100 കോടി ക്ലബില്‍ ഇടം പിടിച്ച് ‘അസുരന്‍’. വട ചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിച്ച ചിത്രമാണ് അസുരന്‍. ചിത്രം ആകെ വരുമാനത്തില്‍ 100 കോടി പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ തീയേറ്റര്‍ കളക്ഷന്‍ മാത്രമല്ല ഇത്. കളക്ഷന് പുറമെ വിദേശരാജ്യങ്ങളിലെ വിതരണാവകാശം, ഡിജിറ്റര്‍, ഓഡിയോ, സാറ്റലൈറ്റ് റൈറ്റുകളും ചേര്‍ത്താണ് ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നത്. ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യ പത്ത് ദിവസം കൊണ്ട് നേടിയ തീയേറ്റര്‍ കളക്ഷന്‍ 50 കോടിയാണ്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും രണ്ടാംവാരത്തിലും മികച്ച പ്രേഷക പ്രതികരണത്തോടെ…
Read MoreYear: 2019
ഐടി ഹബ്ബായ വൈറ്റ്‌ഫീൽഡിലേക്കുള്ള യാത്രാ ദുരിതം അവസാനിക്കുന്നു!!
ബെംഗളൂരു: മാറത്തഹള്ളി, മഹാദേവപുര എന്നിവിടങ്ങളിൽ നിന്ന് വൈറ്റ്‌ഫീൽഡിലേക്കുള്ള പൊട്ടിപ്പൊളിഞ്ഞ എല്ലാ റോഡുകളും സർക്കാർ 80 കോടി രൂപ ചെലവിൽ നവീകരിക്കും. മെട്രോ ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് ഔട്ടർ റിങ് റോഡിലൂടെ വൈറ്റ്ഫീൽഡിലേക്കുള്ള യാത്രയ്ക്കു മണിക്കൂറുകൾ എടുക്കുന്നുണ്ട്. മാറത്തഹള്ളിയിൽ നിന്നു ഐടിപിഎൽ, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രയും ദുരിതപൂർണമാണ്. 6 മാസത്തിനകം ഇവിടേക്കുള്ള എല്ലാ എല്ലാ റോഡുകളും നവീകരിക്കാനാണ് നടപടിയായത്. അടുത്ത മാസം ഒന്നു മുതൽ ബസുകൾക്കു മാത്രമായി ഔട്ടർ റിങ് റോഡിൽ സിൽക് ബോർഡ് ജംക്‌ഷൻ മുതൽ സ്വാമി വിവേകാനന്ദ റോഡ് വരെ 20…
Read Moreഇന്ത്യൻ സമ്പദ്വ്യവസ്ഥ ദുർബലാവസ്ഥയിലാണെന്ന് സാമ്പത്തിക നൊബേൽ ജേതാവ് അഭിജിത് ബാനർജി
“കഴിഞ്ഞ അഞ്ചാറുവർഷം അല്ലറചില്ലറ വളർച്ചയ്ക്കു നാം സാക്ഷികളായി. എന്നാൽ, ഇപ്പോൾ ആ ഉറപ്പ് നഷ്ടമായിരിക്കുന്നു” ഇന്ത്യൻ സമ്പദ്വ്യവസ്ഥ ദുർബലാവസ്ഥയിലാണെന്ന് സാമ്പത്തിക നൊബേൽ ജേതാവ് അഭിജിത് ബാനർജി. ”സാമ്പത്തികവളർച്ചയെക്കുറിച്ചുള്ള ഇപ്പോഴത്തെ രേഖകൾ വെച്ചുനോക്കുമ്പോൾ സമീപഭാവിയിൽ സന്പദ്വ്യവസ്ഥ പുനരുജ്ജീവിക്കുമെന്നകാര്യത്തിൽ ഉറപ്പില്ല” അദ്ദേഹം പറഞ്ഞു. ദാരിദ്ര്യനിർമാർജനത്തിന് പരീക്ഷണാധിഷ്ഠിത സമീപനം സ്വീകരിച്ചതിനാണ് ബാനർജിയുൾപ്പെടെ മൂന്നുപേർ നൊബേൽ ലഭിച്ചത്. “20 വർഷമായി ഞാൻ ഈ ഗവേഷണം നടത്തുന്നു. ദാരിദ്ര്യനിർമാർജനത്തിന് പരിഹാരങ്ങൾ നിർദേശിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്” -അദ്ദേഹം പറഞ്ഞു. എസ്തര്‍ ഡുഫ്ളോ, മൈക്കല്‍ ക്രിമര്‍ എന്നിവര്‍ക്കൊപ്പമാണ് മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രൊഫസറായ…
Read Moreഈ നഗരത്തില്‍ വിവാഹിതരാണോ അവിവാഹിതരാണോ കൂടുതല്‍ സന്തോഷവാന്മാര്‍? സര്‍വേ പറയുന്നത് ഇങ്ങനെയാണ്!
ബെംഗളൂരു: ഈ നഗരത്തില്‍ വിവാഹിതരാണോ അവിവാഹിതര്‍ ആണോ കൂടുതല്‍ സന്തോഷവാന്മാര്‍ ? ഈ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന സെന്‍റെര്‍ ഫോര്‍ സസ്റ്റയിനബിള്‍ ഡെവലപ്മെന്റ് (സി.എസ്.ഡി) എന്നാ സ്ഥാപനം. ഇവര്‍ നടത്തിയ ഒരു സര്‍വേ പ്രകാരം,അവിവഹിതരായവര്‍(61.6 %) ആണ് കൂടുതല്‍ സന്തോഷവന്മാരായി കാണപ്പെടുന്നത്,വിവാഹിതരായവരുടെ ശതമാനം 58.2% മാത്രമാണ്, പ്രായം കൂടുന്നതിനനുസരിച്ച് സന്തോഷത്തിന്റെ തോത് കുറയുന്നതായും ഇവര്‍ പറയുന്നു,18-25 പ്രായത്തിനു ഇടയില്‍ ഉള്ളവരുടെത് 63% ആകുമ്പോള്‍ അറുപതു വയസു അടുത്തവരുടെ ശതമാനം 56.5 % മാത്രമാണ്. സര്‍വേ നടത്തിയതില്‍ 26 ശതമാനം പേര്‍…
Read Moreആമസോണ്‍ വഴി വാങ്ങിയ ടോര്‍ച് ലൈറ്റിന് ഇരട്ടിവില ഈടാക്കി;ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ആമസോണിന്‍റെ തേര്‍ഡ് പാര്‍ട്ടി സെല്ലര്‍ക്ക് 8000 രൂപ പിഴയിട്ടു.
ബെംഗളൂരു: ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങിയതിന് ശേഷം പലപ്പോഴായി വഞ്ചിക്കപ്പെടുന്നവര്‍ ആണ് നമ്മളില്‍ പലരും.എന്നാല്‍ ജെ.സി. നഗര്‍ നിവാസിയായ എ.എസ്.സന്ദേഷി (43) നെപ്പോലെ പോരാടാന്‍ ഉള്ള മനസുണ്ടോ,ഏതു ആമസോണും കൊമ്പ് കുത്തും. 2017 നവംബര്‍ 30 ന് പരാതിക്കാരന്‍ എവെരടി എന്നാ കമ്പനിയുടെ ഒരു ടോര്‍ച് ആമസോണ്‍ വഴി ഓര്‍ഡര്‍ ചെയ്തു,വിലയായ 250 രൂപ നല്‍കുകയും ചെയ്തു,എന്നാല്‍ സാധനം വന്നപ്പോള്‍ അദ്ദേഹം ഞെട്ടി,ടോര്‍ച്ചിന്റെ മുകളില്‍ എഴുതിയിരിക്കുന്ന എം.ആര്‍.പി വെറും 125 രൂപ മാത്രം. പരാതിയുമായി അമസോണിനെ സമീപിച്ചു ,എന്നാല്‍ ഒരു മറുപടിയും നല്‍കാന്‍ അവര്‍…
Read Moreപാസ്‌പോര്‍ട്ട് അപേക്ഷ സ്വീകരിക്കാന്‍ നിരവധി വ്യാജ വെബ് സൈറ്റുകള്‍;സൂക്ഷിക്കുക ഈ വെബ് സൈറ്റുകള്‍ നിങ്ങളുടെ രേഖകള്‍ കൈവശപ്പെടുത്തുന്നതോടൊപ്പം പണവും അടിച്ചു മാറ്റും.
