സൂക്ഷിക്കുക… കോമെഡ്കെ യുടെ പേരിൽ വ്യാജ വെബ് സൈറ്റ്; പലരും ഫീസ് അടച്ചത് വ്യാജനിൽ.

ബെംഗളുരു : കർണാടകയിലെ സ്വകാര്യ മെഡിക്കൽ, എൻജിനീയറിങ്, ഡെന്റൽ കോളജുകളുടെ കൺസോർഷ്യമായ കോമഡ്കെയുടെ പേരിൽ വ്യാജ വെബ്സൈറ്റ്. ഈ വർഷം ഏപ്രിലിൽ നടക്കുന്ന പരീക്ഷയ്ക്കായി വിവിധസംസ്ഥാനങ്ങളിൽ നിന്നുള്ളവർ അപേക്ഷ സമർപ്പിക്കുന്നതിനിടെയാണ് യഥാർഥ വെബ്സൈറ്റിനോട് സാമ്യമുള്ള സൈറ്റുകൾകണ്ടെത്തിയത്. പലരും ഇതിൽകയറി പരീക്ഷാ ഫീസ് ഉൾപ്പെടെ അടച്ചതോടെയാണ് അബദ്ധം മനസ്സിലാകുന്നത്. സൈബർ സെലിൽ പരാതിനൽകിയതായി കോമഡ് കെ എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ.എസ്.കുമാർ പറഞ്ഞു. ‘യഥാർഥ വെബ്സൈറ്റ് വിലാസം: www.comedk.org

Read More

ഹുക്ക ബാറുകളുടെ മറവിൽ നടക്കുന്നത് ലഹരിമരുന്ന് കച്ചവടം; രണ്ട് ഹുക്കാബാറുകളിൽ പരിശോധന നടത്തി സെൻട്രൽ ക്രൈം ബ്രാഞ്ച്.

ബെംഗളൂരു: നഗരത്തിലെ അനധികൃത ഹുക്ക ബാറുകളിൽ സെൻട്രൽ ക്രൈംബ്രാഞ്ച് പരിശോധന. ഒരുമിച്ചിരുന്ന് പുകവലിക്കാൻ സൗകര്യം നൽകുന്ന ഇവിടം കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന വ്യാപകമാണെന്ന പരാതികളെ തുടർന്നാണ് നടപടി. ഹൊസൂർ റോഡിലെ ഫോഗ് ലഞ്ച് ബാർ സുദ ഗുണ്ഡ പാളയയിലെ മഡ് പൈപ്പ് കഫെ എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം പരിശോധന നടത്തി മാനേജർമാരെ അറസ്റ്റ് ചെയ്തത്. ഉടമകൾ സംഭവശേഷം ഒളിവിലാണ് 30 ഹുക്ക പോട്ടുകൾ 9400 രൂപ ഷോയിൽ പേപ്പറുകൾ എന്നിവ പിടികൂടി. ഒരുമിച്ചിരുന്ന് ഹുക്കയിൽ നിന്ന് പുകവലിക്കാൻ സൗകര്യം നൽകുന്ന കേന്ദ്രങ്ങളാണ് ഹുക്കബാർ എന്ന പേരിൽ…

Read More

നഗരത്തിൽ കൊറോണ വൈറസ് എമർജൻസി നിരീക്ഷണ കേന്ദ്രം ആരംഭിച്ചെന്ന വാർത്ത വ്യാജം.

ബെംഗളുരു : യെലഹങ്ക ബോർഡർ സെക്യൂരിറ്റി ഫോഴ്സസ് (ബിഎസ്എഫ്) ക്യാംപിൽ കൊറോണ വൈറസ് എമർജൻസി നിരീക്ഷണ കേന്ദ്രം ആരംഭിച്ചെന്ന വാർത്ത വ്യാജമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. കേന്ദ്രം വരുന്നതിൽ ആശങ്കയുണ്ടെന്നും ഇതുടൻ അടച്ചു പൂട്ടണമെന്നും നാട്ടുകാർ കേന്ദ്ര സർക്കാരിനോട്ആവശ്യപ്പെട്ടിരുന്നു. നഗരത്തിൽ അത്തരം ഒരു കേന്ദ്രവും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കന്നഡ രക്ഷണ വേദികെ നാരായണ ഗൗഡ വിഭാഗവും അറിയിച്ചിട്ടുണ്ട്.

Read More

പുൽവാമ അക്രമണത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച് വീഡിയോയിൽ പകർത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോയി; പോലീസിന്റെ മുന്നിൽ വച്ച് പ്രതികളെ കൈകാര്യം ചെയ്ത് സംഘപരിവാർ പ്രവർത്തകർ.

ബെംഗളൂരു : പുൽവാമ ചാവേർ ആക്രമണത്തിന്റെ ഒന്നാം വാർഷികദിനത്തിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിക്കുകയും ഇതിന്റെ വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തതെന്ന കേസിൽ 3 കശ്മീരി വിദ്യാർഥികൾ ഹുബ്ബള്ളിയിൽ അറസ്റ്റിൽ. ഇവരെ സ്റ്റേഷനിലേക്കു കൊണ്ടുപോകവേ, സംഘപരിവാർ സംഘടനാ പ്രവർത്തകരെത്ത മൂവരെയും പൊലീസിന്റെ മുന്നിലിട്ടു മർദിച്ചു. ഹുബ്ബള്ളിയിലെ സ്വകാര്യ കോളജിൽ ഒന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥികളായഅമീർ, ബാസിത്,താലിബ് എന്നിവരാണ്അറസ്റ്റിലായത്. ഇവരെ സ്പെൻഡ് ചെയ്തതായി കോളജ് അധികൃതർ അറിയിച്ചു.പുൽവാമ അനുസ്മരണ ദിനത്തിൽ “പാക്കിസ്ഥാൻസിന്ദാബാദ്’ മുദ്രാവാക്യം മുഴക്കുകയും മൊബൈലിൽ പകർത്തിമറ്റു വിദ്യാർഥികൾക്ക് അയച്ചു കൊടുക്കുകയും ചെയ്തെന്നാണ് പരാ തി.…

Read More

ബോൾട്ട് ലോകചാമ്പ്യനാണെന്നും താൻ ചെളിയിൽ ഓടുന്നവനാണ്…

ബെംഗളൂരു: കാളയോട്ട മത്സരത്തിൽ ഉസൈൻ ബോൾട്ടിനേക്കാൾ കൂടുതൽ വേഗത്തിൽ 100 മീറ്റർ ഓടിയെത്തിയ ശ്രീനിവാസ ഗൗഡ താരപരിവേഷത്തിന്റെ അമ്പരപ്പിലാണ്. ഒരു ദിവസംകൊണ്ട് രാജ്യം മുഴുവൻ തന്നെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് ശ്രീനിവാസ സ്വപ്നംപോലും കണ്ടിരുന്നില്ല. ഇതിന് പിന്നാലെ പ്രതികരണവുമായി ശ്രീനിവാസ ഗൗഡ രംഗത്തെത്തി. ആളുകൾ തന്നെ ബോൾട്ടുമായാണ് താരതമ്യം ചെയ്യുന്നതെന്നും എന്നാൽ ബോൾട്ട് ലോകചാമ്പ്യനാണെന്നും താൻ ചെളിയിൽ ഓടുന്നവനാണെന്നും ശ്രീനിവാസ പറയുന്നു. ബോൾട്ടിന് ചെളിയിലെന്നപോലെ തനിക്ക് ട്രാക്കിൽ ഓടുന്നത് ബുദ്ധിമുട്ടാകുമെന്നും ഇരുപത്തിയെട്ടുകാരൻ വ്യക്തമാക്കുന്നു. എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസയുടെ പ്രതികരണം. Karnataka: Srinivasa Gowda from…

Read More
Click Here to Follow Us