100 കോടി ക്ലബില്‍ ഇടം പിടിച്ച് ‘അസുരന്‍’

100 കോടി ക്ലബില്‍ ഇടം പിടിച്ച് ‘അസുരന്‍’. വട ചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിച്ച ചിത്രമാണ് അസുരന്‍. ചിത്രം ആകെ വരുമാനത്തില്‍ 100 കോടി പിന്നിട്ടിരിക്കുകയാണ്.

എന്നാല്‍ തീയേറ്റര്‍ കളക്ഷന്‍ മാത്രമല്ല ഇത്. കളക്ഷന് പുറമെ വിദേശരാജ്യങ്ങളിലെ വിതരണാവകാശം, ഡിജിറ്റര്‍, ഓഡിയോ, സാറ്റലൈറ്റ് റൈറ്റുകളും ചേര്‍ത്താണ് ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നത്.

ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യ പത്ത് ദിവസം കൊണ്ട് നേടിയ തീയേറ്റര്‍ കളക്ഷന്‍ 50 കോടിയാണ്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും രണ്ടാംവാരത്തിലും മികച്ച പ്രേഷക പ്രതികരണത്തോടെ പ്രദര്‍ശനം തുടരുമ്പോള്‍ ചെന്നൈ ബോക്സ്ഓഫീസില്‍ ചിത്രം ഒന്നാം സ്ഥാനത്താണ്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു അസുരന്‍. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് ധനുഷ് എത്തിയത്. ബാലാജി ശക്തിവേല്‍, പശുപതി, ആടുകളം നരേന്‍, യോഗി ബാബു, തലൈവാസല്‍ വിജയ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരം. ചിത്രത്തിന് സംഗീതം ഒരുക്കിയത് ജി.വി. പ്രകാശ് ആണ് വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts