കാശ്മീർ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ട് പ്ലെക്കാർഡ് ഉയർത്തിയ യുവതി പിടിയിൽ.

ബെംഗളൂരു : അമൂല്യ ലിയോണിനെതിരെ ഹിന്ദു ജാഗരൺ വേദികെ നടത്തിയ പ്രതിഷേധത്തിനിടെ, “സ്വതന്ത്ര കശ്മീർ’ പ്ലക്കാർഡ് ഉയർത്തിയ വിദ്യാർഥിനി അറസ്റ്റിലായി. “കശ്മീർ മുക്തി , ദലിത് മുക്തി, മുസ്ലിം മുക്തി’ എന്ന ബാനർ ഉയർത്തിയ മല്ലേശ്വരം സ്വദേശിനി ആർദ്ര നാരായണിനെതിരെയാണു കേസ്. മനഃപൂർവം സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചതിനാണ് കേസെടുത്തതെന്ന് ഡിസിപി ചേതൻസിങ് റാത്തോഡ് പറഞ്ഞു. വിദ്യാർഥിനിയുടെ സുരക്ഷ മുൻനിർത്തി, ആൾക്കൂട്ടത്തിനിടയിൽ നിന്നു രക്ഷിച്ചെടുക്കാൻ കൂടിയാണ് പൊലീസ് ശ്രമിച്ചതെന്ന് സിറ്റി പൊലീസ് കമ്മി ഷണർ ഭാസ്കർ റാവു പറഞ്ഞു. നേരത്തെ, മൈസൂരു സർവകലാശാലയിൽ “സ്വതന്ത്ര കശ്മീർ’ പ്ലക്കാർഡ്…

Read More

മോഷ്ടിച്ച സ്വർണവും കഞ്ചാവുമായി 3 മലയാളികൾ അറസ്റ്റിൽ.

ബെംഗളൂരു: ആറുകിലോ കഞ്ചാവും കവർച്ച ചെയ്ത 100 ഗ്രാം സ്വർണവുമായി മൂന്ന് മലയാളികൾ പിടിയിൽ. കൊച്ചി പള്ളുരുത്തി സ്വദേശി അലക്സ് (28) കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ദീപ് രാജ് (29) കണ്ണവം സ്വദേശി വി പി മുഹമ്മദ് മുക്താർ (27) എന്നിവരെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കെംഗേരിയിലേയും മംഗളൂരുവിലേയും ഓരോപള്ളികളിൽ കവർച്ച നടത്തിയതായി ഇവർ മൊഴി നൽകി എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു

Read More

ബെംഗളൂരു സിറ്റി പൊലീസിന്റെ സ്ത്രീ സുരക്ഷ ആപ് സൂപ്പര്‍ ഹിറ്റ്‌;ഈ ആപ്പ് നിങ്ങള്‍ക്കും ഡൌണ്‍ലോഡ് ചെയ്യാം…

ബെംഗളൂരു: ബെംഗളൂരു സിറ്റി പൊലീസിന്റെ സ്ത്രീ സുരക്ഷ ആപ് ഡൗൺലോഡ് ചെയ്തത് 28,0000 പേർ. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി 2 വർഷം മുൻപാണ് സുരക്ഷ ആപ് ആരംഭിച്ചത്. വൺ ടൈം റജിസ്ട്രേഷൻ നടത്തി കഴിഞ്ഞാൽ നിങ്ങൾ നിൽക്കുന്ന സ്ഥലം ട്രാക്ക് ചെയ്യാൻ ഇതിലൂടെ സാധിക്കും. കൂടാതെ എമർജൻസി കോൺടാക്ട് നമ്പറുകൾ ആപ്പുമായി ഷെയർ ചെയ്യാനുള്ള സംവിധാനവും ഉണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള പാനിക് ബട്ടൺ അമർത്തിയാൽ 7 സെക്കൻഡുകൾക്കുള്ളിൽ മറുപടി ലഭിക്കും. വനിതാ പൊലീസിന്റെ നേതൃത്വത്തിൽ സ്കൂളുകൾ, കോളജുകൾ, ഗാർമെന്റ് ഫാക്ടറികൾ എന്നിവിടങ്ങളിൽ…

Read More

” നിങ്ങൾ മരിക്കുന്നില്ല , എന്നും ജീവിക്കുന്നു ഞങ്ങളിലൂടെ….. ഒരു ചെറു പുഞ്ചിരിയോടെ”

രണ്ടും ഇണക്കുരുവികളെ പോലെ ആയിരുന്നു ആദ്യമായി കണ്ട നാള്‍ മുതല്‍…! ഞങ്ങള്‍ കാണുംമ്പോള്‍ കളി ആക്കും ആയിരുന്നു ആ….. ഹ….!! ഇണ പ്രാവുകള്‍ എത്തിയല്ലൊ എന്നൊക്കെ പറഞ്ഞ് അത്രക്ക് ദൃഡം ആയിരുന്നു അവരുടെ സൗഹൃദം …! എപ്പോഴും ഒരുമിച്ച് ബസ് കാലത്ത് എത്തിയത് മുതല്‍ ജോണ്‍സന്‍റെ കടയിലെ ചായ കുടി ആയാലും അമ്മച്ചി കടയില്‍ നിന്നും കാലത്തെ ദോശ ആയാലും അല്ലെങ്കില്‍ ഹോട്ടലിലെ ഉച്ച ഊണായലും അതുമല്ലെങ്കില്‍ അയ്യപ്പ ടെമ്പിളിലെ ഉച്ച ഊണിന് പോക്കായാലും ബസ് വൃത്തി ആക്കുന്നതും അങ്ങനെ എവിടെയും എപ്പോഴും ഒരുമിച്ച് അവസാനം…

