ക്രിസ്മസ് തലേന്ന് കേരളത്തിലേയ്ക്കുള്ള ബസ് സർവീസിന് 4000 രൂപ!! നടപടിക്കൊരുങ്ങി സർക്കാർ

ബെംഗളൂരു: നഗരത്തിൽ നിന്ന് ക്രിസ്മസ് തലേന്ന് കേരളത്തിലേയ്ക്കുള്ള സർവീസിന് 4000 രൂപ വരെ ടിക്കറ്റ് നിരക്ക്. ബെംഗളൂരു മലയാളികളെ കൊള്ളയടിച്ച് സ്വകാര്യ ബസ് ഉടമകൾ. കേരളത്തിൽ നിന്നുള്ള ആർടിസി ബസുകൾ പലതും സർവീസ് നടത്താത്തത് സ്വകാര്യ ബസുകൾക്ക് ചാകരയാകുന്നു. അവധി മുന്നിൽ കണ്ട് ആഴ്ചകൾക്കു മുമ്പു തന്നെ ഓൺലൈനിൽ ടിക്കറ്റുകൾക്ക് അമിത നിരക്കാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്. എന്നാൽ സർവീസ് നടത്താൻ ആവശ്യത്തിന് ബസ് ഇല്ലാത്തത് കെഎസ്ആർടിസിക്ക് തിരിച്ചടിയാകുകയാണ്. കർണാടക, കേരള ആർടിസി ടിക്കറ്റുകൾ ഇതിനകം ഏതാണ്ട് മുഴുവൻ തന്നെ വിറ്റഴിഞ്ഞു. അമിത നിരക്ക് ഈടാക്കുന്ന ബസുകൾക്ക് ഇത്തവണ പിടിവീഴുമെന്ന്…

Read More

30 ലക്ഷം കിലോ സവാളയെത്തി;നഗരത്തിൽ മൊത്ത വിതരണ കേന്ദ്രങ്ങളിൽ വില കുറഞ്ഞു; അടുത്ത ദിവസങ്ങളിൽ ചെറുകിട വ്യാപാരികളും വില കുറച്ചേക്കും.

ബെംഗളൂരു : ഇന്നലെ രാവിലെ 9 മണിയോടെ 30 ലക്ഷം കിലോ വലിയ ഉള്ളിയാണ് നഗരത്തിലെത്തിയത്, ഇതു കാരണം സവാളയുടെ മൊത്ത വില കിലോക്ക് 200ൽ നിന്ന് 20- 30 രൂപയായി കുറഞ്ഞു. 50 കിലോ വരുന്ന 60000 ചാക്കുകൾ ആണ് 280 ട്രക്കുകളിലായി യശ്വന്ത് പുര എ.പി.എം.സി.യാഡിൽ എത്തിയത്.ഇതിൽ 57000 ചാക്കുകൾ കർണാകയിലെ ചിത്രദുർഗ, ബാഗൽ കോട്ട്, ഗദ്ദഗ്, വിജയപുര എന്നിവിടങ്ങളിൽ നിന്നാണ് ,ബാക്കി രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നും എത്തിയത്. ഇന്ന് സോലാപൂരിൽ നിന്നും സവാള ഇറക്കുമതി ചെയ്തതായി ബെംഗളൂരു ഒനിയൻ…

Read More

കിടിലൻ മെയ്ക്കോവിറന് ഒരുങ്ങി നമ്മൂരു;2025 ഓടെ 300 കിലോമീറ്റർ മെട്രോ ലൈൻ പ്രവർത്തനക്ഷമമാകും;2021ൽ ഇലക്ട്രോണിക് സിറ്റി ലൈൻ ഓടിത്തുടങ്ങും;2023ൽ വിമാനത്താളത്തിലേക്കുള്ള ലൈനും തയ്യാറാകും;മുഖ്യമന്ത്രിയുടെ ഉറപ്പ്.

