“ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ല എങ്കില്‍ ഒരുമിച്ചു മരിക്കാം”എന്ന ഉറപ്പു നല്‍കി കാമുകിയുടെ ശരീരത്തില്‍ മാത്രം പെട്രോള്‍ ഒഴിച്ച് കത്തിച്ച് രക്ഷപ്പെട്ട മലയാളിയായ കാമുകനെ കണ്ടെത്താന്‍ പോലീസ് സഹായം തേടി മഡിവാളയില്‍ താമസിക്കുന്ന മലയാളി യുവതി.

ബെംഗളൂരു: 28 വയസ്സുള്ള മലയാളി എഞ്ചിനീയര്‍ തന്റെ കാമുകിയെ വിവാഹം ചെയ്യുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ആത്മഹത്യാ നാടകം കളിക്കുകയും യുവതിയെ മാത്രം വധിച്ചു രക്ഷപെടാന്‍ ഉള്ള ശ്രമം നടത്തുകയും ചെയ്തു,യുവതിയുടെ ഭാഗ്യവും യുവാവിന്റെ ദൌര്‍ഭാഗ്യവും കാരണം യുവതി മരണത്തില്‍ നിന്ന് രക്ഷപ്പെടുകയും സത്യം പോലീസിനെ അറിയിക്കുകയും ചെയ്തു.കേസ് രെജിസ്റ്റര്‍ ചെയ്ത പോലീസ് യുവതിയെ വധിക്കാന്‍ ശ്രമിച്ച മിഥുന്‍ മേനോന്‍ എന്നാ യുവാവിനെ കണ്ടെത്താന്‍ ഉള്ള ശ്രമത്തില്‍ ആണ്.

എങ്ങിനീയര്‍ മാരായ രണ്ട് പേരും മലയാളികള്‍ ആണ്.തങ്ങളുടെ കുടുംബം ഈ ബന്ധം അംഗീകരിക്കില്ല എന്നാ കാരണത്താല്‍ രണ്ടു പേരും ചേര്‍ന്ന് മരിക്കാം എന്നാ തീരുമാനത്തിലേക്ക് യുവാവ്‌ യുവതിയെ എത്തിക്കുകയായിരുന്നു.

ഈ തീരുമാനത്തില്‍ യുവതിയുടെ മേല്‍ യുവാവ്‌ പെട്രോള്‍ ഒഴിക്കുകയായിരുന്നു ,അതിന് ശേഷം കത്തിക്കുകയും ചെയ്തു.എന്നാല്‍ മിഥുന്‍ സ്വയം തന്‍റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചിട്ടില്ല എന്ന് കണ്ടെത്തിയ യുവതി കുളിമുറിയിലേക്ക് ഓടുകയും ഷവറിന്റെ താഴെ നിന്ന് തീയില്‍ നിന്ന് രക്ഷേപ്പെടുകയും ആയിരുന്നു.യുവതിയെ പിന്നീട് മിഥുന്‍ ആശുപത്രിയില്‍ എത്തിച്ചു എന്നാല്‍ താനാണ് ഇത് ചെയ്തത് എന്ന് പോലീസിനോട് പറയരുത് എന്നും ചാട്ടം കെട്ടി.

  ഉത്തരകൊറിയയിൽ പുതിയ പടയൊരുക്കം; ആയുധ ഫാക്ടറിയിൽ വെടിയുതിർത്ത് കിമ്മ്; പിതാവിനൊപ്പം ലക്ഷ്യം പിഴയ്ക്കാതെ മകളും;

സംഭവം നടക്കുന്നത് ഒക്ടോബര്‍ മാസം ഒന്നാം തീയതി ആണ്.യുവതിയെ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം ഒരു പ്രാവശ്യം മാത്രമാണ് യുവാവ് അവരെ കാണാന്‍ എത്തിയത്,ഇപ്പോള്‍ മിഥുന്‍ വരുന്നില്ല എന്ന് മാത്രമല്ല മൊബൈല്‍ സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുകയാണ്,അതിനാലാണ് യുവതി പോലീസിനെ സമീപിച്ചത്.

35 വയസ്സുകാരിയായ ഇലക്ട്രോണിക്സ്  യുവതി തന്റെ ആദ്യവിവാഹം വേര്‍പ്പെടുതിയത്തിനു ശേഷം തന്റെ എട്ടുവയസ്സുള്ള മകളുമൊത്തു നഗരത്തില്‍ ജീവിക്കുകയായിരുന്നു.മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയ മിഥുന്‍ മോഹനെ കഴിഞ്ഞ ഒന്നര വര്‍ഷമായി പരിചയമുണ്ട്,ബന്ധം തുടരുമ്പോള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ യുവതി ഗര്‍ഭിണിയാവുകയായിരുന്നു.

യുവതിയെ വിവാഹം ചെയ്യാന്‍ തയ്യാറാണ് എന്ന് യുവാവ്‌ ഉറപ്പു നല്‍കുകയും മരുന്ന് നല്‍കി ഗര്‍ഭം അലസിപ്പിക്കുകയായിരുന്നു എന്ന് യുവതി പറയുന്നു.ആ മാസം അവസാനം ഇവര്‍ തമ്മില്‍ വഴക്ക് ഉണ്ടാകുകയും അവസാനം ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ലെങ്കില്‍ ഒന്നിച്ചു മരിക്കാം എന്ന് തീരുമാനം എടുക്കുകയും ആയിരുന്നു.

ഒക്ടോബര്‍ ഒന്നിന് ദിവസം തെരഞ്ഞെടുത്തു യുവതിയുടെ മകള്‍ നാട്ടില്‍ പോയതായിരുന്നു മാത്രമല്ല റൂമില്‍ മറ്റാരും ഉണ്ടായിരുന്നില്ല.യുവതി മിഥുനോട് ബന്ധുക്കളെ പറഞ്ഞു മനസ്സിലാക്കിച്ചു വിവാഹിതരാകം എന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു ,എന്നാല്‍ മിഥുന്‍ പെട്രോള്‍ യുവതിയുടെ മേലേക്ക് ഒഴിക്കുകയായിരുന്നു ,വളരെ കുറച്ചു മാത്രം യുവാവിന്റെ ശരീരത്തിലും പകര്‍ന്നു ,എന്നിട്ട് ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തി എന്നും യുവതി പറയുന്നു.കാര്യം മനസ്സിലാക്കിയ യുവതി ഉടന്‍ തന്നെ കുളി മുറിയിലേക്ക് ഓടുകയും ഷവറിന് താഴെ നില്‍ക്കുകയും ചെയ്തു.ശരീരത്തിനെ മുന്‍ ഭാഗത്ത്‌ ആണ് കൂടുതന്‍ പരിക്ക് ഉള്ളത്.കയ്യിന്റെ ഭാഗങ്ങളിലും പൊള്ളല്‍ ഏറ്റിരുന്നു,എന്നാല്‍ താന്‍ മയക്കുമരുന്നിന്റെ പിടിയില് ആയിരുന്നു അതുകൊണ്ട് ബോധമില്ലാതെ സംഭവിച്ചത് ആയിരുന്നു എന്ന് യുവാവ്‌ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു,ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ആരോടും ഉണ്ടായ സംഭവം പറയരുത് എന്നും നിര്‍ബധിച്ചു.

  ഡ്രോൺ വരുമെന്ന് ഉറപ്പായിരുന്നു’; പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു; ഒടുവിൽ ഉൾവനത്തിൽ ആ കാഴ്ച! ആ നാല് ദിനങ്ങൾ ശരണ്യ വിവരിക്കുന്നു

എന്നാല്‍ ഒരുമാസത്തോളം ആശുപത്രിയിലും പിന്നീടു ഒരു മാസത്തോളം വീട്ടില്‍ ശയ്യാവലംബിയായ യുവതിയെ കാണാന്‍ മിഥുന്‍ വന്നിട്ടില്ല ,മാത്രമല്ല സംഭവം നടന്ന അടുത്ത ദിവസങ്ങളില്‍ തന്നെ മൊബൈല്‍ ഓഫ്‌ ചെയ്തു വക്കുകയായിരുന്നു.താന്‍ ജോലി ആവശ്യവുമായി മൈസൂരില്‍ ആണെന്നാണ് വിശ്വസിപ്പിച്ചത്‌ ,എന്നാല്‍ മിഥുന്‍ തന്നെ ചതിക്കുകയാണ് എന്ന് തിരിച്ചറിഞ്ഞ യുവതി കഴിഞ്ഞ ശനിയാഴ്ച മഡിവാള പോലീസ് സ്റ്റേഷനില്‍ കേസ് റെജിസ്റ്റെര്‍ ചെയ്യുകയായിരുന്നു.വധശ്രമത്തിനു കേസെടുത്ത പോലീസ് യുവാവിനെ കണ്ടെത്താന്‍ ഉള്ള ശ്രമത്തില്‍ ആണ്.

  വേനൽച്ചൂടിന് ആശ്വാസമായി വടക്കൻ-മധ്യ കേരളത്തിൽ മഴ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us