ബെംഗളൂരു: പാസ്പോര്‍ട്ട് അപേക്ഷ സ്വീകരിക്കാന്‍ നിരവധി വ്യാജ വെബ് സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി മാനവ വിഭവ ശേഷി വകുപ്പ് അറിയിച്ചു.ഈ വെബ്സൈറ്റുകള്‍ അപേക്ഷകരുടെ രേഖകള്‍ കൈവശപ്പെടുത്തുക മാത്രമല്ല അപേക്ഷ പൂരിപ്പിക്കാനും അപ്പോയിന്റ്മെന്റ് എടുക്കാനുമായി വന്‍ തുകയാണ് ഈടാക്കുന്നത് എന്നും കണ്ടെത്തി. ചില മൊബൈല്‍ ആപ്പുകളും കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ച ഭാരത്,ഡിജിറ്റല്‍ ഇന്ത്യ അടക്കം ഉള്ള ലോഗോകള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നതായും കണ്ടെത്തി.ഇത്തരം വെബ് സൈറ്റുകളുടെ ചതിയില്‍ പെട്ട് പരാതിയുമായി നഗരത്തിലെ റീജിയണല്‍ പാസ്പോര്‍ട്ട് ഒഫീസില്‍ നിരവധി പേര്‍ എത്തുന്നുണ്ട്.അവരോടെല്ലാം തങ്ങളുടെ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍…
Read Moreപുരുഷന്മാരില്‍ സ്തനവളര്‍ച്ച; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് വന്‍ പിഴ
ന്യൂയോര്‍ക്ക്: മരുന്നിന് പാര്‍ശ്വഫലം, കമ്പനിക്ക് നല്‍കേണ്ടിവരുന്നത് വന്‍ പിഴ. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയ്ക്കാണ് വീണ്ടും പിഴ ചുമത്തിയിരിക്കുന്നത്. മാനസികാരോഗ്യത്തിനുള്ള മരുന്ന് പുരുഷന്മാരില്‍ സ്തനവളര്‍ച്ച ഉണ്ടാകുന്നുവെന്ന കേസില്‍ കമ്പനിക്ക് 800 കോടി ഡോളറാണ് കോടതി ചുമത്തിയിരിക്കുന്നത്. യുഎസിലെ പെന്‍സില്‍വാനിയ കോടതിയാണ് ഭീമമായ ഈ പിഴ ചുമത്തിയത്. മാനസിക രോഗമായ സ്‌കിസോഫ്രീനിയക്ക് റിസ്പെര്‍ഡാല്‍ എന്ന മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് സ്തന വളര്‍ച്ച ഉണ്ടായി എന്ന് ആരോപിച്ച് നിക്കോളാസ് മുറെ എന്ന യുവാവ് നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്. മരുന്നിന്‍റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നിട്ടും കമ്പനി അത് മറച്ചുവച്ചെന്ന്…
Read Moreജൂവലറി കവർച്ചകേസ്; കർണാടക പോലീസുമായി ചേർന്ന് പ്രതി സ്വർണം കടത്താൻ ശ്രമിച്ചെന്ന് സംശയം!!
