ബെംഗളൂരു: വധുവിന്റെ സാരിക്കു നിലവാരം പോരെന്ന് ആരോപിച്ച് വരന്റെ വീട്ടുകാർ വിവാഹത്തിൽ നിന്നു പിൻമാറി.
ഹാസൻ ജില്ലയിലെ ബിദരക്കര ഗ്രാമത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
വരൻ ബി.എൻ.രഘുകുമാർ സംഭവശേഷം ഒളിവിലാണ്.
ഇതേ ഗ്രാമത്തിലെ ബി.ആർ.സംഗീതയായിരുന്നു വധു. ഇരുവരും തമ്മിൽ പ്രണയത്തിലായതിനെ തുടർന്നാണു വീട്ടുകാർ വിവാഹം നടത്താൻ തീരുമാനിച്ചത്.
ചടങ്ങിനിടെ, വധുവിന്റെ സാരി പോരെന്നും മാറ്റിയുടുക്കണമെന്നും രഘുവിന്റെ മാതാപിതാക്കളും ബന്ധുക്ക
ളും ആവശ്യപ്പെട്ടു.
എന്നാൽ,സംഗീത ഇതു നിരസിച്ചതോടെ വിവാഹത്തിന് താൽപര്യമില്ലെന്ന് വരന്റെ മാതാപിതാക്കൾ അറിയിക്കുകയായിരു
ന്നു.
സംഗീതയുടെ പരാതിയിൽ രഘുകുമാറിനെയും മാതാപിതാക്കളേയും പ്രതിചേർത്ത് കേസെടുുത്തതായി ഹാസൻ എസ്.പി.ശ്രീനിവാസ ഗൗഡ അറിയിച്ചു .