സൂക്ഷിക്കുക!നമ്മുടെ നഗരം തീവ്രവാദി ആക്രമണ ഭീഷണിയില്‍!എങ്ങും കനത്ത ജാഗ്രത!

ബെംഗളൂരു : ബംഗ്ലദേശി കുടിയേറ്റക്കാരുടെ മറവിൽ, തീവ്രവാദ സംഘടനയായ ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ലദേശ് (ജെഎംബി) ‍രാജ്യത്ത് പടർന്നു പിടിക്കുകയാണെന്ന ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ വെളിപ്പെടുത്തലിനെ തുടർന്ന് ബെംഗളൂരുവിൽ കനത്ത ജാഗ്രത.

കേരളവും കർണാടകയും ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലായി ജെഎംബി പ്രവർത്തനം സജീവമാണെഎൻഐഎ മേധാവി വൈ.സി.മോദി വ്യക്തമാക്കിയിരുന്നു.

2014-18 വരെ ബെംഗളൂരുവിൽ മാത്രം ജമാഅത്തുൽ മുജാഹിദ്ദീൻ 22 ഒളിത്താവളങ്ങൾ ഒരുക്കിയിരുന്നെന്ന് എൻഐഎ ഇൻസ്പെക്ടർ ജനറൽ അലോക് മിത്തലും വ്യക്തമാക്കി.

രോഹിൻഗ്യൻ അഭയാർഥി പ്രശ്നത്തിനു പകരം വീട്ടാനായി ബെംഗളൂരു കേന്ദ്രമാക്കി ദക്ഷിണേന്ത്യയിലെ ബുദ്ധവിഹാരങ്ങൾ തകർക്കാനായിരുന്നു നീക്കം.

2018 ഓഗസ്റ്റിൽ രാമനഗരയിൽ നിന്ന് അറസ്റ്റിലായ ജെഎംബി നേതാവ് മുഹമ്മദ് ജാഹിദുൽ ഇസ്‍ലാമിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം ബെംഗളൂരുവിൽ നിന്നു വൻ സ്ഫോടക വസ്തു ശേഖരം എൻഐഎ കണ്ടെത്തിയിരുന്നു.

2014 ൽ നടന്ന ബംഗാൾ ബർദ്വാൻ സ്‌ഫോടനത്തിൽ മുഖ്യ പ്രതിയായ ജാഹിദുൽ ഇസ്‍ലാമും സംഘവും ഇലക്ട്രോണിക് സിറ്റിക്ക് പുറമേ അത്തിബെല്ലെ, കാടുഗോഡി, കെആർ പുരം, ചിക്കബാനവാര, ശിക്കാരിപാലയ എന്നിവിടങ്ങളിലും താമസിച്ചിരുന്നു.

2017 ജൂലൈ മുതൽ ഒക്ടോബർ വരെ തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ ഈ സംഘം റോക്കറ്റ് ലോഞ്ചറുകൾ പരീക്ഷിച്ചതിന്റെ അവശിഷ്ടങ്ങളും എൻഐഎ പിന്നീട് കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us