ദീപാവലിക്ക് 1600 സ്‌പെഷ്യൽ ബസ്സുകളും 10% വരെ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി !!

ബെംഗളൂരു: ദീപാവലിക്ക് 1600 സ്‌പെഷ്യൽ ബസ്സുകളും 10% വരെ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി !! കേരളം ഉൾപ്പെടെ അന്യ സംസ്ഥാനങ്ങളിലേക്കും സംസ്ഥാനത്തെ  ഇതരഭാഗങ്ങളിലേക്കുമായാണ് സ്‌പെഷ്യൽ സർവീസുകൾ. ഈ മാസം 25 മുതൽ 27 വരെ ബെംഗളൂരുവിൽ നിന്നും 27 മുതൽ 29 വരെ തിരിച്ചുമാണ് സ്പെഷൽ സർവീസുകൾ ഉണ്ടാവുക. നാലോ അതിലധികമോ ടിക്കറ്റ് ഒരുമിച്ച് ബുക്ക് ചെയ്താൽ 5 ശതമാനവും ഇരുവശത്തേക്കുമുള്ള ടിക്കറ്റ് ഒരുമിച്ച് ബുക്ക് ചെയ്താൽ മടക്ക ടിക്കറ്റിൽ 10% ഡിസ്‌കൗണ്ട്  ലഭിക്കും.

Read More

വീണ്ടും വിവാദത്തിൽ കുരുങ്ങി ജോൺസൺ ആൻഡ് ജോൺസൺ; 33,000 ത്തോളം ടിൻ ബേബി പൗഡർ തിരിച്ചുവിളിക്കും

വാഷിങ്ടൺ: വീണ്ടും വിവാദത്തിൽ കുരുങ്ങി ജോൺസൺ ആൻഡ് ജോൺസൺ; 33,000 ത്തോളം ടിൻ ബേബി പൗഡർ തിരിച്ചുവിളിക്കും. യു എസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ, ഓൺലൈൻ വഴി യു എസിൽ വിറ്റ ഒരു ടിന്നിലെ പൗഡറിൽ ആസ്ബെസ്റ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് നടപടി. ഇതാദ്യമായാണ് വിറ്റഴിച്ച പൗഡർ ജോൺസൺ ആൻഡ് ജോൺസൺ തിരിച്ചുവാങ്ങുന്നത്. കാൻസറിനു കാരണമായേക്കാവുന്ന പദാർഥമാണ് ആസ്ബെസ്റ്റോസ്. പൗഡർ തിരിച്ചുവിളിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ ജോൺസൺ ആൻഡ് ജോൺസണിന്റെ ഓഹരിയിൽ വൻ ഇടിവുണ്ടായി. 15,000ൽ അധികം കേസുകളാണ് ബേബി പൗഡർ ഉൾപ്പെടെയുള്ള പൗഡർ…

Read More

കോപ്പിയടി തടയാന്‍ കുട്ടികളുടെ തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടി വച്ച ബെംഗളൂരു ഭഗത് പ്രീ യൂണിവേഴ്സിറ്റിയുടെ നടപടി വിവാദത്തിൽ

ബെംഗളൂരു: കോപ്പിയടി തടയാന്‍ കുട്ടികളുടെ തലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടി വച്ച ബെംഗളൂരു ഭഗത് പ്രീ യൂണിവേഴ്സിറ്റി വിവാദത്തിൽ. കഴിഞ്ഞ ബുധനാഴ്ചയാണ് ആദ്യവര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥികളെയാണ് കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ തലയില്‍ വെച്ച ശേഷം പരീക്ഷ എഴുതാന്‍ അനുവദിച്ചത്. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എസ് എസ് പീര്‍ജാഡ് കോളേജിലെത്തി പേപ്പര്‍ ബാഗുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. കോളേജ് പ്രിന്‍സിപ്പാളിനെ താക്കീത് ചെയ്ത അദ്ദേഹം വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി.

Read More

നഗരത്തിലെ വിവിധ ഭാഗങ്ങളിൽ 10 ദിവസത്തേക്ക് വൈദ്യുതി മുടങ്ങും!

ബെംഗളൂരു : ഔട്ടർ റിങ് റോഡിന് സമീപത്തെ പ്രദേശങ്ങളിൽ 10 ദിവസത്തേക്ക് ഇടവിട്ട് വൈദ്യുതി മുടങ്ങും. ബി എം ടി സി ബസ്സുകൾക്ക് മാത്രമായി ഏർപ്പെടുത്തിയ പ്രത്യേക പാതയിലെ വൈദ്യുതി പോസ്റ്റുകളും ലൈനുകളും മാറ്റി സ്ഥാപിക്കുന്നതിനാൽ ആണിത്. സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ വിവേകാനന്ദ റോഡ് ബസ് സ്റ്റോപ്പ് വരെയുള്ള ബസ് ലൈനിൽ നാളെ മുതലാണ് ബിഎംടിസി ബസ്സുകൾ പരീക്ഷണ സർവീസ് നടത്തുക. നഗരത്തിൽ രാവിലെ 8 മുതൽ വൈകീട്ട് ആറു വരെയാണ് വൈദ്യുതി തടസ്സം ദേവരബീസന ഹളളി ,കാഡുബീസനഹള്ളി, ബോഗനഹളളി, പാണത്തൂർ, അശ്വത്…

Read More

പ്രത്യേക ബസ് പാതയിൽ കമ്പനി ബസുകളെ അനുവദിക്കണമെന്ന സ്വകാര്യ കമ്പനികളുടെ സംഘടനയുടെ ആവശ്യം നിഷ്കരുണം തളളി ബി.എം.ടി.സി.

ബെംഗളൂരു : ബി.എം.ടി.സി ബസുകൾക്ക് മാത്രമായി നിർമ്മിക്കുന്ന പ്രത്യേക പാതയിൽ തങ്ങൾക്ക് വേണ്ടി വാടകക്ക് സർവ്വീസ് നടത്തുന്ന ബി.എം.ടി.സി ബസുകൾ കൂടി പ്രവേശനം നൽകണമെന്ന ഔട്ടർ റിംഗ് റോഡ് കമ്പനീസ് അസോസിയേഷന്റെ ആവശ്യം ബി.എം.ടി സി തള്ളി. ബസുകൾക്കുള്ള പ്രത്യേക പാത ആദ്യ ഘട്ടത്തിൽ തുടങ്ങുന്നത് ഔട്ടർ റിംഗ് റോഡിലാണ്, ഈ മാസം 20 ഓടെ പരീക്ഷണ ഓട്ടം ആരംഭിക്കും. ടെക് പാർക്കുകളിലെ ജീവനക്കാരെ കൊണ്ടുവരുന്നതിനായി ഉപയോഗിക്കുന്ന ബി.എം ടി സി വാടക ബസുകൾ പുതിയ പാതയിൽ കടത്തിവിടണമെന്നാണ് സംഘടന ആവശ്യപ്പെട്ടത്. എന്നാൽ തൽക്കാലം…

Read More

കാപ്പി ഉൽപാദനത്തിലും ഉപയോഗത്തിലും ഇന്ത്യ മുന്നിൽത്തന്നെ!

ബെംഗളൂരു : കാപ്പി ഉൽപാദനത്തിലും ഉപയോഗത്തിലും ഇന്ത്യയുടെ പങ്ക് മുന്നേറ്റത്തിന് പാതയിലാണെന്ന് ഇൻറർനാഷണൽ കോഫി ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജോസ് ഡോസ്റ്റർ. പ്രധാന എതിരാളികളായ ബ്രസീൽ ഉൽപാദിപ്പിക്കുന്ന കാപ്പി ആഭ്യന്തരവിപണിയിൽ മാത്രമാണ് കൂടുതൽ വിറ്റഴിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ കാപ്പി ഉത്പാദനം വർദ്ധിക്കുകയാണ് എന്നാണ് കണക്കുകൾ പറയുന്നത് 16 മുതൽ 32 ശതമാനം വരെ വളർച്ചയാണ് കഴിഞ്ഞ വർഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലും ചൈനയിലും കൂടുതൽ പേർ ചായ കുടിക്കുമ്പോഴും കാപ്പി കുടിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഉൽപാദന ചെലവ് ഏറുന്നതാണ് ലോകത്തെമ്പാടും കാപ്പി കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇത് കുറച്ചു…

Read More

ഇലക്‌ട്രോണിക് വോട്ടി൦ഗ് മെഷീനുകള്‍ ഉപേക്ഷിച്ച് ബാലറ്റ് പേപ്പര്‍ വോട്ടിംഗ്!!

റായ്പുര്‍: ഇലക്‌ട്രോണിക് വോട്ടി൦ഗ് മെഷീനുകള്‍ക്കെതിരെ നിര്‍ണായ നീക്കവുമായി ഛത്തീസ്‌ഗഢ് സര്‍ക്കാര്‍! തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അടുത്തിടെ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടി൦ഗ് മെഷീനുകള്‍ക്ക് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ ഛത്തീസ്‌ഗഢ് സര്‍ക്കാര്‍ തീരുമാനിച്ചു. ഈ വര്‍ഷം ഡിസംബറിലാണ് തിരഞ്ഞെടുപ്പ് നടക്കുക. മന്ത്രിസഭാ ഉപസമിതിയുടെ ശിപാര്‍ശ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്‍റെ  നേതൃത്വലുള്ള മന്ത്രിസഭ അംഗീകരിച്ചു. മേയര്‍, ചെയര്‍പേഴ്‌സണ്‍ സീറ്റുകളിലേക്ക് പരോക്ഷ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശിപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള നിയമഭേദഗതി നടത്താന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും. കൃത്രിമം നടക്കുന്നുണ്ടെന്നും ഇവിഎ൦ വിശ്വാസ്യതയില്ലെന്നുമുള്ള കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ…

Read More

കാമുകിയെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിന് ഒരു മണിക്കൂറിനുള്ളിൽ 25 കോളുകൾ; ഭാര്യയുടെ കാമുകനെ വിളിച്ചുവരുത്തി കുത്തി കൊന്നു

ബെംഗളൂരു: കാമുകിയെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിന് ഒരു മണിക്കൂറിനുള്ളിൽ 25 കോളുകൾ; ഭാര്യയുടെ കാമുകനെ വിളിച്ചുവരുത്തി കുത്തി കൊന്നു. ഫോണ്‍ വിളി പെരുകിയപ്പോള്‍ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയുടെ കാമുകനെ വിളിച്ചുവരുത്തി കുത്തി വീഴ്ത്തുകയായിരുന്നു. ബംഗളൂരുവിലെ ബൈദരഹള്ളിയിലാണ് സംഭവം. ഭാര്യയുടെ മുന്‍ കാമുകനെയാണ് ബൈദരഹള്ളി സ്വദേശിയായ മണികണ്ഠ കൊലപ്പെടുത്തിയത്. ട്രക്ക് ഡ്രൈവറായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മണികണ്ഠയുടെ ഭാര്യ രമ്യയുടെ മുന്‍ കാമുകനായിരുന്ന തിമ്മ ഗൗഡ ആണ് കൊല്ലപ്പെട്ടത്. 11 വര്‍ഷം മുന്‍പാണ് രമ്യയും മണികണ്ഠയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക്…

Read More

‘ഈറ്റ് കപ്പ്’; പാനീയങ്ങൾ കുടിച്ച ശേഷം ഇനി കഴിച്ച് വിശപ്പു മാറ്റാം!

ഇന്ത്യയില്‍ ഇപ്പോള്‍ പരിസ്ഥിതി സൗഹാര്‍ദ വസ്തുക്കള്‍ക്കാണ് മുന്‍ഗണന. ഈ സാഹചര്യം കൂടുതല്‍ വിപുലമാക്കി വാര്‍ത്തകളില്‍ നിറയുകയാണ് ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള സ്വകാര്യ കമ്പനി. പാനീയങ്ങൾ കുടിച്ച ശേഷം കഴിച്ച് വിശപ്പുമാറ്റാവുന്ന ഭക്ഷ്യയോഗ്യമായ കപ്പുകള്‍ പുറത്തിറക്കിയാണ് കമ്പനി വാര്‍ത്തകളില്‍ നിറയുന്നത്. പ്ലാസ്റ്റിക് ഉത്പന്നങ്ങകൾ കാരണം വർധിച്ചു വരുന്ന പാരിസ്ഥിക പ്രശ്നങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഈറ്റ് കപ്പ്’ എന്ന പേരില്‍ കപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പ്രകൃതിദത്തമായ ധാന്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ കപ്പ് കുതിരാതെ മൊരിഞ്ഞ രൂപത്തിൽ തന്നെ ഭക്ഷിക്കാവുന്നതാണ്.  പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കപ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന്…

Read More

അന്തരിച്ച മയൂരി ആകാശ ഗംഗയുടെ രണ്ടാം ഭാഗത്തില്‍!!

മുകേഷ്, ദിവ്യ ഉണ്ണി, മയൂരി, റിയാസ്, മധുപാല്‍, ജഗദീഷ്, ഇന്നസെന്റ് , ജഗതി ശ്രീകുമാര്‍, കല്പന , സുകുമാരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയന്‍ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ആകാശഗംഗ. 1999ല്‍ പുറത്തിറങ്ങിയ ചലച്ചിത്രം മികച്ച പ്രേക്ഷക പ്രീതിയാണ് നേടിയത്. ബോക്സ്ഓഫീസില്‍ ഗംഭീര വിജയമായി മാറിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ‘ആകാശഗംഗ2’ എന്ന പേര് നല്‍കിയിരിക്കുന്ന ചിത്രം നവംബർ ഒന്നിന് പ്രദർശനത്തിനെത്തും. ചിത്രത്തിന്‍റെ ടീസറും പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഒന്നാം ഭാഗത്തില്‍ പ്രേതമായി അഭിനയിച്ച മയൂരി മരണപ്പെട്ട വാര്‍ത്ത ഏറെ…

Read More
Click Here to Follow Us