നാട്ടിൽ പോയവർ തിരിച്ച് വരേണ്ടെന്ന് മൈസൂരു സർവ്വകലാശാല.

ബെംഗളൂരു :ചൈനയിൽനിന്നും മടങ്ങിയെത്തിയ കേരളത്തിലെ ഒരു വിദ്യാർഥിനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ സ്വീകരിച്ച് മൈസൂരു സർവകലാശാല.

അവധിയെടുത്ത് നാട്ടിൽപോയ ചൈനീസ് വിദ്യാർഥികളോട് ഇപ്പോൾ മടങ്ങിവരരുതെന്ന് സർവകലാശാല നിർദേശം നൽകി.

ചൈനയിൽ വൈറസ് ബാധ നിയന്ത്രണവിധേയമാകുന്നതുവരെ അവിടെത്തന്നെ തങ്ങാനാണ് നിർദേശം. ചൈനയിലെ വിവിധ പ്രൊവിൻസുകളിൽനിന്നുള്ള 120 വിദ്യാർഥികൾ മൈസൂരു സർവകലാശാലയിൽ പഠിക്കുന്നുണ്ട്. ഇതിൽ 18 പേരാണ് നാട്ടിൽ പോയിരിക്കുന്നത്. നാട്ടിലെ ഒരാഘോഷത്തിൽ സംബന്ധിക്കാനാണ് ഇവർ അവധിയെടുത്ത് പോയത്. ഇവർ ഫെബ്രുവരി അഞ്ചിന് വാഴ്സിറ്റിയിൽ നടക്കുന്ന പരീക്ഷയ്ക്കിരിക്കേണ്ടതായിരുന്നു. പുതിയ സാഹചര്യത്തിൽ ഇവർക്കായി പിന്നീട് പ്രത്യേക പരീക്ഷ നടത്താനാണ് ആലോചിക്കുന്നതെന്ന് സർവകാലാശാല അധികൃതർ പറഞ്ഞു.

  സംസ്ഥാനത്തെ ഗവ. കോളേജുകളിൽ ഈ കോഴ്സുകൾക്ക് പ്രിയമേറുന്നു; കൂടുതൽ സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കാൻ തീരുമാനം

ചൈനയിലെ രണ്ട് സർവകലാശാലകളും മൈസൂരു സർവകലാശാലയും തമ്മിലുള്ള പഠനവിനിമയ പരിപാടിയുടെ ഭാഗമായാണ് അവിടെനിന്നും വിദ്യാർഥികൾ പഠിക്കാനെത്തിയത്. നാട്ടിൽ പോയ വിദ്യാർഥികൾ ഏതാനും ദിവസത്തേക്ക് മടങ്ങേണ്ടെന്ന് ആ സർവകലാശാലകളെ വിളിച്ചറിയിക്കുകയായിരുന്നു.

  ആർസിബി വിജയഘോഷം അതിരുകടന്നു; പലയിടത്തും ആരാധകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാട്രിമോണിയലിൽ 'ഡോക്ടർ' ചമഞ്ഞ് ബെംഗളൂരുവില്‍ നിന്നടക്കം പത്തിലധികം യുവതികളെ വഞ്ചിച്ചു; അമ്മയും മകനും ഒളിവിൽ
[masterslider id="10"]

Related posts