എം.കെ.രാഘവൻ എം.പി.യുടെ ശ്രമം ഫലം കാണുന്നു;യാത്രാദുരിതം നേരിടുന്ന മലബാറുകാർക്ക് ഒരു തീവണ്ടി കൂടി ലഭിച്ചേക്കും.

ബെംഗളൂരു : കോഴിക്കോട് നിന്ന് നഗരത്തിലേക്ക് വരാൻ ഒരു പ്രതിദിന തീവണ്ടി മാത്രമാണ് ഇപ്പോൾ ആശ്രയം.

അതു കൊണ്ട് തന്നെ കോഴിക്കോട് മുതൽ തൃശൂർ വരെയുള്ള സ്ഥലത്തെ യാത്രക്കാർ നഗരത്തിൽ വന്നു പോകാൻ വളരെയധികം കഷ്ടപ്പെടുന്നുണ്ട്.

കാത്തിരിപ്പുകൾ ഫലം കാണുന്നുവെന്ന് സൂചനകൾ കോഴിക്കോട് നിന്ന് 9 മണിക്കൂർ കൊണ്ട് ബെംഗളൂരുവിൽ എത്താവുന്ന ട്രെയിൻ ഉടൻ വരുന്നു.

റെയിൽവേ ബജറ്റിൽ കോഴിക്കോട് ബെംഗളൂരു പുതിയ ട്രെയിൻ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

മലബാർ മേഖലയിൽ നിന്ന് ബെംഗളൂരുവിലേക്ക് ഉള്ള യാത്ര ഏറെ കാലമായി പ്രതിസന്ധിയിലാണ്.

  ബെംഗളൂരുവിൽ തെരുവ് നായ്ക്കൾക്കായുള്ള ഫീഡിങ് സ്പോട്ടുകൾ പരാജയത്തിലേക്ക്; പ്രതിഷേധിച്ച് മൃഗസ്നേഹികൾ

ആവശ്യത്തിന് ട്രെയിനുകളിൽ എന്ന പരാതി ഏറെകാലമായി ഉയരുന്നു പ്രശ്നപരിഹാരത്തിനായി എം കെ രാഘവന് എംപി പലതവണ കേന്ദ്രമന്ത്രിമാരും സതേൺ റെയിൽവേ അധികൃതരും ചർച്ചകൾ നടത്തിയിരുന്നു.

ഇതിനു പരിഹാരമായാണ് പുതിയ ട്രെയിൻ വരുന്നത്.

കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി ട്രെയിനിന്റെ മാതൃകയിൽ ആയിരിക്കും പുതിയ തീവണ്ടി സർവീസ് തുടങ്ങുക.

പുലർച്ചെ നാലിന് കോഴിക്കോട്ട് നിന്ന് പുറപ്പെട്ടു ഉച്ചയ്ക്ക് ഒന്നോടെ ബാംഗ്ലൂരിൽ എത്തിച്ചേരും.

രണ്ടുമണിയോടെ തിരികെ യാത്ര പുറപ്പെടും സ്റ്റോപ്പുകൾ കുറവായിരിക്കും ഇതിനു മുന്നോടിയായി കണ്ണൂർ കോഴിക്കോട് പാസഞ്ചർ ട്രെയിൻ നാളെമുതൽ ഷൊർണൂരുവരെ നീട്ടിയിട്ടുണ്ട് .

നിലവിൽ വൈകിട്ട് കണ്ണൂരിൽ നിന്ന് പുറപ്പെട്ട കോഴിക്കോട് എത്തുന്ന പാസഞ്ചർ ട്രെയിൻ സ്റ്റേഷനിൽ കിടന്നു രാവിലെ കണ്ണൂരിലേക്ക് യാത്ര തിരിക്കുകയാണ് ചെയ്യുന്നത്.

  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ

എന്നാൽ പുതിയ ട്രെയിൻ വരുമ്പോൾ ട്രാക്ക് ഒഴിവായി കിട്ടാനാണ് പാസഞ്ചർ ട്രെയിൻ ഷൊർണ്ണൂരിലേക്ക് നീട്ടിയത് എന്ന് എംപി പറഞ്ഞു.

രാത്രി ഏഴിനു ശേഷം ഷൊർണൂർ ലേക്കുള്ള യാത്ര ദുരിതത്തിനും പാസഞ്ചർ പരിഹാരമാകും.

നിലവിൽ ബാംഗ്ലൂരിൽ നിന്ന് മൈസൂർ വഴി കണ്ണൂരിൽ എത്തുന്ന ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടുന്നതും പരിഗണനയിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts