150 വർഷത്തെ ചരിത്രത്തിൽ ജനുവരിയിലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി ഉദ്യാന നഗരം.

ബെംഗളൂരു : ബെംഗളൂരുവിൽ കഴിഞ്ഞ വ്യാഴാഴ്ച രേഖപ്പെടുത്തിയത് ജനുവരി മാ സത്തിൽ 150 വർഷത്തിനിടെയുണ്ടായ ഏറ്റവും കൂടിയചൂട്. 33.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് നഗരജില്ലയിൽ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ബെംഗളൂരു മേഖല ഡയറക്ടർ ഗീത അഗ്നിഹോത്രി പറഞ്ഞു. ഇതേ ദിവസം തന്നെ എച്ച്എ എൽ വിമാനത്താവളത്തിൽ 32.5 ഡിഗ്രിയും കെംപഗൗഡ വിമാനത്താവളത്തിൽ 32.8 ഡിഗ്രിയുമായിരുന്നു കൂടിയ താപനില. 2000 ജനുവരി 21ന് 32.8 ഡിഗ്രി സെൽഷ്യസ് താപനില ഇതിന് മുൻപ് രേഖ പ്പെടുത്തിയിരുന്നു. നഗരവൽക്കരണത്തിനൊപ്പം വായുമലി നീകരണത്തോതും ഉയർന്നതാണ് ചൂട് കൂടാനുള്ള പ്രധാനകാരണമെന്നും…

Read More

ഫോർമുല തയ്യാർ;മന്ത്രിസഭാ വികസനം വ്യാഴാഴ്ച;കൂറുമാറിയ 10 എം.എൽ.എ.മാർക്ക് മന്ത്രി സ്ഥാനം.

ബെംഗളൂരു : കൂറുമാറിയത് ഉപതിരഞ്ഞെടുപ്പ് വിജയിച്ചവരിൽ 10 പേരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാൻ ഒരുങ്ങി മുഖ്യമന്ത്രി യെദ്യൂരപ്പ. 34 അംഗ മന്ത്രിസഭയിൽ 16 ഒഴിവുകളാണ് ഉള്ളത് കുമാരസ്വാമി സർക്കാരിനെ വീഴ്ത്തിയവരുടെയും ബിജെപിയുടെ മുതിർന്ന നേതാക്കളുടെയും സമ്മർദ്ദം തുടരുന്ന സാഹചര്യത്തിൽ മന്ത്രിസഭാ വികസനം ഘട്ടംഘട്ടമായി ആയിരിക്കും നടപ്പിലാക്കുക. കോൺഗ്രസിൽ നിന്നും ജനതാദളിൽ നിന്നും എത്തി ഉപതിരഞ്ഞെടുപ്പ് ജയിച്ച 10 പേരെയും പാർട്ടി വിശ്വസ്തരായ 3 എം എൽ എമാരും മന്ത്രിമാരാകും. മൂന്നു സീറ്റെങ്കിലും ഒഴിച്ച് ഇടാനും സാധ്യത ഉണ്ട്. ബി.സി. പാട്ടീൽ (ഹിരേക്കേരുർ) ഡോ.സുധാകർ (ചിക്കബല്ലാപൂർ)…

Read More

സിറ്റിയിലെ പാർക്കിംങ് പ്രശ്നങ്ങൾക്ക് പരിഹാരം;ഫ്രീഡം പാർക്കിലെ മൾട്ടിലെവൽ പാർക്കിംങ് കേന്ദ്രം മാർച്ചിൽ പ്രവർത്തനമാരംഭിച്ചു.

