78 രാജ്യങ്ങൾ പങ്കെടുക്കുന്ന ലോക കോഫി സമ്മേളനം ബെംഗളൂരുവിൽ!!

ബെംഗളൂരു: അടുത്തവർഷം സെപ്റ്റംബർ ഏഴുമുതൽ 12 വരെ അഞ്ചാമത് ലോക കോഫി സമ്മേളനവും പ്രദർശനവും ബെംഗളൂരുവിൽ നടക്കും. 78 രാജ്യങ്ങളിൽനിന്നുള്ള കാപ്പിക്കർഷകരും സംരംഭകരും കച്ചവടക്കാരും പങ്കെടുക്കുന്ന സമ്മേളനം ഇന്ത്യയിൽ സംഘടിപ്പിക്കുന്നത് ഇതാദ്യമാണ്.

ഇന്റർനാഷണൽ കോഫി ഓർഗനൈസേഷൻ, വാണിജ്യമന്ത്രാലയം, കോഫി ബോർഡ്, ഇന്ത്യ കോഫി ട്രസ്റ്റ് എന്നിവർ കർണാടകസർക്കാരിന്റെ പങ്കാളിത്തത്തോടെയാണ് സമ്മേളനം നടത്തുന്നത്. ‘ഉപഭോഗത്തിലൂടെ സുസ്ഥിരത’ എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ സന്ദേശം. ബെംഗളൂരു പാലസിലാണ് സമ്മേളനവും പ്രദർശനവും നടക്കുക.

വിവിധ രാജ്യങ്ങളിൽനിന്നുള്ള 1500-ഓളം പ്രതിനിധികളാണ് ഇന്ത്യയിലെത്തുക. ഉത്‌പാദനച്ചെലവ് വർധിക്കുന്നതോടൊപ്പം മികച്ച വില ലഭ്യമാകാത്ത സാഹചര്യത്തിൽ നൂതനസമ്പ്രദായങ്ങൾ ആവിഷ്കരിക്കുന്നതിനെക്കുറിച്ച് സമ്മേളനം ചർച്ചചെയ്യും. കാപ്പിക്കർഷകർക്കും കച്ചവടക്കാർക്കും പരസ്പരം കൂടിക്കാഴ്ചകൾക്കും കച്ചവടക്കാർ തമ്മിലുള്ള ചർച്ചകൾക്കും അവസരമൊരുങ്ങും.

ആധുനിക കൃഷിരീതിയെക്കുറിച്ചുള്ള ശില്പശാലകളും പരിശീലനപരിപാടികളും നടക്കും. കാപ്പിത്തോട്ടങ്ങൾ സന്ദർശിച്ച് കൃഷിരീതി മനസ്സിലാക്കാനും സൗകര്യമൊരുക്കും. www.wcc2020.com എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റർചെയ്യാം.

സമ്മേളനപ്രചാരണാർഥമുള്ള കൈപ്പുസ്തകം ഉപമുഖ്യമന്ത്രി അശ്വത് നാരായണൻ പ്രകാശനംചെയ്തു. രാജ്യത്തെ കാപ്പിയുത്പാദനത്തിൽ 70 ശതമാനം സംഭാവനചെയ്യുന്ന കർണാടകത്തിൽ കാപ്പി അനുബന്ധ സംരംഭങ്ങൾക്ക് സാധ്യതകളേറെയാണെന്ന് അദ്ദേഹം പറഞ്ഞു.

കോഫി ബോർഡ് ചെയർമാൻ എം.എസ്. ബോജെ ഗൗഡ, ഇന്റർനാഷണൽ കോഫി ഓർഗനൈസേഷൻ എക്സിക്യുട്ടീവ് ഡയറ്ക്ടർ ജോസ് ഡോസ്റ്റർ സെറ്റേ, ഗൗരവ് ഗുപ്ത ഐ.എ.എസ്. തുടങ്ങിയവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us