Read More

പാകിസ്താൻ സിന്ദാബാദ് വിളിച്ച യുവതിക്ക് നക്സൽ ബന്ധമുണ്ടെന്ന ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി.

ബെംഗളൂരു : പാകിസ്താൻ സിന്ദാബാദ് വിളിച്ച യുവതിക്ക് നക്സൽ ബന്ധമുണ്ടെന്ന ആരോപണവുമായി കർണാടക മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ രംഗത്ത്. ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി അടക്കമുള്ളവർ പങ്കെടുത്ത ചടങ്ങിലാണ് അമുല്യ ലിയോൺ എന്ന യുവതി പാകിസ്താന് സിന്ദാബാദ് വിളിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. പരിപാടി അവസാനിക്കുന്നതിനു മുമ്പെ അമുല്യയെ ദേശവിരുദ്ധതാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് ഇവരെ. ഇത്തരത്തിലുള്ള പ്രസ്താവനകൾ ഇറക്കുന്ന സ്ത്രീകളെ ശിക്ഷിക്കണമെന്നും യെദ്യൂരപ്പ പറഞ്ഞു. അവളുടെ കൈകളും കാലുകളും തല്ലിയൊടിക്കണം. അവൾക്ക് ജാമ്യം കിട്ടരുത്.…

Read More

പരസ്യമായി അപമാനിച്ചതിന് പകരമായി യുവതിയെ ബലാൽസംഘം ചെയ്യാൻ ശ്രമിച്ച മധ്യവയസ്ക്കന് സംഭവിച്ചത്!

ബംഗളൂരു: തന്നെ പരസ്യമായി അപമാനിച്ചെന്നാരോപിച്ച് 28കാരിയെ ബലാത്സംഗം ചെയ്യാൻ മുതിർന്ന 55കാരനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ബെംഗളൂരു മകേനഹള്ളി സ്വദേശി രംഗനാഥ ആണ് പിടിയിലായത്. 28കാരിയായ യുവതിയെ രാംഗനാഥ അപമാനിക്കാൻ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തിങ്കളാഴ്ച രാവിലെ ഓഫീസിലേക്ക് പോകുകയായിരുന്ന യുവതിയെ രംഗനാഥ കളിയാക്കിയിരുന്നു. സംഭവം ആവർത്തിച്ചാൽ ചെരുപ്പിന് അടിമേടിക്കുമെന്ന് യുവതി രംഗനാഥത്തിന് മുന്നറിയിപ്പ് നൽകി. നാട്ടുകാരുടെ മുന്നിൽ വെച്ചായിരുന്നു സംഭവം. യുവതിയുടെ പരസ്യപ്രതികരണത്തോടെ യുവതിയെ ബലാത്സംഗം ചെയ്യാൻ രംഗനാഥ തീരുമാനിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. യുവതി ബെംഗളൂരു-തുമകുരു മെയിൻ റോഡിലെ സോംപുര ഇൻഡസ്ട്രിയൽ ഏരിയയ്ക്കടുത്താണ്…

Read More

ജീവനക്കാർക്ക് എച്ച്.വൺ.എൻ.വൺ സ്ഥിരീകരിച്ചു;സ്വകാര്യ കമ്പനിയുടെ ഓഫീസ് താൽക്കാലികമായി അടച്ചു.

ബെംഗളൂരു : രണ്ടു ജീവനക്കാർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രമുഖ സോഫ്റ്റ്വയർ കമ്പനിയായ “സാപ്പി’ ന്റെബെംഗളൂരു, ഗുരുഗ്രാം, മുംബൈ കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. ജീവനക്കാരോട് 28 വരെ വീട്ടിലിരുന്നു ജോലി ചെയ്യാൻ ആവശ്യപ്പെട്ടു. ജർമൻ കമ്പനിയുടെ ബെംഗളൂരു ആർഎംസെഡ് സോണിലെഓഫിസിൽ ജോലി ചെയ്യുന്നവർക്കാണ് അസുഖം സ്ഥിരീകരിച്ച്ത്. ഇവരുടെ സഹപ്രവർത്തകരും നിരീക്ഷണത്തിലാണ്.

Read More

വീണ്ടും ബസപകടം;കേരളത്തിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു; ഒരു മരണം.

ബെംഗളൂരു : നഗരത്തിൽ നിന്ന് നാട്ടിലേക്ക് പോകുകയായിരുന്ന കല്ലട ട്രാവൽസിൻ്റെ ബസ് ഇന്ന് പുലർച്ചയോടെ അപകടത്തിൽ പെട്ടു. രണ്ടു മണിയോടെ നിയന്ത്രണം വിട്ട് ബസ് റോഡിലേക്ക് മറയുകയായിരുന്നു. മൈസൂരുവിന് സമീപം ഹുൻസൂരിലാണ് അപകടം നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കല്ലടയുടെ വോള്‍വോ ബസ് ആണ് അപകടത്തില്‍ പെട്ടത്. കോഴിക്കോട് വഴി പെരിന്തല്‍മണ്ണയിലേക്ക് പോകുന്ന ബസാണ് ഇത്. ബന്ദിപ്പൂര്‍ വനമേഖലയില്‍ രാത്രിയാത്രാ നിരോധനമുള്ളതിനാല്‍ ഹുന്‍സൂര്‍-മാനന്തവാടി വഴിയാണ് ബസ് പോകുന്നത്. ഒരു യാത്രക്കാരി മരിച്ചു.പെരിന്തൽമണ്ണയിലേക്ക് ടിക്കറ്റ് എടുത്ത അദ്ധ്യാപികയായ ഷെറിൻ ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മൂന്നുപേരെ ഉടന്‍…

Read More

പ്രളയ സമയത്ത് നഗരത്തിൽ നിന്നുള്ള സാധനങ്ങൾ നാട്ടിലെത്തിക്കാൻ സഹായിച്ച ബൈജു ചേട്ടനെ ഓർത്ത് നഗരത്തിലെ മലയാളി സംഘടനകൾ.

ബെംഗളൂരു : അവിനാശിയിലുണ്ടായ വാഹനദുരന്തത്തിൽ ജീവൻ നഷ്ടമായ കെ.എസ്.ആർ.ടി.സി. ജീവനക്കാരായ ബൈജുവിനെയും ഗിരീഷിനെയും നഗരത്തിലെ മലയാളികൾക്ക് മറക്കാനാവില്ല. പ്രത്യേകിച്ചും മലയാളിസംഘടന കൾക്ക്. 2018-ൽ കേരളത്തെ പ്രളയം മുക്കിയപ്പോൾ കൈത്താങ്ങാകാൻ “നന്മ മലയാളി കൾചറൽ അസോസിയേഷൻ “മുന്നിട്ടിറങ്ങിയപ്പോൾ പിന്തുണയുമായെത്തിയത് കെ.എസ്.ആർ.ടി.സി. ജീവനക്കാരായ ബൈജുവും ഗിരീഷുമായിരുന്നു. “ഞങ്ങൾക്കൊരിക്കലും ബൈജുവിനെ മറക്കാൻ കഴിയില്ല. പ്രളയദുരിതത്തിൽ ഞങ്ങൾ നൽകുന്ന ആവശ്യസാധനങ്ങൾ നേരിട്ടാണ് അവശ്യക്കാരിലേക്കെത്തിച്ചിരുന്നത്. അദ്ദേഹത്തിൻറെ അനുകമ്പയും സ്നേഹവും നേരിട്ടറിഞ്ഞവരാണ് ഞങ്ങൾ’ -ഐ.ടി. ജീവനക്കാരനും തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയുമായി നന്മ ഭാരവാഹിയുമായ ജിതേഷ് അമ്പാടി പറഞ്ഞു. പ്രളയദുരിതാശ്വാസരംഗത്തെ പ്രവർത്തനം കണക്കിലെടുത്ത് നന്മ…

Read More

ആകെ മരണം 19; രണ്ടു പേരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം സഹായ ധനം;ചികിൽസ സർക്കാർ ഏറ്റെടുക്കും: ഇന്ന് പുലർച്ചെ അവിനാശിയിലെ ദേശീയ പാതയിൽ പൊലിഞ്ഞ യാത്രക്കാരുടെ പേരുകൾ ഇവിടെ വായിക്കാം.

ബെംഗളൂരു : നഗരത്തിൽ നിന്ന് ഇന്നലെ കെ.എസ്.ആർ.ടി.സി ബസിൽ പുറപ്പെട്ട് ഇന്ന് പുലർച്ചെ ലോറിയുമായി കൂട്ടിയിടിച്ച അപകടത്തിൽ മരിച്ച എല്ലാവരേയും തിരിച്ചറിഞ്ഞു. എല്ലാവരും മലയാളികളാണ്. 19 പേരാണ് മരിച്ചത് 15 പുരുഷൻമാരും 4 സ്ത്രീകളും. 2 പേരുടെ നില ഗുരുതരമായി തുടരുന്നു.20 ഓളം പേർക്ക് പരിക്കുണ്ട്. എറണാകുളം ഏരമംഗലം മാത്യുവിന്റെ മകൻ എംസി മാത്യു (30), ബെംഗളുരു സ്വദേശി മണികണ്ഠന്റെ മകൾ മാനസി മണികണ്ഠൻ (20), എറണാകുളം ഏരമംഗലം ഗോകുലിന്റെ മകൾ ഗോപിക (25), എറണാകുളം ഏരമംഗലം അശ്വിന്റെ ഭാര്യ ഐശ്വര്യ (24), തൃശൂർ…

Read More
Click Here to Follow Us