ബെംഗളൂരു: ഫ്രീഡം പാർക്കിലെ മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം മാർച്ചിൽ പ്രവർത്തനം ആരംഭിക്കും . നാലു നിലകളിലായി 80 കോടി രൂപ ചെലവിലാണ് ബിബിഎംപി പാർക്കിംഗ് കേന്ദ്രം ഒരുക്കുന്നത് 2015ൽ നിർമ്മാണം ആരംഭിച്ച പാർക്കിംഗ് കേന്ദ്രം കഴിഞ്ഞ വർഷം പകുതിയോടെ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ വിവിധ കാരണങ്ങൾകൊണ്ട് നിർമ്മാണ പ്രവർത്തികൾ ഇടക്കാലത്ത് നിലച്ചിരുന്നു. മജിസ്റ്റിക് ഗാന്ധിനഗർ മേഖലകളിലെ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമാകുമെന്ന് കരുതുന്ന കേന്ദ്രത്തിൽ ഒരേസമയം 553 കാറുകളും 445 ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാൻ സാധിക്കും. റെയിൽവേ സ്റ്റേഷനും ബസ് ടെർമിനലും സ്ഥിതിചെയ്യുന്ന മജസ്റ്റിക്കിൽ…

Read More

കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് നഗരത്തിൽ 10 പേർ കൂടി നിരീക്ഷണത്തിൽ;

ബെംഗളൂരു : കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്നു 10 പേർ കൂടി ബെംഗളുരുവിൽ ചികിത്സതേടി. ഇവരുടെ സാംപിൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായും അവരവരുടെ വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നതായും രാജീവ് ഗാന്ധി ഇൻസ്മിറ്റ്യൂട്ട് ഓഫ് ചെസ് ഡിസീസസ് ഡോക്ടർമാർ അറിയിച്ചു. ചൈനയിൽ നിന്നു നേരത്തേയെത്തിയ 3 യാത്രക്കാർ ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്നു. ഇവരിൽ 2 പേർക്കു വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചതായും ഡോ ക്ടർമാർ പറഞ്ഞു. ബെംഗളുരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ 12 ദിവസത്തിനിടെ വിദേശത്തുനിന്നെത്തിയ അയ്യായിരത്തോളം യാത്രക്കാരെ പരിശോധനയ്ക്കു വിധേയമാക്കിയതായി വിമാനത്താവള അധികൃതർ…

Read More

നാട്ടിൽ പോയവർ തിരിച്ച് വരേണ്ടെന്ന് മൈസൂരു സർവ്വകലാശാല.

ബെംഗളൂരു :ചൈനയിൽനിന്നും മടങ്ങിയെത്തിയ കേരളത്തിലെ ഒരു വിദ്യാർഥിനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ സ്വീകരിച്ച് മൈസൂരു സർവകലാശാല. അവധിയെടുത്ത് നാട്ടിൽപോയ ചൈനീസ് വിദ്യാർഥികളോട് ഇപ്പോൾ മടങ്ങിവരരുതെന്ന് സർവകലാശാല നിർദേശം നൽകി. ചൈനയിൽ വൈറസ് ബാധ നിയന്ത്രണവിധേയമാകുന്നതുവരെ അവിടെത്തന്നെ തങ്ങാനാണ് നിർദേശം. ചൈനയിലെ വിവിധ പ്രൊവിൻസുകളിൽനിന്നുള്ള 120 വിദ്യാർഥികൾ മൈസൂരു സർവകലാശാലയിൽ പഠിക്കുന്നുണ്ട്. ഇതിൽ 18 പേരാണ് നാട്ടിൽ പോയിരിക്കുന്നത്. നാട്ടിലെ ഒരാഘോഷത്തിൽ സംബന്ധിക്കാനാണ് ഇവർ അവധിയെടുത്ത് പോയത്. ഇവർ ഫെബ്രുവരി അഞ്ചിന് വാഴ്സിറ്റിയിൽ നടക്കുന്ന പരീക്ഷയ്ക്കിരിക്കേണ്ടതായിരുന്നു. പുതിയ സാഹചര്യത്തിൽ ഇവർക്കായി പിന്നീട്…

Read More
Click Here to Follow Us