പാസ്‌പോര്‍ട്ട്‌ അപേക്ഷ സ്വീകരിക്കാന്‍ നിരവധി വ്യാജ വെബ് സൈറ്റുകള്‍;സൂക്ഷിക്കുക ഈ വെബ്‌ സൈറ്റുകള്‍ നിങ്ങളുടെ രേഖകള്‍ കൈവശപ്പെടുത്തുന്നതോടൊപ്പം പണവും അടിച്ചു മാറ്റും.

ബെംഗളൂരു: പാസ്പോര്‍ട്ട്‌ അപേക്ഷ സ്വീകരിക്കാന്‍ നിരവധി വ്യാജ വെബ്‌ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി മാനവ വിഭവ ശേഷി വകുപ്പ് അറിയിച്ചു.ഈ വെബ്സൈറ്റുകള്‍ അപേക്ഷകരുടെ രേഖകള്‍ കൈവശപ്പെടുത്തുക മാത്രമല്ല അപേക്ഷ പൂരിപ്പിക്കാനും അപ്പോയിന്റ്മെന്റ് എടുക്കാനുമായി വന്‍ തുകയാണ് ഈടാക്കുന്നത് എന്നും കണ്ടെത്തി.

ചില മൊബൈല്‍ ആപ്പുകളും കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ച ഭാരത്,ഡിജിറ്റല്‍ ഇന്ത്യ അടക്കം ഉള്ള  ലോഗോകള്‍  അനുമതിയില്ലാതെ ഉപയോഗിക്കുന്നതായും കണ്ടെത്തി.ഇത്തരം വെബ്‌ സൈറ്റുകളുടെ ചതിയില്‍ പെട്ട് പരാതിയുമായി നഗരത്തിലെ റീജിയണല്‍ പാസ്പോര്‍ട്ട്‌ ഒഫീസില്‍ നിരവധി പേര്‍ എത്തുന്നുണ്ട്.അവരോടെല്ലാം തങ്ങളുടെ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് അധികൃതര്‍ അറിയിച്ചു.

  'സാന്ത്വന യോജന' പദ്ധതി പ്രഖ്യാപിച്ചു; ബാധിതരായ ന്യൂനപക്ഷ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി കർണാടക സര്‍ക്കാര്‍

അധാര്‍ കാര്‍ഡ്‌ അടക്കം ഉള്ള രേഖകള്‍ ഇവര്‍ കൈവശപ്പെടുത്തിയതിന് ശേഷം ദുരുപയോഗം ചെയ്യാന്‍ ഉള്ള സാധ്യത വളരെ കൂടുതല്‍ ആണ്.

സാധാരണ പാസ്പോര്‍ട്ട്‌ അപേക്ഷക്ക് മന്ത്രാലയം ഈടാക്കുന്നത് വെറും 1500 രൂപ മാത്രമാണ് എന്നാല്‍ ഇത്തരം കമ്പനികള്‍ 5000 രൂപയ്ക്കു മുകളില്‍ ആളുകളില്‍ നിന്ന് വാങ്ങുന്നുണ്ട്.ഓരോ വ്യക്തിക്കും സ്വന്തമായി ഓണ്‍ലൈന്‍ വഴി പാസ്പോര്‍ട്ട്‌ അപേക്ഷ പൂരിപ്പിക്കവുന്നതാണ്.

  മുൻ വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് അന്തരിച്ചു

ഇത് നഗരത്തിലെ മാത്രം അല്ല ,രാജ്യത്ത് മൊത്തം ഉള്ള പ്രശ്നമായാണ് മനസ്സിലാക്കാന്‍ കഴിയുന്നത്‌.

ഏതാനും ചില വ്യാജ പാസ്പോര്‍ട്ട്‌ അപേക്ഷ വെബ്‌ സൈറ്റുകളുടെ വിലാസം താഴെ കൊടുക്കുന്നു,ഇവരെ സൂക്ഷിക്കുക.

www.indiapassport.org, www.online-passportindia.com, www.passportindiaportal.in, www.passport-india.in, www.passport-seva.in and www.applypassport.org.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം
[masterslider id="10"]

Related posts