ഓല കാറുകൾ ഇനി വാടകക്കെടുത്ത് ഓടിച്ച് പോകാം!

ബെംഗളൂരു : വാടകയ്ക്കെടുത്ത സ്വന്തമായി ഓടിക്കാവുന്ന സെൽഫ് ഡ്രൈവ് ക്യാബ് വാടക സേവനവുമായി ഓല നഗരത്തിൽ. മുൻകൂർ തുക അടച്ചാൽ യാത്രക്കാർക്ക് അവർക്ക് ഇഷ്ടപ്പെട്ട വാഹനം വാടകയ്ക്ക് ലഭിക്കുന്ന സേവനം ഓല ഡ്രൈവ് എന്ന പേരിലാണ് ആണ് അറിയപ്പെടുന്നത്. 2 മണിക്കൂറിന് 2000 രൂപ മുതലാണ് തുടങ്ങുന്നത് നഗരത്തിലെ വാണിജ്യ ഗാർഹിക ഹബുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പിക്കപ്പ് സ്റ്റേഷനുകളിൽ നിന്ന് വാഹനങ്ങൾ എടുക്കാം. ആദ്യഘട്ടത്തിൽ ബംഗളൂരുവിൽ മാത്രമാണിത് മുംബൈ ന്യൂഡൽഹി ഹൈദരാബാദ് എന്നിവിടങ്ങളിൽ സംവിധാനം ഉടൻ തുടങ്ങുമെന്ന് കമ്പനി അറിയിച്ചു . അടുത്തവർഷത്തോടെ ഇന്ത്യയിലെ…

Read More

78 രാജ്യങ്ങൾ പങ്കെടുക്കുന്ന ലോക കോഫി സമ്മേളനം ബെംഗളൂരുവിൽ!!

ബെംഗളൂരു: അടുത്തവർഷം സെപ്റ്റംബർ ഏഴുമുതൽ 12 വരെ അഞ്ചാമത് ലോക കോഫി സമ്മേളനവും പ്രദർശനവും ബെംഗളൂരുവിൽ നടക്കും. 78 രാജ്യങ്ങളിൽനിന്നുള്ള കാപ്പിക്കർഷകരും സംരംഭകരും കച്ചവടക്കാരും പങ്കെടുക്കുന്ന സമ്മേളനം ഇന്ത്യയിൽ സംഘടിപ്പിക്കുന്നത് ഇതാദ്യമാണ്. ഇന്റർനാഷണൽ കോഫി ഓർഗനൈസേഷൻ, വാണിജ്യമന്ത്രാലയം, കോഫി ബോർഡ്, ഇന്ത്യ കോഫി ട്രസ്റ്റ് എന്നിവർ കർണാടകസർക്കാരിന്റെ പങ്കാളിത്തത്തോടെയാണ് സമ്മേളനം നടത്തുന്നത്. ‘ഉപഭോഗത്തിലൂടെ സുസ്ഥിരത’ എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ സന്ദേശം. ബെംഗളൂരു പാലസിലാണ് സമ്മേളനവും പ്രദർശനവും നടക്കുക. വിവിധ രാജ്യങ്ങളിൽനിന്നുള്ള 1500-ഓളം പ്രതിനിധികളാണ് ഇന്ത്യയിലെത്തുക. ഉത്‌പാദനച്ചെലവ് വർധിക്കുന്നതോടൊപ്പം മികച്ച വില ലഭ്യമാകാത്ത സാഹചര്യത്തിൽ നൂതനസമ്പ്രദായങ്ങൾ ആവിഷ്കരിക്കുന്നതിനെക്കുറിച്ച്…

Read More

അലയൻസിലെ മുൻ വൈസ് ചാൻസലറുടെ വധം;ക്വട്ടേഷൻ നൽകിയത് ചാൻസലർ;ജീവൻ നഷ്ടപ്പെട്ടത് സഹോദരന്റെ അടുത്ത സുഹൃത്തിന്; ക്വട്ടേഷൻ തുക ഒരു കോടി !

ബെംഗളൂരു : അലയൻസ് യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസലറുടെ കൊലപാതകത്തിന് പിന്നിൽ ഉടമസ്ഥരായ സഹോദരങ്ങൾ തമ്മിലുള്ള തർക്കം. സർവകലാശാല മുൻ വൈസ് ചാൻസലർ ഡോക്ടർ അയ്യപ്പ ദൊരെയെ (53) ഒരു കോടി രൂപ കൊട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത് ചാൻസലറും ഓഫീസ് എക്സിക്യൂട്ടീവും. ബംഗളൂരുവിൽ ഡോക്ടർ അയ്യപ്പദുരെയെ നഗരത്തിലെ എച്ച്എംടി ഗ്രൗണ്ടിൽ ബുധനാഴ്ച പുലർച്ചെ വെട്ടേറ്റ് മരച്ച നിലയിൽ കണ്ടെത്തിയത്. ചാൻസിലർ സുധീർ അംഗൂറും ഓഫീസ് എക്സിക്യൂട്ടീവ് സൂരജ് സിംഗും അറസ്റ്റിലായതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. കൊലപാതകം നടത്തിയ ക്വട്ടേഷൻ സംഘങ്ങളുമായി തിരച്ചിൽ തുടരുന്നു.…

Read More

സംസ്ഥാനത്തെ ദേശീയ പാതകളിലെ ടോൾ ഗേറ്റുകളിൽ ഇനി ഫാസ്ടാഗുകൾ മാത്രം.

