കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് നഗരത്തിൽ 10 പേർ കൂടി നിരീക്ഷണത്തിൽ;

ബെംഗളൂരു : കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്നു 10 പേർ കൂടി ബെംഗളുരുവിൽ ചികിത്സതേടി. ഇവരുടെ സാംപിൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായും അവരവരുടെ വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നതായും രാജീവ് ഗാന്ധി ഇൻസ്മിറ്റ്യൂട്ട് ഓഫ് ചെസ് ഡിസീസസ് ഡോക്ടർമാർ അറിയിച്ചു. ചൈനയിൽ നിന്നു നേരത്തേയെത്തിയ 3 യാത്രക്കാർ ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്നു. ഇവരിൽ 2 പേർക്കു വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചതായും ഡോ ക്ടർമാർ പറഞ്ഞു. ബെംഗളുരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ 12 ദിവസത്തിനിടെ വിദേശത്തുനിന്നെത്തിയ അയ്യായിരത്തോളം യാത്രക്കാരെ പരിശോധനയ്ക്കു വിധേയമാക്കിയതായി വിമാനത്താവള അധികൃതർ…

Read More

നാട്ടിൽ പോയവർ തിരിച്ച് വരേണ്ടെന്ന് മൈസൂരു സർവ്വകലാശാല.

ബെംഗളൂരു :ചൈനയിൽനിന്നും മടങ്ങിയെത്തിയ കേരളത്തിലെ ഒരു വിദ്യാർഥിനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ സ്വീകരിച്ച് മൈസൂരു സർവകലാശാല. അവധിയെടുത്ത് നാട്ടിൽപോയ ചൈനീസ് വിദ്യാർഥികളോട് ഇപ്പോൾ മടങ്ങിവരരുതെന്ന് സർവകലാശാല നിർദേശം നൽകി. ചൈനയിൽ വൈറസ് ബാധ നിയന്ത്രണവിധേയമാകുന്നതുവരെ അവിടെത്തന്നെ തങ്ങാനാണ് നിർദേശം. ചൈനയിലെ വിവിധ പ്രൊവിൻസുകളിൽനിന്നുള്ള 120 വിദ്യാർഥികൾ മൈസൂരു സർവകലാശാലയിൽ പഠിക്കുന്നുണ്ട്. ഇതിൽ 18 പേരാണ് നാട്ടിൽ പോയിരിക്കുന്നത്. നാട്ടിലെ ഒരാഘോഷത്തിൽ സംബന്ധിക്കാനാണ് ഇവർ അവധിയെടുത്ത് പോയത്. ഇവർ ഫെബ്രുവരി അഞ്ചിന് വാഴ്സിറ്റിയിൽ നടക്കുന്ന പരീക്ഷയ്ക്കിരിക്കേണ്ടതായിരുന്നു. പുതിയ സാഹചര്യത്തിൽ ഇവർക്കായി പിന്നീട്…

Read More

ഇന്ദിരാ കാന്റീനുകളിലെ ഭക്ഷണ വിതരണ ടെണ്ടർ മുൻ കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ ഭാര്യയുടെ അദമ്യ ചേതന ട്രസ്റ്റിന് ലഭിച്ചു;പ്രതിഷേധവുമായി കോൺഗ്രസ്.

ബെംഗളൂരു: ഈസ്റ്റ് സോണിൽ ഭക്ഷണവിതരണത്തിനുള്ള കരാർ ബിജെപി അനുകൂല സന്നദ്ധസംഘടനയായ അദമ്യ ചേതന ട്രസ്റ്റിന്നൽകിയതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന അനന്ത് കുമാറിന്റെ ഭാര്യ തേജസ്വിനി അനന്ത്കുമാറാണ് അദമ്യചേതന ട്രസ്റ്റിന് നേതൃത്വം നൽകുന്നത്. നേരത്തെ ഇന്ദിരാ കന്റീനുകളുടെ പേര് മാറ്റാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചിരുന്നു. എന്നാൽ കുറഞ്ഞ തുകയ്ക്ക് ടെൻഡറിൽ പങ്കെടുത്ത സ്ഥാപനങ്ങൾക്കാണ് കരാർ നൽകിയതെന്നാണ് ബിബിഎംപി വിശദീകരണം.

Read More

സംസ്ഥാനത്തെ ആദ്യ വനിതാ ഡി.ജി.പി.നീലമണി എൻ.രാജു വിരമിച്ചു;പുതിയ ഡി.ജി.പി.പ്രവീൺ സൂദ്.

