ഇന്ദിരാ ക്യാൻ്റീനിൽ ഇനി ഭക്ഷണത്തിന് വില കൂടും?

ബെംഗളൂരു: ഇന്ദിരാ കാൻ്റീനുകളിലെ ഭക്ഷണ നിരക്ക് അഞ്ചു രൂപ വരെ ഉയർത്താൻ ബിബിഎംപി.

നിലവിൽ അഞ്ചു രൂപയുള്ള പ്രഭാതഭക്ഷണത്തിന് പത്തു രൂപയും ഉച്ചയ്ക്കും രാത്രിയും 10 രൂപയുള്ള ഭക്ഷണത്തിന് 15 രൂപയുമായാണ് നിരക്ക് ഉയർത്തുന്നത്.

സർക്കാർ അനുമതി ലഭിച്ചാൽ നിരക്ക് വർധന പ്രാബല്യത്തിൽ ആകുമെന്ന് മേയർ ഗൗതം കുമാർ ജെയിൻ അറിയിച്ചു.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

ഭക്ഷണ വിതരണത്തിന് കരാറെടുത്ത  ഏജൻസി 32 രൂപയാണ് ഈടാക്കുന്നത് ഇതിൽ 22 രൂപ സർക്കാർ സബ്സിഡിയായി നൽകും.

ഈ നിരക്കിൽ ഇനി ഭക്ഷണം നൽകാൻ സാധിക്കില്ല എന്നാണ് ഏജൻസിയുടെ നിലപാട്.

ന്യായവിലയ്ക്ക് ഭക്ഷണം നൽകാൻ മൂന്നു വർഷം മുൻപ് സിദ്ധരാമയ്യ സർക്കാറാണ് ബിബിഎംപി പരിധിയിൽ 198 വാർഡുകളിൽ ഇന്ദിരാ കാൻ്റീൻ ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
[masterslider id="10"]

Related posts