“പശുവിനേക്കാള്‍ പരിഗണന സ്ത്രീകള്‍ക്ക് നല്‍കണം” – ചിരിയും ചിന്തയുമുണര്‍ത്തി മിസ് കൊഹിമ 2019 വേദിയില്‍ പതിനെട്ടുകാരിയായ സുന്ദരി!! സൗന്ദര്യമല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടിയ സാച്ചുവിന്‍റെ രസകരമായ മറുപടിയാണ് ചിരിയിലുപരി ചിന്തയിലേയ്ക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോയത്. ഈ മാസം 5ന് നാഗാലാന്‍ഡ് തലസ്ഥാനമായ കൊഹിമയില്‍ നടന്ന സൗന്ദര്യമല്‍സര വേദിയാണ് പശ്ചാത്തലം. മല്‍സരത്തിന്‍റെ ഭാഗമായുള്ള വിവിധ റൗണ്ടുകളില്‍ ഒന്നായിരുന്നു ചോദ്യോത്തര വേള. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവദിക്കാന്‍ അവസരം ലഭിച്ചാല്‍ എന്ത് ചോദിക്കുമെന്നായിരുന്നു ജഡ്ജിമാരുടെ ചോദ്യ൦. മോദിയുമായി സംവദിക്കാന്‍ അവസരം ലഭിച്ചാല്‍ പശുക്കളെക്കാളും കൂടുതല്‍ ശ്രദ്ധ സ്ത്രീകള്‍ക്ക് നല്‍കാന്‍ ആവശ്യപ്പെടുമെന്നായിരുന്നു…
Read MoreYear: 2019
സുരക്ഷാ ഏജന്‍സിയിലെ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ സ്ഥാപന ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു
ബെംഗളൂരു: സെക്യൂരിറ്റി ഫോഴ്‌സ് എന്ന് പേരുള്ള സ്വകാര്യ സ്ഥാപനത്തിന്റെ ഉടമ സലീം ഖാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സ്ഥാപനത്തിലെ ജീവനക്കാരെ മാർധിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മര്‍ദ്ദന കാരണം ഇനിയും വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. വീഡിയോ കണ്ടതിനെ തുടര്‍ന്ന് പോലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു . സലീംഖാനൊപ്പം സഹായിയും ഒളിവില്‍ പോയിരുന്നു. അതേസമയം മര്‍ദ്ദനമേറ്റ രണ്ട് ജീവനക്കാരും ഒളിവില്‍ ആണ്. #BIGNEWS: An owner of…
Read Moreഇലക്ട്രോണിക് സിറ്റി നിവാസികൾക്ക് ഇനി നേരെചൊവ്വെ ശ്വാസം വിടാം!!
ബെംഗളൂരു: നഗരത്തിലെ എംഎൽഎയും ഉപമുഖ്യമന്ത്രിയുമായ അശ്വഥ് നാരായണിന്റെ ഇടപെടൽ മൂലം ഇലക്ട്രോണിക് സിറ്റി നിവാസികളുടെ ‘ശ്വാസം മുട്ടിച്ചിരുന്ന’ ഖരമാലിന്യ സംസ്കരണ പ്ലാന്റ് (എസ്ടിപി) മാറ്റി സ്ഥാപിക്കാൻ സാധ്യത. ഇലക്ട്രോണിക് സിറ്റി ഫേസ്-2ലെ ദൊഡ്ഡനാഗമംഗല, ചിക്കനാഗമംഗല, ജിഎസ് പാളയ എന്നിവിടങ്ങളിലുള്ളവരാണ് സമീപത്തെ എസ്ടിപിയിൽ നിന്നുള്ള അസഹ്യമായ ദുർഗന്ധം കാരണം മാസങ്ങളായി ദുരിതം അനുഭവിക്കുന്നത്. പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകിരക്കാനും കഴിയുമെങ്കിൽ പ്ലാന്റ് ഇവിടെ നിന്നു നീക്കാനും ആവശ്യപ്പെട്ട് അശ്വഥ് നാരായൺ ബെംഗളൂരു മഹാനഗരസഭ(ബിബിഎംപി)യ്ക്കു കത്തയച്ചു. പലവട്ടം ചിക്കനാഗമംഗലയിലെ പ്ലാന്റിനെതിരെ പ്രത്യക്ഷ സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സംസ്കരണ പ്ലാന്റിൽ നിന്നുള്ള ദുർഗന്ധം സഹിക്കാൻ വയ്യാത്തതിനാൽ…
Read Moreഭരണഘടനയിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ശ്രമം നടത്തിയാൽ രാജ്യത്ത് രക്തച്ചൊരിച്ചിലുണ്ടാകും:ബി.ജെ.പിക്ക് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുന്നറിയിപ്പ്.