ബെംഗളൂരു : സംസ്ഥാനത്തെ 33 ദേശീയപാതകളിൽ ടോൾ ഗേറ്റുകൾ അടുത്തമാസം ഒന്നു മുതൽ പൂർണ്ണമായും ഡിജിറ്റലാകുന്നു. ഇലക്ട്രോണിക് ഉപകരണമായ ഫാസ് ടാഗ്  ഉപയോഗിച്ച് മാത്രമേ ഇനി ടോൾ അടക്കാനാകൂ. നിലവിൽ 31 ടോൾ പ്ലാസകളിൽ ഈ സംവിധാനം ഉണ്ടെങ്കിലും ഇരു വശത്തേക്കുമുള്ള എല്ലാ ഗേറ്റിലും ഇത് ഏർപ്പെടുത്തിയിട്ടില്ല. എച്ച് ഡി എഫ് സി,ഐ ഡി എഫ് സി, ആക്സിസ്, എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്കുകളിലൂടെ ഫാസ് ടാഗ്എടുക്കാനാകും. ഈ സംവിധാനം ഏർപ്പെടുത്താനുള്ള ചെലവ് കേന്ദ്രവും സംസ്ഥാനവും തുല്യമായി…

Read More

ചരിത്രം രചിച്ച് മഞ്ജമ്മ ജോഗതി; സർക്കാർ അക്കാദമിയുടെ അധ്യക്ഷയാകുന്ന ആദ്യ ട്രാൻസ്ജെന്റർ.

ബെംഗളൂരു : സംസ്ഥാനത്ത് ആദ്യമായി സർക്കാർ അക്കാദമിയുടെ അധ്യക്ഷയായി ഒരു ട്രാൻസ്ജെൻഡർ. ബെള്ളാരിയിൽ നിന്നുള്ള മുൻ ദേവദാസി കൂടിയായ ബി മഞ്ജമ്മ ജോഗതിയെയാണ് ഫോക്‌ലോർ അക്കാദമി അധ്യക്ഷയായി നിയമിച്ചത്. ജോഗപ്പതണ്ട് എന്ന് പേരുള്ള നൃത്ത സംഘത്തിൻറെ സ്ഥാപക കൂടിയാണ് ഇവർ. മഞ്ജമ്മയുടെ വെല്ലുവിളികൾ നിറഞ്ഞ ജീവിത കഥ കർണാടകയിലെ 5 ആം ക്ലാസിലെ സംസ്ഥാന സിലബസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിരുദ പഠനത്തിലുള്ള സിലബസിലും മഞ്ജമ്മയുടെ ജീവിത കഥ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനം കർണാടക രാജ്യോത്സവ പുരസ്കാരം നൽകി ആദരിച്ചു.

Read More

ഡെക്കാൺ കൾചറൽ സൊസൈറ്റി ഓണാഘോഷം നടത്തി.

ബെംഗളൂരു : ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണോത്സവം നടത്തി. സമാപന സാംസ്‌കാരികസമ്മേളനം എഴുത്തുകാരനും നിരൂപകനുമായ ഇ. പി. രാജഗോപാലൻ ഉത്‌ഘാടനം ചെയ്തു. പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിച്ചു. സെക്രട്ടറി ജി ജോയ് സ്വാഗതവും ഖജാൻജി പീതാംബരൻ നന്ദിയും പറഞ്ഞു. കലാ കായിക മത്സരങ്ങളിൽ വിജയികളായവർക്കും എസ്. എസ് .എൽ. സി.,  പി. യു. സി.പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള സമ്മാനദാനം,  അംഗങ്ങളുടെ കലാപരിപാടികൾ, ശ്രുതിലയം ബാംഗളൂർ അവതരിപ്പിച്ച ഗാനമേള എന്നിവയും ഉണ്ടായി.

