നഗരത്തിൽ നിരവധി ബംഗ്ലാദേശികൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു;ആളുകളെ ജോലിക്കെടുക്കുമ്പോൾ തിരിച്ചറിയൽ രേഖ പരിശോധിക്കുക,ഇല്ലെങ്കിൽ തൊഴിലുടമക്ക്”പണി”യാകും;മുന്നറിയിപ്പുമായി പോലീസ്.

ബെംഗളൂരു : ബംഗ്ലാദേശ് സ്വദേശികളുടെ ടെ അനധികൃത കുടിയേറ്റം തടയുന്നതിനായി തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് വേണം ഇത്തരക്കാർക്ക് വീടോ ജോലിയോ നൽകാനെന്ന മുന്നറിയിപ്പുമായി ബംഗളൂരു സിറ്റി പൊലീസ്സ്.

കെട്ടിട ഉടമകളും തൊഴിൽദാതാക്കളും ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ശക്തമായ നിയമ നടപടി നേരിടേണ്ടിവരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു പറഞ്ഞു .

കൃത്യമായ രേഖകൾ ഇല്ലാത്ത അറുപതോളം ബംഗ്ലാദേശികളെ കഴിഞ്ഞ ദിവസങ്ങളായി സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!

ഇടത്തരക്കാർ രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും ഇവർക്ക് സൗകര്യം ചെയ്യുന്നവർക്കെതിരെ ക്രിമിനൽ ശിക്ഷാനിയമത്തിലെ 120 ബി വകുപ്പുപ്രകാരം കേസെടുക്കുമെന്നും കമ്മീഷണർ പറഞ്ഞു.

കുറഞ്ഞ വേതനം നൽകി കുടിയേറ്റക്കാരിയെ ജോലിക്ക് വയ്ക്കുന്ന ബി.ബി.എ.പിയുടെ കരാറുകാരും പൊലീസ് നിരീക്ഷണത്തിലാണ്.

കുടിയേറ്റക്കാരുടെ മറവിൽ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് (ജെ.എം.ബി) നഗരം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്നതായി ആയി അന്വേഷണ ഏജൻസിയായ എൻഐഎ വെളിപ്പെടുത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
[masterslider id="10"]

Related posts