കുറഞ്ഞ കാലം കൊണ്ട് മലയാള വാർത്താ ചാനലുകളിൽ ചർച്ചകളിലൂടെ ശ്രദ്ധിക്കപ്പെട്ട യുവാവാണ് ശ്രീജിത്ത് പണിക്കർ. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടേയും ആളല്ല എന്ന് സ്വയം അവകാശപ്പെടുമ്പോഴും വിഷയങ്ങൾ കൃത്യമായി പഠിച്ച് പറഞ്ഞ് എതിരാളികളുടെ മുനയൊടിക്കുന്നതിൽ ശ്രീജിത്തിന്റെ കഴിവ് അപാരമാണ്. 24 ചാനലിലെ അരുൺകുമാർ അവതരിപ്പിക്കുന്ന ജനകീയ കോടതി എന്ന പരിപാടിയിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് ശ്രീജിത്ത് പങ്കെടുത്തിരുന്നു. ഇന്ത്യ ടീവിയിൽ വർഷങ്ങൾക്ക് മുന്പ് രജത് ശർമ്മ അവതരിപ്പിച്ച് തുടങ്ങിയ ” ആപ്പ് കി അദാലത്ത് “ന്റെ മലയാള രൂപമാണ് ഇതെന്ന് പറയാം. മാധ്യമങ്ങളെല്ലാം നിക്ഷ്പക്ഷരാണ്…
Read MoreDay: 6 January 2020
ബി.ബി.എം.പി. നവീകരിച്ച നഗരത്തിലെ തടാകങ്ങളിലെ വെള്ളത്തിന്റെ നിലവാരം പരിതാപകരമെന്ന് പഠനം
ബെംഗളൂരു: ബി.ബി.എം.പി. നവീകരിച്ച നഗരത്തിലെ 87 ശതമാനം തടാകങ്ങളുടെയും വെള്ളം മോശമാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പഠനം. ജക്കൂർ, കെംപെംബുദ്ധി, ദേവസാന്ദ്ര, ഉള്ളാൽ, ഹന്ദ്രഹള്ളി, അഗര എന്നീ ആറു തടാകങ്ങളിലെ വെള്ളം മാത്രമേ നല്ല നിലവാരമുള്ളത്. 53 ശതമാനം തടാകങ്ങളിലും വെള്ളത്തിന്റെ നിലവാരം ’വളരെ മോശം’ വിഭാഗത്തിലാണ്. 34 ശതമാനം തടാകങ്ങളിലെ വെള്ളത്തെ ’മോശം’ വിഭാഗത്തിലുമാണ് പെടുത്തിയിരിക്കുന്നത്. അശാസ്ത്രീയമായി നവീകരണ പ്രവർത്തനങ്ങൾ നടത്തിയതാണ് തടാകങ്ങളുടെ അവസ്ഥ മോശമാകാൻ കാരണം. ചെളി ഭാഗികമായി നീക്കിയത്, മലിനജലം വൻതോതിൽ എത്തിയത്, കൈയേറ്റം, മാലിന്യം തള്ളുന്നത് എന്നീ…
Read More‘വസ്ത്രം കൊണ്ട് തിരിച്ചറിയുന്നുണ്ടോ’; നഗരത്തിലെ യുവജനങ്ങളുടെ വേറിട്ട പ്രതിഷേധം!
ബെംഗളൂരു: ‘വസ്ത്രം കൊണ്ട് തിരിച്ചറിയുന്നുണ്ടോ’ എന്ന ചോദ്യവുമായി പൊട്ടു തൊട്ട്, ബുർഖയിട്ട് പൗരത്വ നിയമ ഭേദഗതിയ്ക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ വ്യത്യസ്ത പ്രതിഷേധവുമായി നഗരത്തിലെ യുവജനങ്ങൾ രംഗത്ത്. മൂന്നോളം പ്രതിഷേധ കൂട്ടായ്മകളാണ് ഞായറാഴ്ച മാത്രം ബംഗളൂരുവിൽ സംഘടിപ്പിക്കപ്പെട്ടത്. നഗരത്തിലെ ടൗൺ ഹാളിൽ സംഘടിപ്പിച്ച ബുർഖ-ബിന്ദി പ്രതിഷേധത്തിൽ ഏകദേശം ആയിരത്തി അഞ്ഞൂറോളം ആളുകൾ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. ”ചില മാധ്യമങ്ങൾ പ്രതിഷേധ കൂട്ടായ്മകളെ മുസ്ലീം പ്രതിഷേധം എന്ന് വേർതിരിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ അത് ശരിയല്ല. എല്ലാ മതവിഭാഗത്തിലും പെട്ടവർ ഈ പ്രതിഷേധ സംഗമത്തിൽ അംഗങ്ങളായിട്ടുണ്ട്.” സംഘാടകരിലൊരാളായ പ്രജക്ത…
Read Moreജെ.എന്‍.യു അക്രമത്തിൽ രാജ്യത്തുടനീളം വിദ്യാര്‍ഥി പ്രതിഷേധം കത്തുന്നു!!