ബെംഗളൂരു: ഭരണഘടനയിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ശ്രമം നടത്തിയാൽ രാജ്യത്ത് രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. എല്ലാവർക്കും നീതി ലഭിക്കുന്നതിന് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകുന്ന ഭരണഘടനയേയും അംബേദ്കറിനേയും ചിലർ എതിർക്കുന്നുണ്ട്. എന്നാൽ ഭരണഘടനയിൽ മാറ്റംവരുത്താൻ ശ്രമിച്ചാൽ രാജ്യത്ത് രക്തചൊരിച്ചിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മൈസൂരുവിലെ ടി നരസിപുരയിൽ ഡോ. ബി. ആർ. അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിതർക്കും പാവപ്പെട്ടവർക്കും വേണ്ടിയാണ് അംബേദ്കർ പ്രവർത്തിച്ചത്. ജാതിയുടെ പേരിൽ അവസരം നഷ്ടപ്പെട്ടവർക്ക് വേണ്ടിയാണ് ശബ്ദമുയർത്തിയത്,സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
Read Moreമകള്‍ക്ക് പിന്നാലെ ഡി.കെശിവകുമാറിന്റെ അമ്മയ്ക്കും ഭാര്യക്കും ഇ.ഡി.നോട്ടീസ്.
ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിൽ കഴിയുന്ന കർണാടക കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ അമ്മ ഗൗരമ്മയ്ക്കും ഭാര്യ ഉഷയ്ക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് അയച്ചു. മൊഴി രേഖപ്പെടുത്തുന്നതിനായി ഗൗരമ്മയോട് ഇന്നും ഉഷയോട് 17നും ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ശിവകുമാറിന്റെ മകൾ ഐശ്വര്യ, സഹോദരനും എംപിയുമായ ഡി.കെ സുരേഷ് എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ശിവകുമാറിന്റെ ജാമ്യ ഹർജി ഡൽഹി ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും. സോളിസിറ്റർ ജനറൽ തുഷാർ തുഷാർ മെഹ്തയ്ക്ക് ഹാജരാകാൻ കഴിയാത്തതിനാലാണ് ഹർജി ഇന്നത്തേക്കു മാറ്റിയത്.…
Read Moreമുന്‍മന്ത്രി ഡി.കെ.ശിവകുമാറിന് വീണ്ടും തിരിച്ചടി;ജഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 25 വരെ നീട്ടി;തീഹാര്‍ ജയിലില്‍ തന്നെ തുടരേണ്ടി വരും.
ബെംഗളൂരു : കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ തീഹാർ ജയിൽ വാസം ഇനിയും തുടരും. ഒക്ടോബർ 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നതിനായി ഡല്‍ഹി കോടതി ആവശ്യപ്പെട്ടു. മുന്‍പ് തീരുമാനിച്ച പ്രകാരം ഇന്നലെ യായിരുന്നു കസ്റ്റഡി കാലാവധി തീരുന്ന അവസാന ദിവസം,ഇന്നലെ ശിവകുമാറിനെ കോടതിയില്‍ ഹാജരക്കിയതിനു ശേഷം സ്പെഷ്യല്‍ ജഡ്ജ് അജയ് കുമാര്‍ കുഹാര്‍ ആണ് കസ്റ്റഡി കാലാവധി ദീര്ഘിപ്പിച്ചത്. അതെ സമയം ശിവകുമാര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈ കോടതിയില്‍ വാദം നടന്നു.രാഷ്ട്രീയ പ്രവര്‍ത്തകനായതിനാല്‍ ജാമ്യം നല്‍കി പുറത്ത് വിട്ടാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍…
Read Moreയുനെസ്കോ പൈതൃക സ്മാരകമായ ഹംപിയിലെ കല്‍തൂണുകള്‍ തകര്‍ന്ന് വീണു.
ബെംഗളൂരു :യുനെസ്കോ പൈതൃക സ്മാരകമായ ഹംപിയിലെ വിരൂപാക്ഷ ബാസാറിലെ സാലമണ്ഡപ തൂണുകൾ കനത്ത മഴയെ തുടർന്നു ഞായറാഴ്ച തകർന്നു വീണു. ഹംപി സ്ഥിതിചെയ്യുന്ന ബെള്ളാരി ഹൊസ്പേട്ടിലും സമീപ പ്രദേശങ്ങളിലുമായി കഴിഞ്ഞ രണ്ടാഴ്ചയായി കനത്ത മഴ തുടരുകയാണ്. വെള്ളം കെട്ടിനിന്നതാണ് തൂണുകൾ വീണതിനു പിന്നിലെന്നു വിരൂപാക്ഷ ക്ഷേത്രത്തിലെ പൂജാരി ശിവ ഭട്ട് പറഞ്ഞു. ക്ഷേത്രത്തിൽ നിന്ന് 200 മീറ്റർ അകലെയായാണു വിരൂപാക്ഷ ബാസാർ. വിജയനഗര സാമ്രാജ്യത്തിന്റെ തിരുശേഷിപ്പായ ഹംപിയിലെ കൽത്തൂണുകൾ നവീകരിക്കാനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ സഹായത്തോടെ (ഐഐഎസ്‍സി) ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ…
Read Moreകുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തെ ചെറുക്കുന്ന നിയമത്തില്‍ കൃത്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനം ആയി കർണാടക;കുട്ടികള്‍ക്ക് എതിരായ ലൈംഗിക അതിക്രമണങ്ങളില്‍ എടുക്കുന്ന കേസുകളില്‍ നടപടികള്‍ വേഗത്തിലാക്കും.
