കാശ്മീർ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ട് പ്ലെക്കാർഡ് ഉയർത്തിയ യുവതി പിടിയിൽ.

ബെംഗളൂരു : അമൂല്യ ലിയോണിനെതിരെ ഹിന്ദു ജാഗരൺ വേദികെ നടത്തിയ പ്രതിഷേധത്തിനിടെ, “സ്വതന്ത്ര കശ്മീർ’ പ്ലക്കാർഡ് ഉയർത്തിയ വിദ്യാർഥിനി അറസ്റ്റിലായി.

“കശ്മീർ മുക്തി , ദലിത് മുക്തി, മുസ്ലിം മുക്തി’ എന്ന ബാനർ ഉയർത്തിയ മല്ലേശ്വരം സ്വദേശിനി ആർദ്ര നാരായണിനെതിരെയാണു കേസ്.

മനഃപൂർവം സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചതിനാണ് കേസെടുത്തതെന്ന് ഡിസിപി ചേതൻസിങ് റാത്തോഡ് പറഞ്ഞു.

  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

വിദ്യാർഥിനിയുടെ സുരക്ഷ മുൻനിർത്തി, ആൾക്കൂട്ടത്തിനിടയിൽ നിന്നു രക്ഷിച്ചെടുക്കാൻ കൂടിയാണ് പൊലീസ് ശ്രമിച്ചതെന്ന് സിറ്റി പൊലീസ് കമ്മി
ഷണർ ഭാസ്കർ റാവു പറഞ്ഞു.

നേരത്തെ, മൈസൂരു സർവകലാശാലയിൽ “സ്വതന്ത്ര കശ്മീർ’ പ്ലക്കാർഡ് ഉയർത്തിയതിന് വിദ്യാർഥിനിയ നളിനി ബാലകുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts