യെദ്യൂരപ്പയെ ഒതുക്കാൻ നീക്കം നടക്കുന്നവെന്ന ആരോപണം ബി.ജെ പി.യിൽ ശക്തമാകുന്നു!!

ബെംഗളൂരു: മുൻ കേന്ദ്രമന്ത്രിയും എം.എൽ. എ.യുമായ ബസനഗൗഡ പാട്ടീലിന് പിന്നാലെ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ പിന്തുണച്ച് നജ്ജുണ്ടസ്വാമിയും രംഗത്തെത്തി. പാർട്ടി സംസ്ഥാന നേതൃത്വം യെദ്യൂരപ്പയെ അവഗണിക്കുകയാണെന്ന് നജ്ജുണ്ട സ്വാമി ആരോപിച്ചു. പ്രബല ലിംഗായത്ത് സമുദായത്തിന്റെ നേതാവായ യെദ്യൂരപ്പയെ അവഗണിച്ചാൽ വലിയവില നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ബി.ജെ.പി. സർക്കാർ രൂപവത്കരിച്ചതിനുശേഷം പാർട്ടിയിൽ യെദ്യൂരപ്പയുടെ സ്വാധീനം കുറയ്ക്കുന്ന നടപടിയാണ് കേന്ദ്രനേതൃത്വം സ്വീകരിച്ചത്. യെദ്യൂരപ്പ എതിർപക്ഷത്തുള്ള ആർ. എസ്.എസ്. നേതാവ് ബി.എൽ. സന്തോഷ് സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറിയായതോടെ യെദ്യൂരപ്പയെ ഒതുക്കുന്നതിനുള്ളനീക്കം ശക്തമായെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം. യെദ്യൂരപ്പയുടെ…

Read More

മലയാളികളായ കമിതാക്കള്‍ ലോഡ്ജില്‍ വിഷം കഴിച്ച് ആത്മഹത്യാ ചെയ്തു.

മംഗളൂരു : മലയാളികളായ യുവാവും യുവതിയും വിഷം കഴിച്ചു ആത്മഹത്യ ചെയ്തു.മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് സമീപത്തു ഉള്ള ലോഡ്ജില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് ഇവരുടെ മൃതുദേഹം കണ്ടെത്തിയത്. നഗരത്തിലെ സ്വകാര്യ കോളേജില്‍ ഫിസിയോ തെറാപ്പി ക്ക് പഠിക്കുന്ന ഗ്രീഷ്മ (21) മൂഡബിദ്രി സ്വകാര്യ കോളേജില്‍ എം.എസ്.സി ക്ക് പഠിക്കുന്ന വിഷ്ണു (21) എന്നിവരാണ്‌ മരിച്ചത്. രണ്ടുപേരും വെള്ളിയാഴ്ചയാണ് മുറി എടുത്തത്‌ ശനിയാഴ്ച വൈകുന്നേരത്തോടെ അവര്‍ വിഷം കഴിച്ചു.ഞായറാഴ്ച ഉച്ചയോടെ ഹോട്ടല്‍ ജീവനക്കാര്‍ രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചു.വിഷ്ണു ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരിച്ചു ഗ്രീഷ്മ…

Read More

’ട്രോൾ മഗ’ ഫേസ്ബുക്ക് പേജ് അഡ്മിന് മുൻകൂർ ജാമ്യം ലഭിച്ചിട്ടും അറസ്റ്റുചെയ്ത സംഭവത്തിൽ കർണാടക സർക്കാരിന് ഒരു ലക്ഷംരൂപ പിഴയിട്ട് ഹൈക്കോടതി

ബെംഗളൂരു: ’ട്രോൾ മഗ’ ഫേസ്ബുക്ക് പേജ് അഡ്മിന് മുൻകൂർ ജാമ്യം ലഭിച്ചിട്ടും അറസ്റ്റുചെയ്ത സംഭവത്തിൽ കർണാടക സർക്കാരിന് ഒരു ലക്ഷംരൂപ പിഴയിട്ട് ഹൈക്കോടതി. മുൻപ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പേരിൽ ഫേസ്ബുക്കിൽ പരാമർശം നടത്തിയ യുവാവിനെയാണ് അനധികൃതമായി അറസ്റ്റ് ചെയ്തത്. യുവാവിനെതിരേ രണ്ടാമതും കേസെടുത്ത പോലീസ് ഉദ്യോഗസ്ഥനും മജിസ്‌ട്രേറ്റിനുമെതിരേ അന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ’ട്രോൾ മഗ’ ഫേസ്ബുക്ക് പേജ് അഡ്മിൻ എസ്. ജയകാന്തിനെയാണ് അപകീർത്തിക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ചിട്ടും ശ്രീരാംപുര പോലീസ് അറസ്റ്റുചെയ്തത്. ഇതിനെതിരേ ജയകാന്തിന്റെ അഭിഭാഷകൻ നൽകിയ ഹർജിയിലാണ് കോടതിയുത്തരവ്. പോലീസ് നടപടി അനധികൃതമാണെന്നും ഒരു…

Read More

വന്യമൃഗങ്ങൾ ജനവാസമേഖലകളിലിറങ്ങുന്നത് തടയാൻ ബന്ദിപ്പൂരിൽ സംരക്ഷിതമേഖല വിപുലപ്പെടുത്താൻ നീക്കം

ബെംഗളൂരു: വന്യമൃഗങ്ങൾ ജനവാസമേഖലകളിലിറങ്ങുന്നത് തടയാൻ ബന്ദിപ്പൂരിൽ സംരക്ഷിതമേഖല വിപുലപ്പെടുത്താൻ നീക്കം. കാട് തികയാത്ത അവസ്ഥയുള്ളതിനാലാണ് കടുവകൾ ജനവാസമേഖലകളിലിറങ്ങുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബന്ദിപ്പൂരിൽമാത്രം 140 കടുവകളുണ്ട്. ഓരോ കടുവയ്ക്കും 100 ചതുരശ്ര കിലോമീറ്റർ വേണമെന്നാണ് കണക്ക്. എന്നാൽ, നിലവിൽ ഒരു കടുവയ്ക്ക് എട്ടു മുതൽ 10 വരെ ചതുരശ്ര കിലോമീറ്ററേ ഉള്ളൂ. സംരക്ഷിതമേഖല വിപുലപ്പെടുത്താനാവശ്യമായ ഫണ്ടിന് ശ്രമം നടത്തിവരികയാണെന്ന് വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ സഞ്ജയ് മോഹൻ പറഞ്ഞു. അടുത്തിടെ ബന്ദിപ്പൂരിനുസമീപം ഗോപാലസ്വാമി ബേട്ടയിൽ രണ്ടുപേരെ കടുവ കടിച്ചുകൊന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് ഈ നിർദേശം വനംവകുപ്പ്…

Read More

പരമേശ്വരയുടെ പേഴ്‌സണൺ അസിസ്റ്റന്റ് രമേശിന്റെ മരണം; ആദായ നികുതി വകുപ്പിനെതിരേ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

ബെംഗളൂരു: മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ പേഴ്‌സണൺ അസിസ്റ്റന്റ് രമേശിന്റെ ആത്മഹത്യയെത്തുടർന്ന് ആദായ നികുതി വകുപ്പിനെതിരേ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. രമേശിന്റെ കാറിൽനിന്ന്‌ കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ ആദായ നികുതി വകുപ്പിനെയാണ് കുറ്റപ്പെടുത്തുന്നത്. ഇതോടെ കുടുംബാംഗങ്ങളും പ്രതിഷേധിച്ചു. രമേശ് ആത്മഹത്യ ചെയ്ത ജ്ഞാനഭാരതി കാമ്പസിൽ നൂറുക്കണക്കിന് പേരാണ് തടിച്ചുകൂടിയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആദായനികുതി വകുപ്പിനെ കുറ്റപ്പെടുത്തി. റെയ്ഡുമായി ബന്ധപ്പെട്ട് രമേശിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആദായനികുതിവകുപ്പ് വിശദീകരണക്കുറിപ്പ് ഇറക്കിയെങ്കിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങി. കഴിഞ്ഞ രണ്ടുദിവസം ആദായനികുതിവകുപ്പ് പരമേശ്വരയുടെ വീട്ടിലും ഉടമസ്ഥതയിലുള്ള സിദ്ധാർഥ അക്കാദമി ഓഫ്…

Read More

നഗരത്തിലെ സാധാരണക്കാര്‍ കാത്തിരുന്ന പ്രത്യേക ബസ് പാത യഥാര്‍ത്ഥ്യമാകുന്നു! 20 മുതല്‍ പരീക്ഷണ ഓട്ടം ഔട്ടര്‍ റിംഗ് റോഡില്‍.

ബെംഗളൂരു: തിരക്കേറിയ പാതകളിൽ ബി.എം.ടി.സി. ബസുകൾക്ക് മാത്രമായി പ്രത്യേക പാതകൾ നിർമിക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ 20 മുതൽ നടപ്പാക്കും. ഔട്ടർ റിങ്‌ റോഡിലാണ് 3.5 മീറ്റർ വീതിയിൽ പ്രത്യേകപാത വേർതിരിച്ച് സർവീസ് നടത്തുന്നത്. നവംബർ ഒന്നുമുതൽ ഇതേ പാതയിലൂടെ കൂടുതൽ ബസുകൾ ഓടിത്തുടങ്ങും. പരീക്ഷണ ഓട്ടത്തിലൂടെ പദ്ധതിയുടെ ഗുണദോഷങ്ങൾ മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങൾ വരുത്തിയതിനുശേഷമായിക്കും കൂടുതൽ സർവീസുകൾ തുടങ്ങുന്നത്. 20 കിലോമീറ്ററിലാണ് പാതയൊരുക്കുക. മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെടുന്നതോടെ യാത്രക്കാർ ബി.എം.ടി.സി. ബസുകളെ ഉപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ബസുകൾക്ക് പ്രത്യേക പാതകൾ നിർമിക്കാൻ അധികൃതർ തീരുമാനിച്ചത്. നിലവിൽ പരമാവധി…

Read More

കടുവ ഇതുവരെ കടിച്ചു കൊന്നത് 2 ഗ്രാമീണരെ;നരഭോജിയെപ്പിടിക്കാന്‍ കെണിയൊരുക്കി വനം വകുപ്പ്.

ബെംഗളൂരു : ഗുണ്ടൽപേട്ടിൽ കർഷകനെ കടിച്ചുകൊന്ന കടുവയെ പിടികൂടാൻ തിരച്ചിൽ ഊർജിതമാക്കി വനംവകുപ്പ്. വെടിവെച്ചോ കെണിയിൽ കുരുക്കിയോ പിടികൂടാനാണ് വനംവകുപ്പ് ശ്രമം. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തോട് ചേർന്ന കിടക്കുന്ന ഗോപാലസ്വാമി ബെട്ട ചൗഡഹള്ളി  ഗ്രാമത്തിലെ ശിവലിംഗപ്പ (60) ആണ് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ്  മരിച്ചത്. കാലികളെ മേയ്ക്കാൻ പോയ ശിവലിംഗപ്പയെ കടുവ ആക്രമിക്കുകയായിരുന്നു. ശരീരഭാഗങ്ങൾ വേർപെട്ട നിലയില്‍ മൃതദേഹം പിറ്റേ ദിവസം രാവിലെയാണ് കണ്ടെത്തുന്നത്. ഒരാഴ്ചയ്ക്കിടെ കടുവയുടെ ആക്രമണത്തിൽ മരിക്കുന്ന രണ്ടാമത്തെയാൾ ആണ് ശിവലിംഗപ്പ. മുൻപ് കർഷകനായ ശിവമാദയ്യ കടുവയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ രോഷാകുലരായ…

Read More

റെയ്ഡിനു പിന്നാലെ മുൻ ഉപമുഖ്യമന്ത്രി ഡോ:ജി.പരമേശ്വരയുടെ പി.എ.യെ മരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരു: കർണാടക മുൻ ഉപമുഖ്യമന്ത്രിയും മുൻ കെപിസിസി അദ്ധ്യക്ഷനുമായ ജി പരമേശ്വരയുടെ പി എ ആത്മഹത്യ ചെയ്ത നിലയിൽ.  രമേഷ് കുമാറാണ് മരിച്ചത്. പരമേശ്വര ചെയർമാനായ മെഡിക്കൽ കോളേജിന്റെ പ്രവേശന നടപടികളിൽ വൻ ക്രമക്കേട് നടന്നെന്ന പരാതി ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി ഇയാളുടെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും വ്യാപക പരിശോധനകൾ നടന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് രമേഷ് കുമാറിനെയും ചോദ്യം ചെയ്തെന്നാണ് വിവരം. റെയ്ഡിൽ കണക്കിൽപ്പെടാത്ത 100 കോടിയിലധികം രൂപയുടെ വരുമാനം കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. ഇതിനിടയിലാണ് രമേഷ് കുമാറിനെ…

Read More

എടിഎം ഇടപാട് പരാജയപ്പെട്ടാല്‍ ഉപഭോക്താവിന് ബാങ്കുകള്‍ പിഴ നല്‍കണം!!

ന്യൂഡല്‍ഹി: എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ പരാജയപ്പെട്ടാല്‍ പണം തിരികെ നല്‍കുന്നതിനുള്ള സമയപരിധി ആര്‍ബിഐ നിശ്ചയിച്ചു. ഈ സമയം കഴിഞ്ഞാല്‍ ബാങ്കുകള്‍ അക്കൗണ്ടുടമയ്ക്ക് പിഴ നല്‍കണമെന്നാണ് പുതിയ തീരുമാനം. എടിഎമ്മില്‍ നിന്നും പണം ലഭിച്ചില്ലെങ്കില്‍ അഞ്ചുദിവസമാണ് അക്കൗണ്ടില്‍ തിരികെ പണം വരവുവെക്കുന്നതിന് ബാങ്ക് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഈ നിശ്ചിത ദിവസം കഴിഞ്ഞാല്‍ ഒരു ദിവസം 100 രൂപവീതം ഉപഭോക്താവിന് നല്‍കണമെന്നാണ് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുള്ളത്. ഐഎംപിഎസ്, യുപിഐ, ഇ-വാലറ്റ് എന്നിവ വഴിയുള്ള ഇടപാടുകള്‍ക്കും ഈ നിയമം ബാധകമാണ്. ഐഎംപിഎസ്, യുപിഐ ഐഎംപിഎസ്, യുപിഐ ഇടപാടുകള്‍ക്ക് ഒരുദിവസമാണ് ബാങ്ക്…

Read More

ലോകചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് വെങ്കലം; തോല്‍വിയെ ചോദ്യം ചെയ്ത് ഇന്ത്യ അപ്പീല്‍ നല്‍കി

ഉലാന്‍ഉദെ: ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് വെങ്കലം. രണ്ടാം സീഡ് താരവും യൂറോപ്യന്‍ ജേതാവുമായ തുര്‍ക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവിനോട് മേരി കോം സെമിയില്‍ പരാജയപ്പെട്ടുവെങ്കിലും ലോക ചാമ്പ്യന്‍ ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന വനിതാ താരം എന്ന നേട്ടം മേരി ഇതോടെ സ്വന്തമാക്കി. 1-4 നാണ് മേരി ചാകിരൊഗ്ലുവിനോട് തോറ്റത്. ക്വാര്‍ട്ടറില്‍ കൊളംബിയയുടെ വലന്‍സിയ വിക്ടോറിയയെ തോല്‍പ്പിച്ചാണ് മേരി കോം സെമിയില്‍ പ്രവേശിച്ചത്. 5-0 ത്തിനായിരുന്നു മേരിയുടെ വിജയം. ചൈനയുടെ സായ് സോങ്ജുവിനെ വീഴ്ത്തിയാണ് ബുസാനെസ് സെമിയിലെത്തിയത്. എന്നാൽ മേരി…

Read More
Click Here to Follow Us