ബസിനും മെട്രോക്കും ഒരേ കാർഡ്;കോമൺ മൊബൈലിറ്റി കാർഡ് മാർച്ച് മുതൽ.

ബെംഗളൂരു: കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം അവതരിപ്പിച്ച കോമൺ മൊബിലിറ്റി കാർഡ് മാർച്ചോടെ ബെംഗളൂരു നഗരത്തിൽ നടപ്പാക്കും.

നഗരത്തിലെ വിവിധ യാത്രാസംവിധാനങ്ങളിൽ കാർഡുപയോഗിച്ച് യാത്രചെയ്യാൻ ഇതോടെ കഴിയും.

ബി.എം.ടി.സി. ബസുകളിലും മെട്രോയിലും യാത്രചെയ്യാൻ ഈ കാർഡ് ഉപയോഗിച്ചാൽമതി.

കണ്ടക്ടർമാരുടെ കൈവശമുള്ള ടിക്കറ്റ് മെഷീനുകളിൽ ഇത്തരം കാർഡുകൾ സൈ്വപ്പ് ചെയ്യാനുള്ള സംവിധാനവുമുണ്ടാകും.

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

മെട്രോയിൽ നിലവിലുള്ള സ്മാർട്ട് കാർഡ് പോലെ ഇത്തരം കാർഡും സ്കാൻ ചെയ്യാം.

ബാങ്ക് അക്കൗണ്ടുകൾവഴിയോ മൊബൈൽ വാലറ്റുകൾവഴിയോ കാർഡുകൾ റീച്ചാർജ് ചെയ്യാം. പ

ബൈയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ ഇത്തരം കാർഡ് സ്കാൻ ചെയ്യാനുള്ള ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts