്ലാരി വീണ്ടുമൊരു ആഡംബരവിവാഹത്തിന് വേദിയാവുന്നു. മുതിർന്ന ബി.ജെ.പി. നേതാവും കർണാടകത്തിലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രിയുമായ ബി. ശ്രീരാമുലുവിന്റെ മകളുടെ വിവാഹമാണ് കോടികൾ ചെലവഴിച്ച് നടത്തുന്നത്. 9 ദിവസം നീണ്ടുനിൽക്കുന്ന വിവാഹ ചടങ്ങിന് പ്രതീക്ഷിക്കുന്ന ചിലവ് 500 കോടി രൂപയാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായിയാണ് വരൻ. പരമ്പരാഗത ചടങ്ങുകൾ അനുസരിച്ച് മാർച്ച് അഞ്ചിന് ബെംഗളൂരു പാലസ് ഗ്രൗണ്ടിലാണ് വിവാഹമെങ്കിലും ബല്ലാരിയിലെ ശ്രീരാമുലുവിന്റെ വീട്ടിൽ ഫെബ്രുവരി 27-നുതന്നെ ആഘോഷച്ചടങ്ങുകൾ തുടങ്ങി. കർണാടക കണ്ടിട്ടുളളതിലെ ഏറ്റവും വലിയ ആഢംബര വിവാഹമായിരിക്കും ഇത് എന്നാണ്…

Read More

അധോലോക കുറ്റവാളി രവി പൂജാരിയെ പറ്റിച്ച് 2 കോടി രൂപ തട്ടിയെടുത്ത കേരളാ പോലീസിൻ്റെ ഉയർന്ന ഉദ്യോഗസ്ഥർ ആരെല്ലാം? അന്വേഷണം തുടരുന്നു.

ബെംഗളൂരു: കേരള പൊലീസിലെ ഉന്നതരുമായുള്ള ക്വട്ടേഷൻ ഇടപാട് വെളിപ്പെടുത്തി അധോലോക കുറ്റവാളി രവി പൂജാരി. ക്വട്ടേഷനിൽ ഇടനിലക്കാരായി നിന്നുകൊണ്ട് കേരള പോലീസിലെ രണ്ട് ഉന്നതർ രണ്ട് കോടി രൂപ തട്ടിയതായാണ് രവി പൂജാര അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. ഇതിൽ ഒരു ഐ.പി.എസ്. റാങ്കിലുള്ള ഉദ്യോഗസ്ഥനും ഉൾപ്പെടുന്നുവെന്നാണ് സൂചന. പത്ത് വർഷം മുൻപാണ് സംഭവം നടന്നത്.കള്ളപ്പണവിവാദമടക്കമുള്ള ഒരു വ്യവസായ ഗ്രൂപ്പിൽ നിന്നാണ് രവി പൂജാരി പണം ആവശ്യപ്പെട്ടത്. രണ്ടരക്കോടി രൂപയായിരുന്നു. ക്വട്ടേഷൻ. ഇതിൽ ഇടനിലക്കാരായി നിന്നാണ് പൊലീസ് ഉദ്യോഗസ്ഥർ രണ്ട് കോടി രൂപ തട്ടിയത്. തനിക്ക് അമ്പത് ലക്ഷം…

Read More

ദുബായിൽ നിന്ന് ബെംഗളൂരുവിലെത്തി 3 ദിവസം ജോലി ചെയ്ത് ബസ്സിൽ ഹൈദരാബാദിലേക്ക് പോയ ടെക്കിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു;യുവാവുമായി ബന്ധപ്പെട്ട 80 ഓളം പേർ നിരീക്ഷണത്തിൽ.

  ബെംഗളൂരു : ഹൈദരാബാദിൽ ഒരു യുവാവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതു ചേർത്ത് ഇന്ത്യയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5 ആയി. ഡൽഹിയി ഇന്നലെ ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. മുൻപ് ചൈനയിൽ പഠിച്ചിരുന്ന കേരളത്തിൽ നിന്നുള്ള 3 വിദ്യാർത്ഥികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു ,പിന്നീട് അവർ ചികിൽസക്ക് ശേഷം ആശുപത്രി വിട്ടു. ഹൈദരാബാദിൽ കൊറോണ ബാധ സ്ഥിരീകരിച്ച യുവാവ് ദുബായിൽ ജോലി ചെയ്യുകയായിരുന്നു. അവിടെ വച്ച് മറ്റ് രാജ്യങ്ങളിലെ സഹപ്രവർത്തകരിൽ നിന്നായിരിക്കാം രോഗം ബാധിച്ചത്. ദുബായിൽ നിന്ന്…

Read More

കാശ്മീർ സ്വതന്ത്രമാക്കണം എന്നാവശ്യപ്പെട്ട് ശിവാജി നഗറിൽ ചുവരെഴുത്ത്.

