ഹുക്ക ബാറുകളുടെ മറവിൽ നടക്കുന്നത് ലഹരിമരുന്ന് കച്ചവടം; രണ്ട് ഹുക്കാബാറുകളിൽ പരിശോധന നടത്തി സെൻട്രൽ ക്രൈം ബ്രാഞ്ച്.

ബെംഗളൂരു: നഗരത്തിലെ അനധികൃത ഹുക്ക ബാറുകളിൽ സെൻട്രൽ ക്രൈംബ്രാഞ്ച് പരിശോധന.

ഒരുമിച്ചിരുന്ന് പുകവലിക്കാൻ സൗകര്യം നൽകുന്ന ഇവിടം കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന വ്യാപകമാണെന്ന പരാതികളെ തുടർന്നാണ് നടപടി.

ഹൊസൂർ റോഡിലെ ഫോഗ് ലഞ്ച് ബാർ സുദ ഗുണ്ഡ പാളയയിലെ മഡ് പൈപ്പ് കഫെ എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം പരിശോധന നടത്തി മാനേജർമാരെ അറസ്റ്റ് ചെയ്തത്.

ഉടമകൾ സംഭവശേഷം ഒളിവിലാണ് 30 ഹുക്ക പോട്ടുകൾ 9400 രൂപ ഷോയിൽ പേപ്പറുകൾ എന്നിവ പിടികൂടി.

ഒരുമിച്ചിരുന്ന് ഹുക്കയിൽ നിന്ന് പുകവലിക്കാൻ സൗകര്യം നൽകുന്ന കേന്ദ്രങ്ങളാണ് ഹുക്കബാർ എന്ന പേരിൽ അറിയപ്പെടുന്നത്.

മദ്യം വിളമ്പാത്തതിനാൽ ഹുക്കബാറുകൾക്ക് ബാർ ലൈസൻസ് ആവശ്യമില്ല.

റസ്റ്റോറൻറ്കളും കോഫി ഷോപ്പുകൾക്കുമുള്ള ലൈസൻസിൻ്റെ മറവിലാണ് ഏറെ  ബാറുകളും പ്രവർത്തിക്കുന്നത്.

അനധികൃതമായി മദ്യം വിളമ്പുന്ന കേന്ദ്രങ്ങളും കുറവല്ല സ്കൂൾ-കോളേജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് ഇവിടെ സമയം ചെലവിടാൻ എത്തുന്നത്.

യുവാക്കളെ ആകർഷിക്കാൻ വിവിധ രുചികളിൽ ആണ് ഹുക്ക നൽകുന്നത്.

സിഗരറ്റ് വലിക്കുമ്പോൾ ഉള്ള ദൂഷ്യ ഫലങ്ങൾ ഹുക്കക്ക് ഇല്ല എന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്.

എന്നാൽ നിക്കോട്ടിന് അടങ്ങിയ ഹുക്കക്ക്അടിമപ്പെട്ടവർ പിന്നീട് നിത്യസന്ദർശകരാകുകയാണ് പതിവ്.

ഇതിൻ്റെ മറവിലാണ് ലഹരിമരുന്നു വിൽപ്പന നടത്തുന്നത് .

ആഘോഷവേളകളിൽ ഡിസ്കൗണ്ട് നൽകിയാണ് വിദ്യാർത്ഥി ഇവിടങ്ങളിലേക്ക് എത്തിക്കുന്ന.

തുടർന്ന് സുഹൃത്തുക്കളെയും മറ്റും ഇവിടെ എത്തിക്കുന്നന്നവർക്ക് കൂടുതൽ ഓഫറുകൾ നൽകുന്ന കേന്ദ്രങ്ങളുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us