ബെംഗളൂരു: ഈമാസം മൂന്നിന് പുലർച്ചെയാണ് തിരുച്ചിറപ്പള്ളിയിൽ ജൂവലറിയുടെ ഭിത്തി തുരന്ന് 13 കോടി രൂപ വിലമതിക്കുന്ന 28 കിലോ ആഭരണങ്ങൾ കവർന്നത്. ഇതിൽ അഞ്ചുകിലോയോളം സ്വർണം നേരത്തേ പിടിയിലായവരിൽനിന്ന് പോലീസ് പിടിച്ചെടുത്തിരുന്നു. ബെംഗളൂരുവിലെ കോടതിയിൽ കീഴടങ്ങിയ മുഖ്യപ്രതി തിരുവാരൂർ മുരുകൻ കർണാടക പോലീസുമായി ചേർന്ന്, തമിഴ്‌നാട്ടിൽ ഒളിപ്പിച്ചിരുന്ന സ്വർണം കടത്താൻ ശ്രമിച്ചതായി സംശയം. കഴിഞ്ഞദിവസം രഹസ്യമായി പെരമ്പലൂരിലെത്തിയ കർണാടക പോലീസ് സംഘം മുരുകന്റെ ഒളിസങ്കേതത്തിൽനിന്ന് സ്വർണം കണ്ടെത്തി മടങ്ങുന്നതിനിടെ തമിഴ്‌നാട് പോലീസ് തടഞ്ഞിരുന്നു. ഇവരിൽനിന്ന് 12 കിലോ ആഭരണങ്ങൾ പോലീസ് കണ്ടെടുത്തു. ബെംഗളൂരുവിലെ ചില…
Read Moreനാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് തലപ്പത്ത് ഇനി സൗരവ് ഗാംഗുലി!
മുംബൈ: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ബിസിസിഐ പ്രസിഡന്‍ന്റായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ തിരഞ്ഞെടുക്കാന്‍ ഏറെക്കുറെ ഉറപ്പായി. ഇന്നലെ മുംബൈയില്‍ നടന്ന ബിസിസിഐയുടെ യോഗത്തില്‍ നിലവിലെ ബംഗാള്‍ ക്രിക്കറ്റ് അസോസിയഷന്‍റെ തലവന്‍ കൂടിയായ ഗാംഗുലിയുടെ പേര് വരികയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ ഇന്ത്യന്‍ നായകന്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തുന്നത്. അഞ്ചു മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷമാണ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് ഗാംഗുലിയുടെ പേര് നിര്‍ദ്ദേശിച്ചത്. ആദ്യം വൈസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കാണ് ഗാംഗുലിയുടെ പേര് നിര്‍ദ്ദേശിച്ചതെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു എന്നാണ്…
Read Moreരണ്ടുപേരെ കൊന്ന ബന്ദിപ്പുരിലെ നരഭോജിക്കടുവയെ പിടികൂടി
ബെംഗളൂരു: ബന്ദിപ്പുരിനുസമീപം ഒരു മാസത്തിനിടെ രണ്ടുപേരെ കൊന്ന കടുവയെ അഞ്ചുദിവസത്തെ തിരച്ചിലിനൊടുവിൽ ജീവനോടെ പിടികൂടി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ചാമരാജ്‌പേട്ട് മഗുവനഹള്ളിയിൽ പ്രദേശവാസികളുടെ സഹായത്തോടെ മയക്കുവെടിവെച്ചാണ് കടുവയെ വനം ഉദ്യോഗസ്ഥർ പിടികൂടിയത്. വൈദ്യപരിശോധനയ്ക്കുശേഷം കടുവയെ മൈസൂരുവിലെ പുനരധിവാസകേന്ദ്രത്തിലേക്കു മാറ്റും. കടുവയെ പിടികൂടിയ കാര്യം വനംവകുപ്പ് മേധാവി ശ്രീധർ പുനതിയും ഗോപാൽസ്വാമി ബേട്ട റേഞ്ച് ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ രവികുമാറും സ്ഥിരീകരിച്ചു. ഭൂപ്രദേശത്തിന്റെ സ്ഥിതിയും കുറ്റിക്കാടുകളും കടുവയെ പിടിക്കാനുള്ള ശ്രമം ദുഷ്കരമാക്കിയെന്ന് രവികുമാർ പറഞ്ഞു. ഒരുമാസത്തിനിടെ ഗോപാൽ സ്വാമി ബേട്ട റേഞ്ചിലെ ചൗഡനഹള്ളി ഹന്ദിപുര ഗ്രാമത്തിലെ കർഷകൻ…
Read More