ഫോർമുല തയ്യാർ;മന്ത്രിസഭാ വികസനം വ്യാഴാഴ്ച;കൂറുമാറിയ 10 എം.എൽ.എ.മാർക്ക് മന്ത്രി സ്ഥാനം.

ബെംഗളൂരു : കൂറുമാറിയത് ഉപതിരഞ്ഞെടുപ്പ് വിജയിച്ചവരിൽ 10 പേരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാൻ ഒരുങ്ങി മുഖ്യമന്ത്രി യെദ്യൂരപ്പ.

34 അംഗ മന്ത്രിസഭയിൽ 16 ഒഴിവുകളാണ് ഉള്ളത് കുമാരസ്വാമി സർക്കാരിനെ വീഴ്ത്തിയവരുടെയും ബിജെപിയുടെ മുതിർന്ന നേതാക്കളുടെയും സമ്മർദ്ദം തുടരുന്ന സാഹചര്യത്തിൽ മന്ത്രിസഭാ വികസനം ഘട്ടംഘട്ടമായി ആയിരിക്കും നടപ്പിലാക്കുക.

കോൺഗ്രസിൽ നിന്നും ജനതാദളിൽ നിന്നും എത്തി ഉപതിരഞ്ഞെടുപ്പ് ജയിച്ച 10 പേരെയും പാർട്ടി വിശ്വസ്തരായ 3 എം എൽ എമാരും മന്ത്രിമാരാകും.

  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.

മൂന്നു സീറ്റെങ്കിലും ഒഴിച്ച് ഇടാനും സാധ്യത ഉണ്ട്.

ബി.സി. പാട്ടീൽ (ഹിരേക്കേരുർ)
ഡോ.സുധാകർ (ചിക്കബല്ലാപൂർ)
ശിവറാം ഹെബ്ബാർ (യല്ലാപൂർ ) നാരായണഗൗഡ (കെആർ പേട്ടെ)
എസ്ടി സോമശേഖർ (യശ്വന്ത്പൂർ) ഗോപല്ലയ്യ (മഹാലക്ഷ്മി ലേഔട്ട്)
ബൈരതി ബസവരാജ് (കെആർപുര) ആനന്ദ് സിംഗ് (വിജയനഗർ)
രമേഷ് ജർക്കിഹൊളി (ഗോക്കക്ക്)
ശ്രീമന്ത് പാട്ടീൽ (കാകവാഡ)

എന്നിവർ മന്ത്രിമാരാകും എന്ന് ഉറപ്പായി.

കൂറുമാറി വന്ന മഹേഷ് കുമത്തല്ലിയെ ഒഴിവാക്കിയേക്കും എന്നാണ് സൂചന.

  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ

ആദ്യം മുതൽ തന്നെ പാർട്ടിയുടെ എം എൽ എമാരായ അരവിന്ദ് ലിംബവാലി, ഉമേഷ് കത്തി, യോഗീശ്വർ എന്നിവർക്കും മന്ത്രി സ്ഥാനം ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
[masterslider id="10"]

Related posts