പേർളി, ശ്രീനീഷ് വിവാഹത്തിന് ശേഷം ബിഗ് ബോസ് വീണ്ടുമൊരു വിവാഹത്തിനൊരുങ്ങുകയാണോ?

പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ തുടക്കം മുതല്‍ത്തന്നെ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളാണ് ഡോ.റോബിന്‍ രാധാകൃഷ്ണന്റെയും ദിൽഷയുടെയും.

ബിഗ്‌ബോസ് ചരിത്രത്തിലെ രണ്ടാമത്തെ പുറത്താക്കലും ആദ്യത്തെ വാക്കൗട്ടും ഒക്കെ നടന്നതും റോബിന്‍ രാധാകൃഷ്ണനുമായി ബന്ധപ്പെട്ടാണ്. അടുത്തിടെ മറ്റൊരു മത്സരാര്‍ത്ഥിയായ റിയാസിനെ ശാരീരികമായി ഉപദ്രവിച്ചതിന്റെ പേരില്‍ റോബിന്‍ ഷോയിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. പുറത്ത് വന്നതിനു ശേഷം ബിഗ്‌ബോസ് വീട്ടിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് റോബിന്‍ രാധാകൃഷ്ണന്‍.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

റോബിനും മറ്റൊരു  മത്സരാര്‍ത്ഥിയുമായ ദില്‍ഷയും തമ്മിലുള്ള ബിഗ്‌ബോസിലെ സൗഹൃദം ഏറെ ജനശ്രദ്ധ നേടിയിരുന്നു. പേര്‍ളി- ശ്രീനിഷ് പ്രണയം ആവര്‍ത്തിക്കുമോയെന്ന് ആരാധക‌ര്‍ കാത്തിരുന്ന സമയത്തായിരുന്നു റോബിന്‍ പുറത്താക്കപ്പെട്ടത്. ദില്‍ഷയോടുള്ള ഇഷ്ടം തുറന്നുപറയുകയാണ് ഇപ്പോൾ റോബിന്‍. ദില്‍ഷയുടെ അനുജത്തിയുമായി സംസാരിക്കാറുണ്ടെന്നും വീട്ടുകാര്‍ക്ക് വിവാഹവുമായി ബന്ധപ്പെട്ട് സമ്മതമാണെന്നും വെളിപ്പെടുത്തുകയാണ് റോബിന്‍ എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ അധ്യയന വർഷത്തിൽ രക്ഷിതാക്കളുടെ പോക്കറ്റ് ചോരും; സ്വകാര്യ സ്കൂളുകൾ അണിയറയിൽ ഒരുക്കുന്ന ആ വലിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്
[masterslider id="10"]

Related posts