ന്യൂഡൽഹി: ഇന്നലെ രാത്രിയാണ് ജെഎന്‍യുവില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ആക്രമണം. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെ പുറത്തുനിന്നെത്തിയ സംഘം വളഞ്ഞിട്ട് ആക്രമിച്ചു. തലയ്ക്കു പരുക്കേറ്റ ഐഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. #WATCH Delhi: Jawaharlal Nehru University Students' Union president & students attacked by people wearing masks on campus. 'What is this? Who are you? Step back, Who are you trying…
Read Moreഇനി മൈസൂരു തീവണ്ടികൾ പിടിച്ചിടേണ്ടി വരില്ല;ഭൂമി തർക്കം തീർന്നു;പാത ഇരട്ടിപ്പിക്കൽ പ്രവൃത്തികൾക്ക് വേഗത കൂടി.
ബെംഗളൂരു: കെ എസ് ആർ റെയിൽവേ സ്റ്റേഷന് സമീപത്തെ പാത ഇരട്ടിപ്പിക്കാൻ ഉള്ള തടസ്സം നീങ്ങി. ഭൂമി തർക്കത്തെ തുടർന്ന് തടസ്സപ്പെട്ട നിർമ്മാണപ്രവർത്തനം ഊർജിതമായി. റെയിൽവേ സ്റ്റേഷൻ യാർഡിനോട് ചേർന്ന് കർണാടക സർക്കാർ ഉടമസ്ഥതയിലുള്ള ബിന്നി മില്ലിന്റെ ഭൂമിലഭിച്ചതോടെയാണ് പാതയിരട്ടിപ്പിക്കൽ ബന്ധപ്പെട്ടുള്ള തടസ്സം നീങ്ങിയത്. 39 കോടി ചെലവഴിച്ചുള്ള പാതയിരട്ടിപ്പിക്കൽ ഈ വർഷം ഡിസംബറിൽ പൂർത്തിയാകും. ബെംഗളൂരു -മൈസൂരു റെയിൽവേ പാത യുടെ ഭാഗമായ യാർഡിന് സമീപത്തെ ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെ ട്രെയിനുകൾ ക്രോസിങ്ങിനായിയി മറ്റു സ്റ്റേഷനുകളിൽ പിടിച്ച് ഇടുന്നത് നിയന്ത്രിക്കാൻ സാധിക്കും. 100 മീറ്റർ…
Read Moreകലിപ്പടക്കി ബ്ലാസ്റ്റേഴ്‌സ്; സ്വന്തം തട്ടകത്തിൽ ഹൈദരാബാദ് എഫ്സിയെ മുട്ടുകുത്തിച്ചത് ഒന്നിനെതിരേ അഞ്ച് ഗോളുകൾക്ക്!!
ബെംഗളൂരു: നീണ്ട കാത്തിരിപ്പിനൊടുവിൽ ആരാധകരുടെ മനം നിറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. തുടർച്ചയായ ഒമ്പത് മത്സരങ്ങളിൽ ജയം അറിയാതെ മുന്നേറിയ ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിൽ ഹൈദരാബാദ് എഫ്സിയെ മുട്ടുകുത്തിച്ചത് ഒന്നിനെതിരേ അഞ്ച് ഗോളുകൾക്ക്!! ഈ സീസണിലെ ഏറ്റവും മികച്ച കളിയാണ് ഈ മല്‍സരത്തില്‍ എല്‍ക്കോ ഷറ്റോരിയുടെ കുട്ടികള്‍ പുറത്തെടുത്തത്. ഹോംഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഹൈദരാബാദ് എഫ്‌സിയെയാണ് മഞ്ഞപട തകർത്തത്. സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ എടിക്കെയെ 2-1ന് തോല്‍പ്പിച്ച ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ജയമാണിത്.…
Read Moreചിത്രസന്തേ കലാ ആസ്വാദകർക്ക് നവ്യാനുഭവമായി;അടുത്ത വർഷത്തെ പരിപാടിക്ക് ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി.
ബെംഗളൂരു: ശിവാനന്ദ സർക്കിൾ മുതൽ വിൻസർ മാനർ വരെ നീണ്ടു നിൽക്കുന്ന ചിത്ര സന്തെ ച്രിത്ര ചന്ത) കലാ ആസ്വദകർക്ക് വേറിട്ട അനുഭവമായി മാറി. പരിപാടി ഉൽഘാടനം ചെയ്ത മുഖ്യമന്ത്രി യെദിയൂരപ്പ അടുത്ത വർഷത്തെ പരിപാടിക്ക് ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തുമെന്ന് ഉറപ്പു നൽകി. ” ഇവിടുത്തെ കലാ സൃഷ്ടികൾ ഏതൊരാളേയും അൽഭുതപ്പെടുത്തുന്നതാണ്, ഒരു ദിവസം കൊണ്ട് കണ്ടു തീർക്കാൻ കഴിയുന്നതല്ല ഇത്, ഈ വർഷത്തെ വിഷയം “കർഷകർ” ആയാരുന്നു ,അത് തന്നോട് ഏറ്റവും ചേർന്നു നിൽക്കുന്നതാണ് “മുഖ്യമന്ത്രി ഉൽഘാടന പ്രസംഗത്തിൽ അറിയിച്ചു.…
Read More