പോപ്പുലർ ഫണ്ട് ഓഫ് ഇന്ത്യയെയും എസ്.ഡി.പി.ഐയെയും നിരോധിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍.

ബെംഗളൂരു : പോപ്പുലർ ഫണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ ) ഇവരുടെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയെയും (സോഷ്യലിസ്ത് ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) നിരോധിക്കാനുള്ള നട പടികൾ ആരംഭിച്ചതായും റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഉടൻ അയയ്ക്കുമെന്നും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മ. മുഖ്യമന്ത്രി യെഡിയൂരപ്പയുടെ നേതൃത്വത്തിൽ നടന്ന് മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.  മംഗളൂരുവിൽ പൗരത്വനിയമത്തിന് എതിരെയുള്ള സമരത്തിനിടെ നടന്ന പൊലീസ് വെടിവയ്പിൽ 2 പേർ മരിച്ചതിനെ തുടർന്ന്, പിഎഫ്ഐ, എസ്ഡിപിഐ എന്നിവയെ നിരോധിക്കണമെന്നു മുഖ്യമന്ത്രിയും മന്ത്രി- മാരും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഡിസംബർ 22ന്…

Read More

മലയാളി യുവാവിനെ നഗരത്തിൽ വച്ച് കാണാതായി; കണ്ടെത്തുന്നവർ ബന്ധുക്കളെ അറിയിക്കാൻ അപേക്ഷ.

ബെംഗളൂരു : നാട്ടിലേക്ക് മടങ്ങുന്നതിനിടെ മെജസ്റ്റിക് റെയിൽവെ സ്റ്റേഷനിൽ മലയാളി യുവാവിനെ കാ ണാതായതായി പരാതി. തിരുവനന്തപുരം നെയ്യാറ്റിൻകര തിരുപുറം ശുതിലയം വീട്ടിൽ രാജുവിന്റെയും പ്രസന്നയുടെയും മകൻ അരുൺരാജി(38)നെയാണ് കാണാതായത്. ബംഗളൂരു സുന്ദദ് ഘട്ട പ്രിയദർശിനി ആശുപത്രിക്ക് സമീപം സഹോദരനൊപ്പം ഭക്ഷണശാലയിൽ ജോലി നോക്കി വരികയായിരുന്നു. കൊച്ചുവേളി എക്സ്പ്രസിൽ നാട്ടിലേക്ക് പോകാൻ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ സഹോദരനൊപ്പം മെജസ്റ്റിക് റെയിൽവെ സ്റ്റേഷനിലെത്തിയപ്പോഴാണ് അരുൺരാജിനെ കാണാതായത്. തുടർന്ന് റെയിൽവെ പോലീസിൽ പരാതി നൽകി. സഹോദരൻ അശ്വിനിരാജും ബന്ധുക്കളും ചേർന്ന് ഒരാഴ്ചയായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്വേഷണം…

Read More

ക്രിസ്തുമസ് – നവവൽസര കുടുംബ സംഗമം നടത്തി

ബെംഗളൂരു  : കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് ക്രിസ്മസ് നവ വത്സര കുടുംബ സംഗമം നടത്തി. ഫാദർ തോമസ് ചെരുവിൽ നവവത്സര സന്ദേശം നൽകി. പ്രസിഡന്റ് പ്രമോദ് നമ്പ്യാർ അധ്യക്ഷം വഹിച്ചു. സെക്രട്ടറി സതീഷ് തോട്ടശ്ശേരി,  ട്രെഷറർ തുളസീ ദാസ് എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ കലാപരിപാടികൾ, , വിനോദ പരിപാടികൾ, കരോക്കേ എന്നിവ ഉണ്ടായിരുന്നു. Mob:+91 9845185326, 9341240641 www.keralasamajambsw.org

Read More

വിമാനത്താവളത്തിൽ കണ്ടെത്തിയത് വൻ ഉഗ്രശേഷിയുള്ള ബോംബ്; വഴിമാറിയത് വൻ ദുരന്തം.

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് അത്യുഗ്രശേഷിയുള്ള ബോംബ് കണ്ടെത്തി. എയർ ട്രാഫിക് മാനേജരുടെ കൗണ്ടറിന്റെ സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിനുള്ളിലാണ് ബോംബ് കണ്ടെത്തിയത്. ഇന്നു രാവിലെയാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട ബാഗ് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് ബോംബ് കണ്ടെത്തിയത്. തുടർന്ന് ബോംബ് നിർവീര്യമാക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിനു പുറത്തേക്ക് മാറ്റി. വിമാനത്താവളത്തിൽ അതീവജാഗ്രതാ നിർദേശം നൽകി. വിമാനത്താവളത്തിലെ സർവീസുകളെ ബാധിച്ചിട്ടില്ല. അഞ്ഞൂറ് മീറ്ററിനുള്ളിൽ ആഘാതം ഏൽപ്പിക്കാൻ സാധിക്കുന്ന അത്യുഗ്രശേഷിയുള്ള ബോംബാണ് കണ്ടെത്തിയത്. ഓട്ടോറിക്ഷയിൽ വിമാനത്താവളത്തിലേക്ക് എത്തിയ ഒരാളാണ് ബോബ് കണ്ടെത്തിയ ബാഗ് വിമാനത്താവളത്തിൽ വെച്ചതെന്നാണ്