  ബെംഗളൂരു : ശിവാജി നഗറിലെ ഡിഫൻസ് എൻക്ലേവ് കോളനിയുടെ ചുറ്റുമതിലിൽ “കാശ്മീർ സ്വതന്ത്രമാക്കണം” എന്ന ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു. പെയിൻറ് ചെയ്തത് ചുവരെഴുത്തു മറച്ചതായും കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും ബംഗളൂരു ഈസ്റ്റ് ഡി സി പി എസ് സി ശരണപ്പ പറഞ്ഞു. പൊതുസ്ഥലം വികൃതമാക്കിയതിന് എതിരെയുള്ള നിയമം ചുമത്തിയാണ് കേസെടുത്തത്. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Read More

3 വയസ്സുകാരിയെ വീട്ടുമുറ്റത്തു നിന്ന് കടിച്ചെടുത്ത് പുള്ളിപ്പുലി ഓടിമറിഞ്ഞു;തിരച്ചിലിൽ കണ്ടെത്തിയത് തലയറ്റ് ചിന്നിച്ചിതറിയ മൃതശരീരം;നരഭോജിയെ വെടിവച്ച് കൊല്ലാൻ ഉത്തരവിട്ട് അധികാരികൾ.

  ബെംഗളൂരു : തുമക്കുരു ബൈച്ചേനഹളളിയിൽ ശനിയാഴ്ച മൂന്നുവയസ്സുകാരി ചന്ദനയെ പുള്ളി പുലി കടിച്ചുകൊന്നു . രാത്രി എട്ടുമണിയോടെയാണ് സംഭവം. രക്ഷിതാക്കൾ ആയ ശ്രീനിവാസയും ശിൽപയും ബെംഗളൂരുവിൽ ആയതിനാൽ അമ്മൂമ്മയും ഗ്രാമ പഞ്ചായത്ത് അംഗവുമായ ഗംഗ ചിക്കനമ്മയ്ക്കൊപ്പം ആയിരുന്നു ചന്ദന. വീട്ടുമുറ്റത്തെ വളർത്തു നായയെ ആക്രമിക്കുന്നത് കണ്ടു അടുത്തേക്ക് പോയ ചന്ദനയെ പുള്ളിപ്പുലി കടിച്ചെടുത്തു മറയുകയായിരുന്നു. പ്രദേശവാസികൾ നടത്തിയ തിരച്ചിലിൽ സമീപ പ്രദേശത്തു നിന്നും തലയറ്റ്  ചിന്നിിച്ചിതറിയ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പ്രദേശത്ത് കഴിഞ്ഞ ആറു മാസത്തിനിടെ നാല് ജീവനാണ് പുലിയുടെ ആക്രമണത്തിൽ നഷ്ടപ്പെട്ടത്.…

Read More

ഇന്ദിരാ ക്യാൻ്റീനിൽ ഇനി ഭക്ഷണത്തിന് വില കൂടും?

ബെംഗളൂരു: ഇന്ദിരാ കാൻ്റീനുകളിലെ ഭക്ഷണ നിരക്ക് അഞ്ചു രൂപ വരെ ഉയർത്താൻ ബിബിഎംപി. നിലവിൽ അഞ്ചു രൂപയുള്ള പ്രഭാതഭക്ഷണത്തിന് പത്തു രൂപയും ഉച്ചയ്ക്കും രാത്രിയും 10 രൂപയുള്ള ഭക്ഷണത്തിന് 15 രൂപയുമായാണ് നിരക്ക് ഉയർത്തുന്നത്. സർക്കാർ അനുമതി ലഭിച്ചാൽ നിരക്ക് വർധന പ്രാബല്യത്തിൽ ആകുമെന്ന് മേയർ ഗൗതം കുമാർ ജെയിൻ അറിയിച്ചു. ഭക്ഷണ വിതരണത്തിന് കരാറെടുത്ത  ഏജൻസി 32 രൂപയാണ് ഈടാക്കുന്നത് ഇതിൽ 22 രൂപ സർക്കാർ സബ്സിഡിയായി നൽകും. ഈ നിരക്കിൽ ഇനി ഭക്ഷണം നൽകാൻ സാധിക്കില്ല എന്നാണ് ഏജൻസിയുടെ നിലപാട്. ന്യായവിലയ്ക്ക്…

Read More

വ്യാജ പെർമിറ്റുമായി രാജസ്ഥാനിലേക്ക് സർവ്വീസ് നടത്തി ലക്ഷങ്ങൾ തട്ടിച്ച സ്വകാര്യ ബസിനെ ആർ.ടി.ഒ പിടികൂടി.

ബെംഗളൂരു: വ്യാജ പെർമിറ്റുമായി രാജസ്ഥാനിലേക്കു സർവീസ് നടത്തിയ 2 സ്വകാര്യ ബസുകൾ യശ്വന്ത്പുര ആർടിഒ പിടികൂടി. രാജസ്ഥാൻ റജിട്രേഷനുള്ള എംആർ ട്രാവൽസിലെ ബസുകളാണു പിടികൂടിയത്. സംസ്ഥാനാന്തര സർവീസിനുള്ള രേഖകൾ വ്യാജമായിനിർമിച്ചു ബസുകൾക്ക് 2017ന് ശേഷം നികുതിയും ഇൻഷുറൻസും അടച്ചിട്ടില്ല. നികുതി ഇനത്തിൽ മാത്രം 30 ലക്ഷം രൂപ അടയ്ക്കാനുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ബസ് ജോധ്പുർ,ജയ്പ്പൂർ എന്നിവിടങ്ങളിലേക്കാണു സർവീസ് നടത്തുന്നത്.

Read More
Click Here to Follow Us