ബെംഗളൂരു : ചാമരാജനഗർ ജില്ലയിലെ ഹാനൂരിൽ കാവേരി വന്യമൃഗസങ്കേതത്തിൽ കാട്ടുതീ പടർന്നുപിടിച്ചു.
ആറേക്കറോളം കാട് കത്തിനശിച്ചു. കോതനൂരു റേഞ്ച് പരിധിയിലെ മധുവിനഗൂഡിക്കടുത്താണ് തീപ്പിടിത്തമുണ്ടായത്. പുലർച്ചെ ആറിനായിരുന്നു കാട്ടിനകത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി തീയണച്ചതിനാൽ അധികം സ്ഥലത്തേക്ക് പടർന്നുപിടിക്കാതെ നിയന്ത്രണവിധേയമാക്കാനായി.
അതിരാവിലെതന്നെ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് രക്ഷയായതെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.