Read More

വിവാദ പത്രപ്രവർത്തകനും യെലഹങ്ക വോയ്സ് എഡിറ്ററുമായ അനിൽ രാജിനെ മരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരു : പ്രാദേശിക മാധ്യമമായ യെലഹങ്ക വോയ്സ് എഡിറ്റർ അനിൽരാജിനെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. ലൈംഗിക പീഡന കേസിൽ വിചാരണത്തടവുകാരനായി ഇരുന്നു അനിൽ. യെലഹങ്കക്കും സമീപത്തും ആയി നടന്ന അനധികൃത ഭൂമി ഇടപാടുകൾ സംബന്ധിച്ച വാർത്തകൾ പുറത്തുകൊണ്ടുവന്നതിലൂടെയാണ് അനിലും യെലഹങ്ക വോയ്സും ശ്രദ്ധിക്കപ്പെടുന്നത്. യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന കേസിൽ രണ്ടുമാസം മുൻപാണ് അറസ്റ്റിലായത്. ആത്മഹത്യയാണെന്നാണ് നിഗമനം.

Read More

ഭൂമി അഴിമതിക്കേസിൽ യെദ്യൂരപ്പയുടെ പേരിൽ പരാതിനൽകിയ മുൻ വൈസ് ചാൻസലർ കൊല്ലപ്പെട്ടു!!

ബെംഗളൂരു: മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ പേരിൽ ഭൂമി അഴിമതിക്കേസിൽ പരാതി നൽകിയ അലയൻസ് സർവകലാശാല മുൻ വൈസ് ചാൻസലർ കൊല്ലപ്പെട്ടു. ഡോ. ഡി. അയ്യപ്പ ദൊറെയാണ് ആർ.ടി. നഗറിലെ വീടിനുസമീപത്തെ റോഡിൽ അജ്ഞാതരുടെ കുത്തേറ്റുമരിച്ചത്. ചൊവ്വാഴ്ച രാത്രി നടക്കാനിറങ്ങിയപ്പോൾ കുത്തേറ്റതാണെന്നാണ് പോലീസ് സംശയിക്കുന്നത്. നടക്കാൻപോയശേഷം വീട്ടിൽ തിരിച്ചെത്താത്തതിനാൽ കുടുംബാംഗങ്ങൾ അന്വേഷിച്ചിറങ്ങിയപ്പോഴാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കൊലപാതകകാരണം അറിവായിട്ടില്ല. ആർ.ടി. നഗർ പോലീസ് കേസെടുത്തു. സംഭവംനടന്ന സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരുകയാണ്. നേരത്തേ ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ഡോ. അയ്യപ്പ 2018-ലെ നിയമസഭാതിരഞ്ഞെടുപ്പ് സമയത്ത്…

Read More

യുവ നടൻ ഷെയ്ൻ നിഗമിന് വധ ഭീഷണി !

കൊച്ചി: സിനിമ നിര്‍മ്മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് നടന്‍ ഷെയ്ന്‍ നിഗം.ഗുഡ്വില്‍ എന്‍റര്‍ടെയ്മെന്‍റ് ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍ നിഗം. ഈ ചിത്രത്തിന്‍റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് നടനെതിരെ നിര്‍മ്മാതാവ് വധ ഭീഷണിയുമായി രംഗത്ത് എത്തിയത്. സംഭവത്തില്‍ ഷെയ്ന്‍ നിഗം മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ – ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിന്‍റെ ഒന്നാം ഷെഡ്യൂള്‍ 20 ദിവസമാണ് നിശ്ചയിച്ചത്, ഇത് 16 ദിവസത്തില്‍ പൂര്‍ത്തീകരിച്ച് സന്തോഷത്തോടെയാണ് ആ സെറ്റില്‍ നിന്നും അടുത്ത പടമായ…

Read More

തീവ്രവാദ ഭീഷണി രൂക്ഷമായത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തിന് മാത്രമായി പ്രത്യേക ഭീകരവാദ വിരുദ്ധ സ്ക്വാഡ് രൂപീകരിക്കുന്നു.

ബെംഗളൂരു : ഏറിവരുന്ന തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ നഗരത്തിനെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേകം തീവ്രവാദ വിരുദ്ധ സേന രൂപീകരിക്കാന്‍ തയ്യാറായി കര്‍ണാടക സര്‍ക്കാര്‍. ഈ പുതിയ സേന (എ.ടി.എസ്) നവംബർ 1ന് നിലവിൽ വരുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ബംഗ്ലദേശി കുടിയേറ്റക്കാരുടെ മറവിൽ, ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ലദേശ് (ജെഎംബി) ‍ബെംഗളൂരു ആസ്ഥാനമാക്കി തീവ്രവാദ പ്രവർത്തനങ്ങൾ വ്യാപിച്ചിരുന്നതായി എൻഐഎ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു തീരുമാനം. എൻഐഎയ്ക്ക് സമാന്തരമായാകും എടിഎസ് പ്രവർത്തിക്കുന്നത്. ഇതിനു പുറമേ സൈബർ സെക്യൂരിറ്റി, ലഹരിമരുന്ന് വിരുദ്ധ സേനകളും ഡപ്യൂട്ടി…

Read More
Click Here to Follow Us