ബെംഗളൂരു : കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ (പോക്സോ) സ്വീകരിക്കേണ്ട നടപടിക്രമങ്ങളുമായി സംസ്ഥാന സർക്കാർ. കർണാടക സ്റ്റേറ്റ് കമ്മിഷൻ ഫോർ പ്രൊട്ടക്‌ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്(കെഎസ്‌സിപിസിആർ) നിയമത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനം ആകുകയാണ് കർണാടക. പീഡനത്തിന് ഇരയാകുന്ന കുട്ടികളെ ബാധിക്കാത്ത വിധത്തിൽ അതിവേഗം വിചാരണയും വിധിയും നടപ്പാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് റജിസ്റ്റർ ചെയ്തിട്ടുള്ള 5142 പോക്സോ കേസുകളിൽ 1135 എണ്ണവും ബെംഗളൂരുവിൽ നിന്നാണ്. അതേസമയം കോടതികളിൽ ഒഴിഞ്ഞു കിടക്കുന്ന 40 തസ്തികകൾ നികത്തിയിട്ടില്ലെന്നു പോക്സോ മാർഗനിർദേശങ്ങൾ അടങ്ങിയ പുസ്തകം പ്രകാശനം ചെയ്യവെ ഹൈക്കോടതി…
Read Moreസൂക്ഷിക്കുക!നമ്മുടെ നഗരം തീവ്രവാദി ആക്രമണ ഭീഷണിയില്‍!എങ്ങും കനത്ത ജാഗ്രത!
ബെംഗളൂരു : ബംഗ്ലദേശി കുടിയേറ്റക്കാരുടെ മറവിൽ, തീവ്രവാദ സംഘടനയായ ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ലദേശ് (ജെഎംബി) രാജ്യത്ത് പടർന്നു പിടിക്കുകയാണെന്ന ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ വെളിപ്പെടുത്തലിനെ തുടർന്ന് ബെംഗളൂരുവിൽ കനത്ത ജാഗ്രത. കേരളവും കർണാടകയും ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലായി ജെഎംബി പ്രവർത്തനം സജീവമാണെഎൻഐഎ മേധാവി വൈ.സി.മോദി വ്യക്തമാക്കിയിരുന്നു. 2014-18 വരെ ബെംഗളൂരുവിൽ മാത്രം ജമാഅത്തുൽ മുജാഹിദ്ദീൻ 22 ഒളിത്താവളങ്ങൾ ഒരുക്കിയിരുന്നെന്ന് എൻഐഎ ഇൻസ്പെക്ടർ ജനറൽ അലോക് മിത്തലും വ്യക്തമാക്കി. രോഹിൻഗ്യൻ അഭയാർഥി പ്രശ്നത്തിനു പകരം വീട്ടാനായി ബെംഗളൂരു കേന്ദ്രമാക്കി ദക്ഷിണേന്ത്യയിലെ ബുദ്ധവിഹാരങ്ങൾ തകർക്കാനായിരുന്നു നീക്കം.…
Read Moreസാമ്പത്തിക രംഗം ആഗോളതലത്തിൽ മാന്ദ്യം നേരിടുന്ന സാഹചര്യത്തിലും ലോകത്ത് അതിവേഗം വളരുന്ന സമ്പദ്‌ഘടനയെന്ന സ്ഥാനം ഇന്ത്യ നില നിര്‍ത്തും: ഐ.എം.എഫ്.
ന്യൂഡല്‍ഹി: സാമ്പത്തിക രംഗം ആഗോളതലത്തിൽ മാന്ദ്യം നേരിടുന്ന സാഹചര്യത്തിലും ലോകത്ത് അതിവേഗം വളരുന്ന സമ്പദ്‌ഘടനയെന്ന സ്ഥാനം ചൈനയ്ക്കൊപ്പം പങ്കിട്ട് ഇന്ത്യ. ചൊവ്വാഴ്ച രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ 2019–2020 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന വളർച്ചാ (ജിഡിപി) 6.1 ശതമാനമായി കുറയുമെന്നും ഐഎംഎഫ് റിപ്പോർട്ടിൽ പറയുന്നു. ഏപ്രിലില്‍ ഐഎംഎഫ് പ്രവചിച്ചിരുന്നതിനേക്കാള്‍ 1.2 ശതമാനം കുറവാണിത്. 7.3 ശതമാനമായിരുന്നു ഏപ്രിലിലെ പ്രവചനം. ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യമുണ്ടെന്ന വസ്തുത നിലനിൽക്കുമ്പോൾ തന്നെ ആഗോളതലത്തിൽ നിരീക്ഷിക്കുമ്പോൾ രാജ്യത്തിന്റെ സ്ഥിതി ഭദ്രമാണെന്നാണ് റിപ്പോർട്ട്…
Read More