ബെംഗളൂരു : കർണാടകയുടെ ആദ്യ വനിതാ ഡിജിപി നീലമണി എൻ.രാജു വിരമിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്തിരുന്ന പ്രവീൺ സൂദ് പുതിയ ഡിജിപിയാവും. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് നീലമണി ഉദ്യോഗസ്ഥരെ സജ്ജരാക്കിയ അദ്ദേഹമാണ് സംസ്ഥാനത്താകെ ക്രൈം ആൻഡ് ക്രിമിനൽ നെറ്റ്വർക്കിങ് സംവിധാനം ഏർപ്പെടുത്തിയത്. സ്ഥാനമൊഴിയുന്ന കർണാടക കേഡർ 1983ബാച്ച് ഉദ്യോഗസ്ഥ നീലമണി ഉത്തരാഖണ്ഡ് സ്വദേശിനിയാണ്. 1964ൽ ജനിച്ച പ്രവീൺ സൂദ്,ഡൽഹി ഐഐടിയിൽ നിന്ന് പഠിച്ചിറങ്ങിയ ശേഷം 1986ലാണ് ഐപിഎസ് നേടിയത്. 1989ൽ മൈസൂരുവിൽ എഎസ്പിയായി. പിന്നീട്ബെള്ളാരിയിലും റായ്പൂരിലും എസ്പി.തുടർന്നു ബെംഗളൂരുവിൽ ഡിസിപി (ക്രമസമാധാനം). 2004മുതൽ…

Read More

നഷ്ട പ്രതാപം വീണ്ടെടുക്കാൻ പ്രശാന്ത് കിഷോറിന്റെ സഹായം തേടാൻ ജെ.ഡി.എസ്.

ബെംഗളൂരു : ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയും പിന്നാലെ ഭരണം നഷ്ടപ്പെടുകയും ചെയ്തതിനെ തുടർന്ന്, പ്രതിഛായ വീണ്ടടുക്കാൻ തിരഞ്ഞെടുപ്പ് തന്ത്രജഞൻ പ്രശാന്ത് കിഷോറിന്റെസഹായം തേടി ദൾ. കിഷോറുമായി ഇതുവരെ ചർച്ച നടത്തിയിട്ടില്ലെങ്കിലും ഉടൻ കൂടിക്കാഴ്ച നടത്തുമെന്നു പാർട്ടി നേതാക്കൾ പറയുന്നു. പാർട്ടിയുടെ താൽപര്യത്തിനുവേണ്ടി ഇത്തരമൊരു സഹായം തേടുന്നതിൽ കുഴപ്പമില്ലെന്നു ദൾസംസ്ഥാന പ്രസിഡന്റ് എച്ച്.കെ.കുമാരസ്വാമി പറഞ്ഞു. താഴെത്തട്ടിൽ നിന്നുൾപ്പെടെ പാർട്ടിയെ വളർത്താൻ ഇതു സഹായകമാകും.ദളും കോൺഗ്രസും ഒരുമിച്ച് മത്സരിച്ച് കഴിഞ്ഞ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദളിനും കോൺഗ്രസിനും ഒരുസീറ്റ് വീതമാണ് ലഭിച്ചത്. ദൾദേശീയ പ്രസിഡന്റും മുൻ…

Read More

ആദായനികുതിയിൽ വൻ പരിഷ്കാരങ്ങൾ;വാർഷിക വരുമാനം അഞ്ച് ലക്ഷം വരെയുള്ളവർക്ക് ഇനി മുതൽ നികുതി നൽകേണ്ടതില്ല;കൂടുതൽ വിവരങ്ങൾ..

ന്യൂഡൽഹി:ആദായനികുതി സ്ലാബുകൾ പരിഷ്കരിച്ചും നികുതി നിരക്ക് കുറച്ചും ധനമന്ത്രി നിർമല സീതാരാമന്റെ സുപ്രധാന ബജറ്റ് പ്രഖ്യാപനം. വാർഷിക വരുമാനം അഞ്ച് ലക്ഷം വരെയുള്ളവർക്ക് ഇനി മുതൽ നികുതി നൽകേണ്ടതില്ല (നിലവിൽ രണ്ടര ലക്ഷം വരെ വരുമാനമുള്ളവരായിരുന്നു നികുതി നൽകേണ്ടാത്തത്). അഞ്ച് മുതൽ 7.5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി 10 ശതമാനമായി കുറച്ചു (നേരത്തെ 20 ശതമാനമായിരുന്നു). 7.5 ലക്ഷം മുതൽ 10 ലക്ഷംവരെ 15 ശതമാനം ആദായ നികുതി (നേരത്തെ 30 ശതമാനം). 10 ലക്ഷം മുതൽ 12.5 ലക്ഷം വരെ…

Read More

സ്കൂൾ കുട്ടികളെ കുത്തിനിറച്ച് അപകടകരമായി യാത്ര ചെയ്യുന്ന ഓട്ടോറിക്ഷാ-കാബ് സർവീസുകൾക്ക് മുന്നറിയിപ്പ് നൽകി സിറ്റി പോലീസ് കമ്മീഷണർ.

ബെംഗളുരു : ട്രാഫിക് നിയമങ്ങൾ കാറ്റിൽപറത്തി പായുന്ന ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളുടെ ജീവനക്കാർക്ക് പുറമേ, കുട്ടികളെ കുത്തിനിറച്ച് അപകടകരമായി യാത്ര ചെയ്യുന്ന ഓട്ടോറിക്ഷാ-കാബ് സർവീസുകൾക്കും മുന്നറിയിപ്പ് നൽകി സിറ്റി പൊലീസ്. ചെറിയ വാനിലെ സീറ്റുകളുടെ എണ്ണത്തിലും ഇരട്ടിയിലധികം പേരെ തിക്കിത്തിരക്കി യാത്ര ചെയ്യുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ച സിറ്റി പൊലീസ് കമ്മിഷണർ ഭാസ്കർ റാവു, എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ രക്ഷിതാക്കളും സ്കൂൾ മാനേജ്മെന്റും പൊലീസിനെ കുറ്റപ്പെടുത്തുമോ എന്ന് ചോദിച്ചു. വാനിലെ ഗ്യാസ് സിലിണ്ടറിനു മുകളിലാണ് കുട്ടികൾ തിങ്ങിയിരിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. എല്ലാ അധ്യയന…

Read More

സംസ്ഥാനത്ത് ഇന്നു മുതൽ “നന്ദിനി”പാലിന്റെ വില കൂടി;കൂടുതൽ വിവരങ്ങൾ…

ബെംഗളൂരു : കർണാടക മിൽക്ക് ഫെഡറേഷന്റെ (ഐഎംഎഫ്) നിയന്ത്രണത്തിലുള്ള നന്ദിനി പാലിനും തൈരിനും ഇന്ന് മുതൽ ലീറ്ററിന് 2 രൂപ കൂടി. ലീറ്ററിന് 2 രൂപ മുതൽ 3 രൂപവരെ വില വർധിപ്പിക്കാനായിരുന്നു കെഎംഎഫ് നേരത്തെ ശുപാർശ ചെയ്തിരുന്നത്. ഉൽപാദനച്ചെലവു വർധിച്ച സാഹചര്യത്തിലാണ് 3 വർഷത്തിന് ശേഷം പാൽ വില കൂട്ടുന്നതെന്ന് കെഎംഎഫ് ചെയർമാൻ ബാലചന്ദ്ര ജാർക്കിഹോളി പറഞ്ഞു. 2017 ഏപ്രിലിലാണ് അവസാനമായി പാലിന് 2 രൂപ വിലകൂട്ടിയത്. പ്രളയത്തെ തുടർന്ന് വടക്കൻ കർണാടകയിൽ പാലുൽപാദനത്തിൽ വന്ന കുറവ് കാരണവും ക്ഷീരകർഷകർക്ക് ആശ്വാസവില നൽകുന്നതിനുമാണ്…

Read More

എം.കെ.രാഘവൻ എം.പി.യുടെ ശ്രമം ഫലം കാണുന്നു;യാത്രാദുരിതം നേരിടുന്ന മലബാറുകാർക്ക് ഒരു തീവണ്ടി കൂടി ലഭിച്ചേക്കും.

ബെംഗളൂരു : കോഴിക്കോട് നിന്ന് നഗരത്തിലേക്ക് വരാൻ ഒരു പ്രതിദിന തീവണ്ടി മാത്രമാണ് ഇപ്പോൾ ആശ്രയം. അതു കൊണ്ട് തന്നെ കോഴിക്കോട് മുതൽ തൃശൂർ വരെയുള്ള സ്ഥലത്തെ യാത്രക്കാർ നഗരത്തിൽ വന്നു പോകാൻ വളരെയധികം കഷ്ടപ്പെടുന്നുണ്ട്. കാത്തിരിപ്പുകൾ ഫലം കാണുന്നുവെന്ന് സൂചനകൾ കോഴിക്കോട് നിന്ന് 9 മണിക്കൂർ കൊണ്ട് ബെംഗളൂരുവിൽ എത്താവുന്ന ട്രെയിൻ ഉടൻ വരുന്നു. റെയിൽവേ ബജറ്റിൽ കോഴിക്കോട് ബെംഗളൂരു പുതിയ ട്രെയിൻ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മലബാർ മേഖലയിൽ നിന്ന് ബെംഗളൂരുവിലേക്ക് ഉള്ള യാത്ര ഏറെ കാലമായി പ്രതിസന്ധിയിലാണ്. ആവശ്യത്തിന് ട്രെയിനുകളിൽ എന്ന…

Read More
Click Here to Follow Us