പാലക്കാട് അഗളിയിൽ കൊല്ലപ്പെട്ട മാവോവാദികളിൽ രണ്ടുപേർ ചിക്കമഗളൂരു സ്വദേശികൾ!

ബെംഗളൂരു: തണ്ടർബോൾട്ട് സംഘത്തിന്റെ വെടിവെപ്പിൽ പാലക്കാട് അഗളിയിൽ കൊല്ലപ്പെട്ട മാവോവാദികളിൽ രണ്ടുപേർ കർണാടകത്തിലെ ചിക്കമഗളൂരു സ്വദേശികൾ. ചിക്കമഗളൂരു മുഡിഗരെ താലൂക്കിലെ അങ്ങാടി വില്ലേജ് സ്വദേശിയാണ് കൊല്ലപ്പെട്ട സുരേഷ് (40).

കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ച സാവിത്രിയും ചിക്കമഗളൂരു സ്വദേശിയാണ്. ചിക്കമഗളൂരുവിൽനിന്നു പോലീസ് അഗളിയിലെത്തിയതായും കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞതായും ചിക്കമഗളൂരു എസ്.പി. ഹരീഷ് പാണ്ഡെ പറഞ്ഞു.

  എൽ നിനോ ഭീഷണി: കർണാടകയിലും മഹാരാഷ്ട്രയിലും കാലവർഷം കുറഞ്ഞേക്കാം; കാർഷിക വരുമാനത്തിൽ ഇടിവിന് സാധ്യതയെന്ന് റിപ്പോർട്ട്

സുരേഷ് ചിക്കമഗളൂരു ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 21 കേസുകളിൽ പ്രതിയാണ്. വിദ്യാർഥിയായിരുന്ന കാലംമുതൽ സാമൂഹികപ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. പിന്നീട് ആദിവാസികളുടെ അവകാശസമരങ്ങളിൽ ചേർന്നു.

കുടുംബത്തിലെ ഏക ബിരുദധാരിയായ സുരേഷ് 20 വർഷംമുമ്പ് വീടുവിട്ടുപോയതാണ്. പിന്നീട് കണ്ടിട്ടില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. സിദ്ദമ്മയാണ് സുരേഷിന്റെ അമ്മ. സഹോദരൻ: മഞ്ജുനാഥ്. മൂന്ന് സഹോദരിമാരുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us