ബെംഗളൂരു : അലയൻസ് യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസലറുടെ കൊലപാതകത്തിന് പിന്നിൽ ഉടമസ്ഥരായ സഹോദരങ്ങൾ തമ്മിലുള്ള തർക്കം.
സർവകലാശാല മുൻ വൈസ് ചാൻസലർ ഡോക്ടർ അയ്യപ്പ ദൊരെയെ (53) ഒരു കോടി രൂപ കൊട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത് ചാൻസലറും ഓഫീസ് എക്സിക്യൂട്ടീവും.
ബംഗളൂരുവിൽ ഡോക്ടർ അയ്യപ്പദുരെയെ നഗരത്തിലെ എച്ച്എംടി ഗ്രൗണ്ടിൽ ബുധനാഴ്ച പുലർച്ചെ വെട്ടേറ്റ് മരച്ച നിലയിൽ കണ്ടെത്തിയത്.
ചാൻസിലർ സുധീർ അംഗൂറും ഓഫീസ് എക്സിക്യൂട്ടീവ് സൂരജ് സിംഗും അറസ്റ്റിലായതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
കൊലപാതകം നടത്തിയ ക്വട്ടേഷൻ സംഘങ്ങളുമായി തിരച്ചിൽ തുടരുന്നു.
സർവ്വകലാശാലയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട സഹോദരൻ മധുകർ അംങ്കൂറുമയി ചാൻസലർ സുധീർ തർക്കത്തിലായിരുന്നു.
ഇവർ തമ്മിൽ 25 സിവിൽ കേസുകൾ നിലവിലുണ്ട്. തർക്കത്തിൽ മധുകറിന്അനുകൂലമായി വിധി വന്നു. ഇതേതുടർന്നാണ് അദ്ദേഹത്തെയും അടുത്ത സുഹൃത്ത് അയ്യപ്പദുരെയേയും കൊലപ്പെടുത്താൻ ഗൂഢാലോചന തുടങ്ങിയത്.
നാലുമാസം മുൻപാണ് സൂരജ് സിങ്ങിനെ സർവകലാശാലയിൽ ഓഫീസ് എക്സിക്യൂട്ടീവായി സുധീർ നിയമിച്ചത്.
സുധീറിനെ നിർദ്ദേശപ്രകാരം ക്രിമിനൽ പശ്ചാത്തലമുള്ള 4 പേരെയും ക്വട്ടേഷൻ ഏൽപ്പിച്ചത്.നഗരത്തിലെ ഒരു ക്രിമിനൽ അഭിഭാഷകനിൽ നിന്ന് നിയമോപദേശം തേേടിയതിന് ശേഷമാണ് കൃത്യം നിർവ്വഹിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.