തീവ്രവാദ ഭീഷണി രൂക്ഷമായത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തിന് മാത്രമായി പ്രത്യേക ഭീകരവാദ വിരുദ്ധ സ്ക്വാഡ് രൂപീകരിക്കുന്നു.

ബെംഗളൂരു : ഏറിവരുന്ന തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ നഗരത്തിനെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേകം തീവ്രവാദ വിരുദ്ധ സേന രൂപീകരിക്കാന്‍ തയ്യാറായി കര്‍ണാടക സര്‍ക്കാര്‍.

ഈ പുതിയ സേന (എ.ടി.എസ്) നവംബർ 1ന് നിലവിൽ വരുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.

ബംഗ്ലദേശി കുടിയേറ്റക്കാരുടെ മറവിൽ, ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ലദേശ് (ജെഎംബി) ‍ബെംഗളൂരു ആസ്ഥാനമാക്കി തീവ്രവാദ പ്രവർത്തനങ്ങൾ വ്യാപിച്ചിരുന്നതായി എൻഐഎ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു തീരുമാനം.

  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും

എൻഐഎയ്ക്ക് സമാന്തരമായാകും എടിഎസ് പ്രവർത്തിക്കുന്നത്. ഇതിനു പുറമേ സൈബർ സെക്യൂരിറ്റി, ലഹരിമരുന്ന് വിരുദ്ധ സേനകളും ഡപ്യൂട്ടി കമ്മിഷണർമാരുടെ ഓഫിസ് കേന്ദ്രമാക്കി പ്രവർത്തിക്കും.

നഗരത്തിലെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡിലും മാർക്കറ്റുകളിലും സുരക്ഷ ശക്തമാക്കും. സംശയകരമായ നീക്കങ്ങൾ നിരീക്ഷിക്കാൻ ബെംഗളൂരു പൊലീസ് കമ്മിഷണർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി ആഭ്യന്തര മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
[masterslider id="10"]

Related posts