ബെംഗളുരു : ട്രാഫിക് നിയമങ്ങൾ കാറ്റിൽപറത്തി പായുന്ന ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളുടെ ജീവനക്കാർക്ക് പുറമേ, കുട്ടികളെ കുത്തിനിറച്ച് അപകടകരമായി യാത്ര ചെയ്യുന്ന ഓട്ടോറിക്ഷാ-കാബ് സർവീസുകൾക്കും മുന്നറിയിപ്പ് നൽകി സിറ്റി പൊലീസ്.
ചെറിയ വാനിലെ സീറ്റുകളുടെ എണ്ണത്തിലും ഇരട്ടിയിലധികം പേരെ തിക്കിത്തിരക്കി യാത്ര ചെയ്യുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ച സിറ്റി പൊലീസ് കമ്മിഷണർ ഭാസ്കർ റാവു, എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ
രക്ഷിതാക്കളും സ്കൂൾ മാനേജ്മെന്റും പൊലീസിനെ കുറ്റപ്പെടുത്തുമോ എന്ന് ചോദിച്ചു.
വാനിലെ ഗ്യാസ് സിലിണ്ടറിനു മുകളിലാണ് കുട്ടികൾ തിങ്ങിയിരിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
എല്ലാ അധ്യയന വർഷവും തുടങ്ങുമ്പോൾ സ്കൂൾ വാനുകളും മറ്റു വാഹനങ്ങളും കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനും തിരികെ കൊണ്ടുപോകുന്നതിനും
ഒട്ടേറെ മാനദണ്ഡങ്ങൾ പൊലീസ് പുറപ്പെടുവിക്കാറുണ്ട്.
എന്നാൽ1-2 മാസം കഴിയുമ്പോൾ ഇവയെല്ലാം പാലിക്കാത്ത അവസ്ഥയിലെത്തുകയാണ് പതിവ്.
വാഹനങ്ങളിൽ സിസി ക്യാമറ, യാത്ര ചെയ്യുന്ന കുട്ടികളുടെ വിശദാംശങ്ങൾ, രക്ത ഗ്രൂപ്പ്, രക്ഷിതാക്കളുടെ ഫോൺ നമ്പർ, ഡ്രൈവറെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങി എല്ലാ വിശദാംശങ്ങളും ഉണ്ടായി
രിക്കണം.
ഇത്തരം സംഭവങ്ങളിൽ സ്കൂൾ മാനേജ്മെന്റുകൾക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടതെന്നു സന്ദേശം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചവർ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.