ഇങ്ങനെ ഒരു പറ്റ് പറ്റാനില്ല! രാത്രിക്കൂട്ടിന് കൊണ്ടുവന്ന യുവതിയെ രാവിലെ നോക്കുമ്പോൾ കാണുന്നില്ല;രാത്രി പാർട്ടി കഴിഞ്ഞ് ഉറങ്ങി രാവിലെ നോക്കിയപ്പോൾ 7 പവന്റെ ആഭരണങ്ങളും കാണുന്നില്ല!

ബെംഗളൂരു : സ്വകാര്യ കമ്പനി ജീവനക്കാരൻ രാത്രി സൗഹൃദത്തിനായി വിളിച്ച സ്ത്രീ രണ്ടുലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമായി കടന്നു കളഞ്ഞു. കഴിഞ്ഞ ദിവസം ഫ്ലാറ്റിലേക്കു കൂട്ടിക്കൊണ്ടുവന്ന ശേഷം സ്ത്രീക്കൊപ്പം മദ്യപിച്ചതായി യുവാവിന്റെ പരാതിയിൽ പറയുന്നു. അതിനുശേഷം ഉറങ്ങിപ്പോയി.

പുലർച്ചെ രണ്ടിന് എഴുന്നേൽക്കുമ്പോൾ സ്ത്രീയെ കാണാനില്ലായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ഏഴുപവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസ്സിലായത്.

  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ

ഒരു വെബ്‌സൈറ്റിൽ നിന്നാണ് സ്ത്രീയുടെ ഫോൺ നമ്പർ കിട്ടിയതെന്നും എന്നാൽ മറ്റു വിശദാംശങ്ങൾ അറിയിച്ചില്ലെന്നും ഇയാൾ അറിയിച്ചതിനെ തുടർന്നു വെബ്സൈറ്റ് കേന്ദ്രീകരിച്ച് പൊലീസ്
അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യൂട്യൂബർ 'തൊപ്പി'യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts