ബെംഗളൂരു : ദീപാവലിക്ക് പടക്കം പൊട്ടിച്ചതിനെ തുടർന്നുള്ള അപകടങ്ങളിൽ കുട്ടികൾ ഉൾപ്പെടെ 47 പേർക്ക് പരിക്ക്. കൂടുതൽ പേർക്കും കണ്ണിനാണ് പരിക്കേറ്റത്. മറ്റുള്ളവർ പടക്കം പൊട്ടിക്കുന്നത് ദൂരെ കണ്ടു നിന്ന കുട്ടികൾക്കും മറ്റും ആണ് ഏറെയും പരിക്കേറ്റത് എന്ന് സർക്കാർ നിയന്ത്രണത്തിലുള്ള മിൻറ്റോ ഐ ഹോസ്പിറ്റലിലെ ഡോക്ടർമാർ പറഞ്ഞു. ബോധവൽക്കരണങ്ങൾ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും വർഷാവർഷം അപകടത്തിൽ പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഇപ്രാവശ്യം സർക്കാർ സ്കൂളുകൾ ഉൾപ്പെടെ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. നിരോധനം ഉണ്ടെങ്കിലും റോഡുകളിലും മറ്റും പടക്കം പൊട്ടിക്കുന്നത് കാൽനട ,ഇരുചക്രവാഹന യാത്രക്കാരെയും അപകടത്തിൽ പെടുത്താറുണ്ട്.
Read MoreYear: 2019
നഗരത്തിൽ നിരവധി ബംഗ്ലാദേശികൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു;ആളുകളെ ജോലിക്കെടുക്കുമ്പോൾ തിരിച്ചറിയൽ രേഖ പരിശോധിക്കുക,ഇല്ലെങ്കിൽ തൊഴിലുടമക്ക്”പണി”യാകും;മുന്നറിയിപ്പുമായി പോലീസ്.
ബെംഗളൂരു : ബംഗ്ലാദേശ് സ്വദേശികളുടെ ടെ അനധികൃത കുടിയേറ്റം തടയുന്നതിനായി തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് വേണം ഇത്തരക്കാർക്ക് വീടോ ജോലിയോ നൽകാനെന്ന മുന്നറിയിപ്പുമായി ബംഗളൂരു സിറ്റി പൊലീസ്സ്. കെട്ടിട ഉടമകളും തൊഴിൽദാതാക്കളും ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ശക്തമായ നിയമ നടപടി നേരിടേണ്ടിവരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു പറഞ്ഞു . കൃത്യമായ രേഖകൾ ഇല്ലാത്ത അറുപതോളം ബംഗ്ലാദേശികളെ കഴിഞ്ഞ ദിവസങ്ങളായി സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇടത്തരക്കാർ രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും ഇവർക്ക് സൗകര്യം ചെയ്യുന്നവർക്കെതിരെ ക്രിമിനൽ ശിക്ഷാനിയമത്തിലെ 120 ബി വകുപ്പുപ്രകാരം…
Read Moreഹൈവേകളിൽ ബൈക്കഭ്യാസപ്രകടനങ്ങൾ നടത്തിയ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരു : ഹൈവേകളിൽ ബൈക്ക് വീലി അഭ്യാസം നടത്തിയ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന നിരത്തുകളിൽ പതിവായി ബൈക്ക് അഭ്യാസം നടത്തിയവരുടെ വീഡിയോ പല ദിവസങ്ങളിലായി വാഹനങ്ങളിൽ സഞ്ചരിച്ചു പകർത്തിയാണ് അറസ്റ്റിനു വഴിയൊരുക്കിയത്. വിമാനത്താവളത്തിലേക്കുള്ള തിരക്കേറിയ ബെള്ളാരി ഹൈവേ റോഡ്, ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ, തുമക്കുരു റോഡ്, നൈസ് റോഡ് എന്നിവിടങ്ങളിൽ പലപ്പോഴായി വീലി പ്രകടനങ്ങൾ മൂലം അപകടങ്ങൾ ഉണ്ടാക്കിയിരുന്നു. ബോധവൽക്കരണ ശ്രമങ്ങൾ ഉൾപ്പെടെ പരാജയപ്പെട്ടതോടെയാണ് വീഡിയോ പകർത്തി തെളിവുസഹിതം അഭ്യാസികളുടെ പിടികൂടാൻ പൊലീസ് തീരുമാനിച്ചത്.
Read Moreഅഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച് വീഡിയോ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ 4 ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കെതിരെ കേസ്.
ബെംഗളൂരു : അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ 4 ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പുറത്തുവിട്ടു. ഇതേതുടർന്ന് കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള ഉള്ള പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. ദൃശ്യങ്ങളിൽ കാണുന്ന രണ്ടു വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. മറ്റൊരു രണ്ടുപേർകൂടി കുറ്റകൃത്യത്തിനു പിന്നിലുണ്ടെന്ന് എന്ന് അവർ സമ്മതിച്ചു. രണ്ടുമാസം മുമ്പാണ് സംഭവം നടന്നത്. കാലിയെ മേക്കുകയായിരുന്ന പെൺകുട്ടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ആഴ്ച സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് നടപടി എടുത്തത്.
Read Moreഡി.കെ. ശിവകുമാറും മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിലുള്ള അസ്വാരസ്യത്തിൽ കോൺഗ്രസിൽ ആശങ്ക
ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുതിർന്ന നേതാവ് ഡി.കെ. ശിവകുമാറും മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിലുള്ള അസ്വാരസ്യത്തിൽ കോൺഗ്രസിൽ ആശങ്ക. കള്ളപ്പണംവെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ചതിനെത്തുടർന്ന് നൽകിയ സ്വീകരണത്തിനിടെ ജെ.ഡി.എസ്. പതാക ശിവകുമാർ കൈയിലേന്തിയതാണ് സിദ്ധരാമയ്യയെ ചൊടിപ്പിച്ചത്. ശിവകുമാറിനെ കുറ്റപ്പെടുത്തി സിദ്ധരാമയ്യ കോൺഗ്രസ് നേതാക്കളുമായി സംസാരിക്കുന്ന വീഡിയോ പുറത്തായതോടെ ഇരുവരും തമ്മിലുള്ള അകൽച്ച കൂടി. ഡിസംബർ അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഇരുനേതാക്കളും തമ്മിലുള്ള ശീതസമരം പാർട്ടിയുടെ വിജയത്തെ ബാധിക്കുമോയെന്നാണ് പാർട്ടിനേതൃത്വത്തിന്റെ ആശങ്ക. ഇരുവരും തമ്മിലുള്ള പ്രശ്നം തീർക്കാൻ നേതൃത്വം ശ്രമം തുടങ്ങി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പല മണ്ഡലങ്ങളിലും…
Read Moreനഗരത്തിൽ ദമ്പതിമാരെ കൊന്ന് കവർച്ച; ടാക്സി ഡ്രൈവറും ഭാര്യയും അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിൽ ദമ്പതിമാരെ കൊന്ന് കവർച്ച; ടാക്സി ഡ്രൈവറും ഭാര്യയും അറസ്റ്റിൽ. കടംവീട്ടാനുള്ള പണത്തിനുവേണ്ടി ദമ്പതിമാരെ കൊലപ്പെടുത്തിയ ടാക്സി ഡ്രൈവറെയും ഭാര്യയെയും പോലീസ് അറസ്റ്റുചെയ്തു. ബെംഗളൂരു അമൃതഹള്ളി സ്വദേശികളായ സി.എച്ച്. വെങ്കടേഷ് (30), ഭാര്യ അർപ്പിത (21) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിലും മാണ്ഡ്യയിലുമായാണ് നാലുപേരെ ഇവർ കൊലപ്പെടുത്തിയതെന്ന് മഹാദേവപുര പോലീസ് പറഞ്ഞു. മക്കളില്ലാത്ത ദമ്പതികളെയാണ് കൊലപ്പെടുത്തിയത്. ഓൺലൈൻ ടാക്സി ഡ്രൈവറായ വെങ്കടേഷിന് 10 ലക്ഷം രൂപ കടമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. ഈ മാസം 16-ന് ബെംഗളൂരു ആർ.എച്ച്.ബി. കോളനിയിൽ ദമ്പതിമാരെ വെങ്കടേഷും അർപ്പിതയുംചേർന്ന് കൊലപ്പെടുത്തിയിരുന്നു.…
Read Moreരാജ്യത്തെ അഴിമതിക്കേസുകളുടെ എണ്ണത്തിൽ ഏറ്റവും വർധന കർണാടകത്തിൽ; ഏറ്റവും കുറവ് കേരളത്തിൽ!!
ബെംഗളൂരു: രാജ്യത്തെ അഴിമതിക്കേസുകളുടെ എണ്ണത്തിൽ ഏറ്റവും വർധന കർണാടകത്തിൽ; ഏറ്റവും കുറവ് കേരളത്തിൽ!!അഴിമതിക്കേസുകളുടെ എണ്ണത്തിൽ കർണാടകത്തിൽ വൻവർധനയുണ്ടായതായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ(എൻ.സി.ആർ.ബി.)യുടെ റിപ്പോർട്ട്. ദേശീയതലത്തിൽ കേരളത്തിലാണ് ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർചെയ്തത്. കർണാടകത്തിൽ 2016-ൽ 25 അഴിമതിക്കേസുകൾ രജിസ്റ്റർചെയ്തപ്പോൾ 2017-ൽ 289 കേസുകളാണെടുത്തത്. 2017-ൽ മുൻവർഷത്തെക്കാൾ 67 ശതമാനം കേസുകൾ കുറവാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. കർണാടകത്തിലേത് രാജ്യത്തെ ഏറ്റവും വലിയ വർധനയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കർണാടകമടക്കം 11 സംസ്ഥാനങ്ങളിൽ അഴിമതിക്കേസുകളിൽ വർധനയുണ്ടായിട്ടുണ്ട്. 2016-ൽ രാജ്യത്താകെ 4,439 കേസുകളുണ്ടായിരുന്ന സ്ഥാനത്ത് 2017-ൽ അത്…
Read Moreപാലക്കാട് അഗളിയിൽ കൊല്ലപ്പെട്ട മാവോവാദികളിൽ രണ്ടുപേർ ചിക്കമഗളൂരു സ്വദേശികൾ!
ബെംഗളൂരു: തണ്ടർബോൾട്ട് സംഘത്തിന്റെ വെടിവെപ്പിൽ പാലക്കാട് അഗളിയിൽ കൊല്ലപ്പെട്ട മാവോവാദികളിൽ രണ്ടുപേർ കർണാടകത്തിലെ ചിക്കമഗളൂരു സ്വദേശികൾ. ചിക്കമഗളൂരു മുഡിഗരെ താലൂക്കിലെ അങ്ങാടി വില്ലേജ് സ്വദേശിയാണ് കൊല്ലപ്പെട്ട സുരേഷ് (40). കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ച സാവിത്രിയും ചിക്കമഗളൂരു സ്വദേശിയാണ്. ചിക്കമഗളൂരുവിൽനിന്നു പോലീസ് അഗളിയിലെത്തിയതായും കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞതായും ചിക്കമഗളൂരു എസ്.പി. ഹരീഷ് പാണ്ഡെ പറഞ്ഞു. സുരേഷ് ചിക്കമഗളൂരു ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 21 കേസുകളിൽ പ്രതിയാണ്. വിദ്യാർഥിയായിരുന്ന കാലംമുതൽ സാമൂഹികപ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. പിന്നീട് ആദിവാസികളുടെ അവകാശസമരങ്ങളിൽ ചേർന്നു. കുടുംബത്തിലെ ഏക ബിരുദധാരിയായ സുരേഷ് 20 വർഷംമുമ്പ്…
Read Moreതെന്നിന്ത്യന്‍ ചലച്ചിത്ര താരം ഇളയദളപതി വിജയ്‌ക്ക് നേരെ വധഭീഷണി!!
തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഇളയദളപതി വിജയ്‌ക്ക് നേരെ വധഭീഷണി മുഴക്കി അജ്ഞാത സന്ദേശം!! വിജയുടെ വസതിയിലേക്ക് ബോംബ് അയച്ചിട്ടുണ്ട് എന്നാണ് അജ്ഞാത സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. സ്റ്റേറ്റ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് അജ്ഞാത കോള്‍ വന്നത്. കോള്‍ വന്നയുടനെ ചെന്നൈയിലെ സലിഗ്രാമത്തിലുളള ദളപതിയുടെ വീട്ടിലേക്ക് പൊലീസെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വീട്ടിലെത്തിയ പൊലീസ് വിജയ്‌യുടെ പിതാവിനോട് കാര്യങ്ങള്‍ തിരക്കുകയും വീടിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു. വിജയുടെ പനൈയൂരിലെ വീട്ടിലും പോലീസ് എത്തിയിരുന്നു. ഇവിടെയും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…
Read Moreഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിൽ നടന്ന സ്ഫോടനം; സ്റ്റേഷൻമാസ്റ്ററെയും ആർ.പി.എഫ്. എ.എസ്.ഐ.യെയും സസ്പെൻഡ് ചെയ്തു
ബെംഗളൂരു: സംസ്ഥാനത്ത് ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് സ്റ്റേഷൻമാസ്റ്ററെയും റെയിൽവേ സംരക്ഷണസേന(ആർ.പി.എഫ്.) എ.എസ്.ഐ.യെയും സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം റെയിൽവേ സഹമന്ത്രി സുരേഷ് അംഗടി ഹുബ്ബള്ളി സ്റ്റേഷൻ സന്ദർശിച്ചിരുന്നു. ഉദ്യോഗസ്ഥർ കുറ്റകരമായ അനാസ്ഥ കാണിച്ചെന്ന് വ്യക്തമായതിനെത്തുടർന്നാണ് നടപടി. നാലുദിവസങ്ങൾക്കുള്ളിൽ സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 21-നാണ് ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിൽ സ്ഫോടനമുണ്ടായത്. അമരാവതിയിൽനിന്നുവന്ന തീവണ്ടിയിലെത്തിയ സ്ഫോടകവസ്തു നിറച്ച ബക്കറ്റാണ് പ്ലാറ്റ്ഫോമിൽ പൊട്ടിത്തെറിച്ചത്. സ്റ്റേഷനിൽ ചായക്കച്ചവടം നടത്തിവന്ന യുവാവിന് സ്ഫോടനത്തിൽ പരിക്കേൽക്കുകയുംചെയ്തു. തുടർന്നുനടന്ന പരിശോധനയിൽ സമാനമായ സ്ഫോടകവസ്തുക്കൾ അടങ്ങിയ ഒമ്പതോളം…
Read More