സിറ്റിയിലെ പാർക്കിംങ് പ്രശ്നങ്ങൾക്ക് പരിഹാരം;ഫ്രീഡം പാർക്കിലെ മൾട്ടിലെവൽ പാർക്കിംങ് കേന്ദ്രം മാർച്ചിൽ പ്രവർത്തനമാരംഭിച്ചു.

ബെംഗളൂരു: ഫ്രീഡം പാർക്കിലെ മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം മാർച്ചിൽ പ്രവർത്തനം ആരംഭിക്കും .

നാലു നിലകളിലായി 80 കോടി രൂപ ചെലവിലാണ് ബിബിഎംപി പാർക്കിംഗ് കേന്ദ്രം ഒരുക്കുന്നത് 2015ൽ നിർമ്മാണം ആരംഭിച്ച പാർക്കിംഗ് കേന്ദ്രം കഴിഞ്ഞ വർഷം പകുതിയോടെ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

എന്നാൽ വിവിധ കാരണങ്ങൾകൊണ്ട് നിർമ്മാണ പ്രവർത്തികൾ ഇടക്കാലത്ത് നിലച്ചിരുന്നു.
മജിസ്റ്റിക് ഗാന്ധിനഗർ മേഖലകളിലെ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമാകുമെന്ന് കരുതുന്ന കേന്ദ്രത്തിൽ ഒരേസമയം 553 കാറുകളും 445 ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാൻ സാധിക്കും.

  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

റെയിൽവേ സ്റ്റേഷനും ബസ് ടെർമിനലും സ്ഥിതിചെയ്യുന്ന മജസ്റ്റിക്കിൽ മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം നിർമ്മിക്കാനായിരുന്നു ആദ്യ പദ്ധതി.
അനുയോജ്യമായ സ്ഥലം ലഭിക്കാത്ത വരുന്നതോടെയാണ് ഫ്രീഡം പാർക്കിന് സമീപത്തെ ക്ക് മാറ്റിയത്.

നഗരത്തിലെ പ്രതിഷേധ സമരങ്ങൾക്ക് വേദിയാകുന്ന ഫ്രീഡം പാർക്ക് ഗ്രൗണ്ടിലെ ഒരുഭാഗത്ത് പാർക്കിംഗ് കേന്ദ്രം നിർമ്മിക്കുന്നതിനും എതിരെ പ്രതിഷേധമുയർന്നിരുന്നു എന്നാൽ ഇതിനെ തടസ്സപ്പെടുത്താത്ത രീതിയിലാണ് പാർക്കിംങ്ങ് കേന്ദ്രം നിർമ്മിക്കുന്നത് എന്നാണ് ബിബിഎംപി നൽകിയ വിശദീകരണം.

നഗരത്തിൽ 9 ഇടങ്ങളിൽ സമാനരീതിയിൽ പാർക്കിംഗ് കേന്ദ്രം നിർമ്മിക്കാൻ ബിബിഎംപി അഞ്ച് വർഷം മുൻപ് പദ്ധതി തയ്യാറാക്കിയെങ്കിലും സ്ഥലം ലഭിക്കാനുള്ള തടസ്സങ്ങൾ പ്രതിസന്ധിയായി.

  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു

ബംഗളൂരു നഗര ജില്ലയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 82 ലക്ഷം കടന്നത് സാഹചര്യത്തിലും ഇതനുസരിച്ച് പാർക്കിംങ് സ്ഥലങ്ങൾ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സ്കൂളിൽ വൻ തീപിടുത്തം; കുട്ടികളെയും മാതാപിതാക്കളെയും ഒഴുപ്പിക്കുന്നു
[masterslider id="10"]

Related posts