ഒടുവിൽ ആ ആഗ്രഹം നടന്നു, സ്വയം വിവാഹിതയായി യുവതി

വഡോദര: വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിൽ സ്വയം വിവാഹം ചെയ്ത് യുവതി. ഗുജറാത്ത് സ്വദേശിനിയായ ക്ഷമ ബിന്ദുമാണ് സ്വയം വിവാഹം ചെയ്തത്.

ഇന്നലെ വിവാഹിതയായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഈ ഇരുപത്തിനാലുകാരി പ്രതികരിച്ചു. ചുവപ്പ് വിവാഹ വസ്ത്രത്തിനൊപ്പം സിന്ദൂരവും മംഗല്യസൂത്രവും വധു ധരിച്ചിട്ടുണ്ട്.

ജൂണ്‍ 11 ന് ചടങ്ങ് നടത്താമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവാദമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വിവാഹം നേരത്തെ ആക്കുകയായിരുന്നു.

ഗോത്രി ഏരിയയിലെ ക്ഷമയുടെ വീട്ടില്‍വച്ചായിരുന്നു വിവാഹം നടന്നത്. 40 മിനിറ്റ് നീണ്ടുനിന്ന ചടങ്ങില്‍ ജീവിതകാലം മുഴുവന്‍ സ്വയം പിന്തുണയ്ക്കാമെന്ന് യുവതി വാഗ്ദ്ധാനം ചെയ്തു. വരനും പുരോഹിതനും ഒഴികെ ബാക്കിയെല്ലാ ചടങ്ങുകളും വിവാഹത്തിലുണ്ടായിരുന്നു.

  സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും കൊടുങ്കാറ്റിനും മുന്നറിയിപ്പ്

മറ്റ് വധുക്കളെപ്പോലെ വിവാഹത്തിന് ശേഷം എനിക്ക് വീട്ടില്‍ നിന്ന് പോകേണ്ടിവന്നില്ലെന്നാണ് പ്രധാന നേട്ടമെന്ന് യുവതി പറഞ്ഞു .എന്റെ 10 സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും മാത്രമേ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളൂ. ഒരുപക്ഷെ രാജ്യത്തെ തന്നെ ആദ്യ സോളോഗാമിയായിരിക്കും ഞാന്‍.

കല്യാണം ക്ഷേത്രത്തില്‍ വച്ച്‌ നടത്തണമെന്നുണ്ടായിരുന്നു, പക്ഷേ നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല. പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ എനിക്ക് വേദി മാറ്റേണ്ടിവന്നു. വിവാഹദിവസം ആരെങ്കിലും പ്രശ്നമുണ്ടാക്കുമോ എന്ന് ഭയന്നിരുന്നു. എന്റെ സ്‌പെഷല്‍ ഡേ നശിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അതിനാല്‍ വിവാഹം ഇന്നലെ നടത്തി’.- യുവതി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ
[masterslider id="10"]

Related posts