“സാരി അത്ര പോര”;പ്രണയ വിവാഹം പൊളിച്ചടുക്കാൻ വരന്റെ വീട്ടുകാർ കണ്ടെത്തിയ കാരണം ഇതാണ്.

ബെംഗളൂരു: വധുവിന്റെ സാരിക്കു നിലവാരം പോരെന്ന് ആരോപിച്ച് വരന്റെ വീട്ടുകാർ വിവാഹത്തിൽ നിന്നു പിൻമാറി.

ഹാസൻ ജില്ലയിലെ ബിദരക്കര ഗ്രാമത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
വരൻ ബി.എൻ.രഘുകുമാർ സംഭവശേഷം ഒളിവിലാണ്.

ഇതേ ഗ്രാമത്തിലെ ബി.ആർ.സംഗീതയായിരുന്നു വധു. ഇരുവരും തമ്മിൽ പ്രണയത്തിലായതിനെ തുടർന്നാണു വീട്ടുകാർ വിവാഹം നടത്താൻ തീരുമാനിച്ചത്.

  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ

ചടങ്ങിനിടെ, വധുവിന്റെ സാരി പോരെന്നും മാറ്റിയുടുക്കണമെന്നും രഘുവിന്റെ മാതാപിതാക്കളും ബന്ധുക്ക
ളും ആവശ്യപ്പെട്ടു.

എന്നാൽ,സംഗീത ഇതു നിരസിച്ചതോടെ വിവാഹത്തിന് താൽപര്യമില്ലെന്ന് വരന്റെ മാതാപിതാക്കൾ അറിയിക്കുകയായിരു
ന്നു.
സംഗീതയുടെ പരാതിയിൽ രഘുകുമാറിനെയും മാതാപിതാക്കളേയും പ്രതിചേർത്ത് കേസെടുുത്തതായി ഹാസൻ എസ്.പി.ശ്രീനിവാസ ഗൗഡ അറിയിച്ചു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts