ബെംഗളൂരു: ചിത്രദുര്‍ഗയിലെ പ്രൈമറി സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട 60 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചഭക്ഷണത്തില്‍ നിന്നും ഒരു കുട്ടിക്ക് ചത്ത പല്ലിയെ കിട്ടിയിരുന്നു. ഇത് രണ്ടാം തവണയാണ് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ഇക്കഴിഞ്ഞ ജൂലൈയിലും ഈ സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. 125 വിദ്യാര്‍ത്ഥികള്‍ക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. പല്ലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉച്ചഭക്ഷണത്തിന്റെ സാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. എന്നാല്‍ ആശുപത്രിയില്‍ മതിയായ…
Read MoreYear: 2019
സെക്‌സ് നല്‍കിയാല്‍ പീഡനം: വിവാദമായി ‘പതി പത്നി ഓര്‍ വോ’!!
ബോളിവുഡ് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വിഷയമാണ് ‘അവിഹിതം’. അസ്തിത്വ, ലൈഫ് ഇൻ എ മെട്രോ, കബി അൽവിദാ നാ കെഹന, ബീവി നമ്പർ 1, ഗർവാലി ബാഹർവാലി തുടങ്ങിയവൊക്കെ ഇതിന് മികച്ച ഉദാഹരണങ്ങളാണ്. ഈ ചിത്രങ്ങളൊക്കെ തന്നെ അതിന്‍റേതായ തനിമയില്‍ തയാറാക്കിയതിനാല്‍ ആരാധകര്‍ക്ക് അതിനോട് എതിരഭിപ്രായം ഉണ്ടായിട്ടില്ല. എന്നാലിപ്പോള്‍, സമാന പ്രമേയവുമായി പുറത്തിറങ്ങുന്ന ‘പതി പത്നി ഓര്‍ വോ’ എന്ന ചലച്ചിത്രത്തിന്‍റെ ട്രെയിലര്‍ തന്നെ ആരാധകര്‍ക്കിടയില്‍ മുറുമുറുപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. കാര്‍ത്തിക് ആര്യന്‍, ഭൂമി പട്നെക്കര്‍, അനന്യ പാണ്ഡെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ…
Read Moreസംസ്ഥാനത്ത് ബി.ജെ.പി. സർക്കാരിനെ അട്ടിമറിക്കാനില്ലെന്ന് ദേവഗൗഡ
ബെംഗളൂരു: അടുത്തമാസം നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പി.ക്ക് തിരിച്ചടിയുണ്ടാവുന്നപക്ഷം സർക്കാരിനെ പിന്തുണയ്ക്കുമെന്ന സൂചന നൽകി ജനതാദൾ-എസ്(ജെ.ഡി.എസ്.) ദേശീയാധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ. സർക്കാരിനെ വീഴ്ത്താൻ ശ്രമിക്കില്ലെന്നും ഇടക്കാല തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ലെന്നും ദേവഗൗഡ പറഞ്ഞു. ബി.ജെ.പി. സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കണമെന്ന് ജെ.ഡി.എസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നതിനിടയിലാണ് ദേവഗൗഡയുടെ പ്രസ്താവന. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കില്ലെന്ന് ജെ.ഡി.എസ്. നേതാവും മുൻമുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയും പ്രസ്താവിച്ചിരുന്നു. ഇതിനെതിരേ കോൺഗ്രസ് ശക്തമായി രംഗത്തെത്തിയതിനുപിന്നാലെയാണ് ദേവഗൗഡയും ബി.ജെ.പി.യോട് മൃദുസമീപനം വ്യക്തമാക്കിയത്. സർക്കാരിനെ വീഴ്ത്താൻ ശ്രമിക്കില്ലെന്ന ദേവഗൗഡയുടെ പ്രസ്താവന പല അഭ്യൂഹങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. നേരത്തേ പ്രധാനമന്ത്രി…
Read Moreഇൻഫോസിസിൽ 12,000 പേർക്ക് തൊഴിൽ നഷ്ടമാകും!!
ബെംഗളൂരു: കൊഗ്നിസന്റ് ടെക്നോളജീസിനുപിന്നാലെ ഇൻഫോസിസും ജീവനക്കാരെ ഒഴിവാക്കുന്നു. 12,000 പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. സീനിയർ, മിഡ് ലെവലിലുള്ള പത്തുശതമാനംപേർക്കും ലെവൽ മൂന്ന്, നാല്, അഞ്ച് വിഭാഗങ്ങളിൽപ്പെടുന്ന 4000 മുതൽ 10,000 പേർക്കും തൊഴിൽ നഷ്ടപ്പെടുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സീനിയർ എക്സിക്യുട്ടീവ്, എക്സിക്യുട്ടീവ് തസ്തികളിലുള്ളവർക്കും തൊഴിൽ നഷ്ടപ്പെടും. അടുത്തകാലത്തൊന്നും ജീവനക്കാരെ ഒഴിവാക്കിയിട്ടില്ലെന്നും പ്രവർത്തനവിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള സാധാരണ നടപടിക്രമമാണെന്നുമാണ് കമ്പനിയുടെ വിശദീകരണം.