Read More

“മദ്യപിച്ചിട്ടുള്ളതിനാൽ പി.ജി.യിലേക്ക് പോകേണ്ട ഞങ്ങളുടെ വീട്ടിൽ തങ്ങാം” എന്നു പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മലയാളി വിദ്യാർത്ഥിനിയെ ക്രൂരമായി ബലാൽസംഘം ചെയ്ത മലയാളി യുവാക്കൾ അറസ്റ്റിൽ.

ബെംഗളൂരു: വിദ്യാർഥിനിയെ മദ്യംനൽകി മയക്കി പീഡിപ്പിച്ച കേസിൽ സുഹൃത്തടക്കം രണ്ട് മലയാളിവിദ്യാർഥികളെ പോലീസ് അറസ്റ്റുചെയ്തു. നഗരത്തിലെ സ്വകാര്യ കോളേജിലെ ഒന്നാംവർഷ ബിരുദവിദ്യാർഥികളാണ് അറസ്റ്റിലായത്. കോറമംഗലയിലെ പബ്ബിൽവെച്ചാണ് പ്രതികൾ പത്തൊമ്പതുകാരിക്ക് മദ്യം നൽകിയതെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ചിട്ടുള്ളതിനാൽ യുവതിയോട് ഹോസ്റ്റലിൽ പോകേണ്ടെന്നും രാത്രി തങ്ങളുടെ വീട്ടിൽ താമസിച്ച് രാവിലെ പോയാൽമതിയെന്നും പ്രതികൾ പറഞ്ഞു. പ്രതികളുടെ വീട്ടിലെത്തി മയക്കത്തിലായപ്പോൾ അവർ പീഡിപ്പിക്കുകയായിരുന്നെന്ന് കൊഡിഗെഹള്ളി പോലീസ് പറഞ്ഞു.

Read More

നഗരത്തിൽ തണുപ്പ് മാറി, ചൂട് കൂടുന്നു; ആരോഗ്യപ്രശ്നങ്ങളുമായി വിവിധ ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന!!

  ബെംഗളൂരു: നഗരത്തിൽ തണുപ്പ് മാറി, ചൂട് കൂടുന്നു; ആരോഗ്യപ്രശ്നങ്ങളുമായി വിവിധ ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന!! തണുപ്പ് മാറി ചൂട് തുടങ്ങിയതോടെ ത്വഗ്രോഗങ്ങളും വ്യാപകമാകുന്നു. അലർജി, ത്വക് പൊട്ടൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുമായി നഗരത്തിലെ വിവിധ ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിൽ ഒരാഴ്ചയ്ക്കിടെ വലിയ വർധനയാണുണ്ടായത്. സർക്കാർ ആശുപത്രികളിൽ ദിവസം 30 മുതൽ 35 ആളുകളാണ് ത്വക് രോഗവുമായി ചികിത്സതേടിയെത്തുന്നത്. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് ത്വക് രോഗങ്ങളിൽ വർധനയുണ്ടാകാനുള്ള കാരണണമായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. വാർസെല്ല സോസ്റ്റർ എന്ന വൈറസ് ബാധയാണ് മിക്കവരിലും കാണാൻ കഴിഞ്ഞതെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. അന്തരീക്ഷത്തിൽ…

Read More

കാവേരി വന്യമൃഗസങ്കേതത്തിൽ കാട്ടുതീ.. 6 ഏക്കർ കത്തിനശിച്ചു.

ബെംഗളൂരു : ചാമരാജനഗർ ജില്ലയിലെ ഹാനൂരിൽ കാവേരി വന്യമൃഗസങ്കേതത്തിൽ കാട്ടുതീ പടർന്നുപിടിച്ചു. ആറേക്കറോളം കാട് കത്തിനശിച്ചു. കോതനൂരു റേഞ്ച് പരിധിയിലെ മധുവിനഗൂഡിക്കടുത്താണ് തീപ്പിടിത്തമുണ്ടായത്. പുലർച്ചെ ആറിനായിരുന്നു കാട്ടിനകത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി തീയണച്ചതിനാൽ അധികം സ്ഥലത്തേക്ക് പടർന്നുപിടിക്കാതെ നിയന്ത്രണവിധേയമാക്കാനായി. അതിരാവിലെതന്നെ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് രക്ഷയായതെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു.

Read More
Click Here to Follow Us