Read Moreസ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനം നില നിർത്തി ഇന്ത്യ; രാജ്യത്ത് ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പുകൾ ആരംഭിച്ചത് “നമ്മ ബെംഗളൂരു”വിൽ.
ബെംഗളൂരു : ഈ വർഷം 1200 സ്റ്റാർട്ടപ്പുകൾ കൂടി ആരംഭിച്ച ഇന്ത്യ ഈ മേഖലയിൽ ലോകരാജ്യങ്ങളിൽ മൂന്നാം സ്ഥാനം നിലനിർത്തി. രാജ്യത്തെ സോഫ്റ്റ്‌വെയർ കമ്പനികളുടെ കൂട്ടായ്മയായ നാസ്കോം പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യയിൽ അഞ്ചു വർഷത്തിനിടെ ആയിരത്തിലധികം സ്റ്റാർട്ടപ്പുകൾ തുടങ്ങിയിട്ടുണ്ട്. നമ്മബെംഗളൂരുവാണ് ഇതിൽ മുന്നിൽ ഡൽഹി രണ്ടാമതും. 2025 ൽ സ്റ്റാർട്ടപ്പുകളുടെ എണ്ണം പത്ത് ഇരട്ടിയാകും. ഇക്കാലയളവിൽ 100 കോടി ഡോളർ ആസ്തിയുള്ള നൂറിലധികം കമ്പനികൾ എങ്കിലും ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് പ്രസിഡണ്ട് ദേബ്ജനി ഘോഷ് പറഞ്ഞു. 2014 ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളുടെ ആകെ ആസ്തി 1000 മുതൽ…
Read Moreകോഗ്നിസെന്റിന് പിന്നാലെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇൻഫോസിസും.
ബെംഗളൂരു : കോഗ്നിസെന്റിന് പിന്നാലെ ചെലവ് ചുരുക്കൽ ലക്ഷ്യമിട്ട് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചു വിടാൻ ഒരുങ്ങി ഇൻഫോസിസ്. സീനിയർ മധ്യനിരയിലെ 2 – 5% വരെ ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. സീനിയർ വൈസ് പ്രസിഡണ്ട്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് തുടങ്ങിയ പദവികൾ ഉള്ള 50 സീനിയർ എക്സിക്യൂട്ടീവ് മാരും ഇതിൽ ഉൾപ്പെടും. സീനിയർ തലത്തിൽ 86588 മധ്യനിരയിൽ 1.1 ലക്ഷം ജീവനക്കാരുമാണ് ഇൻഫോസിസിൽ ഉള്ളത് . കമ്പനിയുടെ മെച്ചപ്പെട്ട പ്രകടനം ഉറപ്പുവരുത്താൻ സ്വാഭാവിക കൊഴിഞ്ഞുപോക്കിന് പുറമേ പിരിച്ചുവിടൽ നടപടി കൂടി വേണ്ടിവരുമെന്നാണ് ഇൻഫോസിസ് നിലപാട് . 6000…
Read Moreനഗരം കാത്തിരുന്ന സ്വപ്ന പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ അനുമതി;സബർബൻ റയിൽ പദ്ധതി പുതിയ ട്രാക്കിൽ.
ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ഒടുവിൽ സബർബൻ പദ്ധതിക്ക് റെയിൽവേ ബോർഡ് അനുമതി നൽകി. ഇന്നലെ ഡൽഹിയിൽ റെയിൽവേ, നീതി ആയോഗ്, സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് റെയിൽവേ ബോർഡ് ചെയർമാൻ വരുംദിവസങ്ങളിൽ ബംഗളൂരുവിൽ മുഖ്യമന്ത്രി യെദിയൂരപ്പയുമായി ചർച്ച നടത്തിയേക്കും എന്ന് പി സി മോഹനൻ എംപി അറിയിച്ചു. റെയിൽവേ ബോർഡ് അനുമതി ലഭിച്ച സാഹചര്യത്തിൽ ഇനി പദ്ധതി കേന്ദ്ര മന്ത്രിസഭ അംഗീകാരം ലഭിക്കുന്നതിനായി പ്രവർത്തിക്കേണ്ടതുണ്ട് എന്നും സംസ്ഥാനത്തുനിന്നുള്ള റെയിൽവേ സഹമന്ത്രി സുരേഷ് അംഗതി ട്വീറ്റ്ചെയ്തു. 161 കിലോമീറ്റർസ്…
Read Moreസംസ്ഥാനത്ത് പുതിയ ഐഫോൺ ഫാക്ടറി വരുന്നു;പ്രധാനമന്ത്രി ഉത്ഘാടനം ചെയ്യും.
ബെംഗളൂരു : സംസ്ഥാനത്ത് ആപ്പിൾ ഐഫോണിന്റെ പുതിയ നിർമ്മാണ കേന്ദ്രം വരുന്നു. കോലാറിൽ സ്ഥാപിക്കുന്ന ഈ ഫാക്ടറിയുടെ ഉത്ഘാടനം പ്രധാനമന്ത്രി അടുത്ത മാസം നിർവ്വഹിക്കുമെന്ന് ജില്ലയിൽ നിന്നുള്ള എം പി മുനി സ്വാമി അറിയിച്ചു. നരസാപുരയിലുള്ള ഫാക്ടറിയിൽ പ്രദേശവാസികൾക്ക് ജോലിയിൽ മുൻഗണന നൽകുമെന്ന് കമ്പനി ഉറപ്പ് നൽകിയതായി അദ്ദേഹം അറിയിച്ചു.
Read Moreവിമതരെ അയോഗ്യരാക്കിയ കേസിൽ വിധിപറയാനിരിക്കെ യെദ്യൂരപ്പയുടെ വീഡിയോ സുപ്രീംകോടതിയിൽ!!
ബെംഗളൂരു: വിമതരെ അയോഗ്യരാക്കിയ കേസിൽ വിധിപറയാനിരിക്കെ യെദ്യൂരപ്പയുടെ വീഡിയോ സുപ്രീംകോടതിയിൽ. സംസ്ഥാനത്ത് കോൺഗ്രസ്-ജെ.ഡി.എസ്. സർക്കാരിന്റെ പതനത്തിനിടയാക്കിയ എം.എൽ.എ.മാരുടെ രാജി ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയാണെന്ന മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ വെളിപ്പെടുത്തൽ അടങ്ങിയ വീഡിയോയാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചത്. രാജിവെച്ച എം.എൽ.എ.മാരെ സ്പീക്കർ അയോഗ്യരാക്കിയതിനെതിരേ നൽകിയ ഹർജിയിൽ വിധിപറയാനിരിക്കെയാണ് വീഡിയോ കോൺഗ്രസിന്റെ അഭിഭാഷകൻ കപിൽ സിബൽ ഹാജരാക്കിയത്. എം.എൽ.എ.മാരുടെ രാജിക്കുപിന്നിൽ ബി.ജെ.പി.യാണെന്ന് യെദ്യൂരപ്പ സമ്മതിച്ചിരിക്കുകയാണെന്നും അതിനാൽ അവരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവെക്കണമെന്നും കപിൽ സിബൽ ബോധിപ്പിച്ചു. അല്ലാത്തപക്ഷം ഭരണഘടനയുടെ പത്താം അനുച്ഛേദത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.…
Read Moreകന്നഡ സംസാരിക്കാത്തതിന്റെ പേരിൽ മർദ്ദനത്തിനിരയായ ഡോക്ടർക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുള്ള സമരം 3 ദിവസം പിന്നിട്ടു; 34 പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്;ഒ.പി.പ്രവർത്തനം നിലച്ചതോടെ വലഞ്ഞത് സാധാരണക്കാരായ രോഗികൾ.
ബെംഗളൂരു : മിന്റോ കണ്ണാശുപത്രിയിൽ ഡോക്ടറെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ജൂനിയർ ഡോക്ടർമാർ ആരംഭിച്ച സമരം മൂന്നാം ദിവസവും തുടർന്നതോടെ 34 കന്നട രക്ഷണവേദിഗെ പ്രവർത്തകർക്കെതിരെ കേസ് എടുത്ത് പോലീസ്. ബാംഗ്ലൂർ മെഡിക്കൽ കോളേജ് നിയന്ത്രണത്തിലുള്ള ആശുപത്രികൾ കേന്ദ്രീകരിച്ചാണ് ഡോക്ടർമാർ സമരം നടത്തുന്നത്. കന്നഡ രാജ്യോത്സവദിനമായ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കന്നഡ രക്ഷണ വേദികെ പ്രവർത്തകർ കന്നടയിൽ മറുപടി പറയാത്തത് ജൂനിയർ ഡോക്ടറെ മർദ്ദിച്ചത്. സംഭവത്തിൽ ആശുപത്രി ഡീൻ വി.വി.പുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. കേസ് രജിസ്റ്റർ ചെയ്യുന്നത്…
Read More