ബെംഗളൂരു : ഭരണം മാറുന്നതും മുഖ്യമന്ത്രി മാറുന്നതും ഒന്നും ഈ നഗരത്തിന്റെ വികസന പ്രവർത്തനങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്നാണ് മുഖ്യമന്ത്രിയുടെ ഏറ്റവും പുതിയ പ്രസ്താവനയിൽ നിന്നും സാധാരണ ജനം മനസ്സിലാക്കേണ്ടത്.കഴിഞ്ഞ 10 വർഷത്തിൽ അര ഡസനോളം തവണ ഭരണമാറ്റങ്ങൾ സംഭവിച്ചു എന്നാൽ വികസന വിഷയങ്ങൾ തുടരുകയാണ്. 2025 ഓടെ നഗരത്തിൽ 300 കിലോമീറ്ററോളം ദൂരം മെട്രോ സർവ്വീസ് ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി യെദിയൂരപ്പ ഉറപ്പ് നൽകുന്നത്. ബൊമ്മ സാന്ദ്ര, ഇലക്ട്രോണിക് സിറ്റി, സിൽക്ക് ബോർഡ്, ബി.ടി.എം വഴി ഗ്രീൻ ലൈനിലെ ആർ.വി റോഡിൽ ചെന്നു ചേരുന്ന…

Read More

ഏകദിന ജൈവ കൃഷി പരിശീലനം.

ബെംഗളൂരു : കൃഷിഭൂമി ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഏകദിന ജൈവകൃഷി പരിശീലനം നടത്തുന്നു. ഡിസംബർ 14 ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ ഇന്ദിരാനഗർ അടുത്തുള്ള ഡൊംളൂർ ക്ലബിലാണ് പരിശീലനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് 7676076266 ലോ 87928 45150 ലോ ഡിസംബർ 12 നുള്ളിൽ ബന്ധപ്പെടുക. കേരളത്തിലെമ്പാടും കേരളത്തിനു പുറത്തും ജൈവകൃഷിപരിശീലനം സംഘടിപ്പിച്ചിട്ടുള്ള കൂട്ടായ്മയിൽ 3 ലക്ഷത്തിലധികം അംഗങ്ങളുണ്ട്. പച്ചക്കറികൾ വിഷരഹിതമായി ഉൽപ്പാദിപ്പിക്കാൻ അംഗങ്ങളെ പ്രാപ്തരാക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. ജൈവകർഷകരാണ് ക്ളാസുകൾ നയിക്കുന്നത്. പങ്കെടുക്കുന്നവർക്ക് വിത്തുകൾ സൗജന്യമായി നൽകുന്നതാണ്.

Read More

ഈ യുവതി ഇനി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി!

ഫിന്‍ലന്‍ഡ്: ഇന്ന് ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന വിശേഷണം ഇനി സനാ മരിന് സ്വന്തം. പ്രായം കുറവെങ്കിലും രാഷ്ട്രീയ രംഗത്ത് പുതുമുഖമല്ല സനാ മരിന്‍. യൂറോപ്യന്‍ രാജ്യമായ ഫിന്‍ലന്‍ഡിന്‍റെ മുഖമായി മാറുന്ന സനാ മരിന്‍റെ പ്രായം വെറും 34 വയസ്സാണ്. ‘എന്‍റെ പ്രായത്തെക്കുറിച്ചോ ലിംഗഭേദത്തെക്കുറിച്ചോ ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല, ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിന്‍റെ കാരണങ്ങളെക്കുറിച്ചും വോട്ടര്‍മാരുടെ വിശ്വാസം നേടിയ കാര്യങ്ങളെക്കുറിച്ചുമാണ് ചിന്തിക്കുന്നത്’ മരിന്‍ പറഞ്ഞു. സോഷ്യൽ ഡെമോക്രാറ്റ് പാർട്ടി നേതാവ് ആന്‍റി റിന്നേ രാജിവച്ചതിനെത്തുടർന്നാണ് ഗതാഗത മന്ത്രിയായിരുന്ന സനാ…

Read More

അനുഗ്രഹിച്ച് കൈതച്ചക്ക നൽകിയ പലർക്കും കുഞ്ഞുങ്ങളുണ്ടായെന്ന് നിത്യാനന്ദ!!

ബെംഗളൂരു: അനുഗ്രഹിച്ച് കൈതച്ചക്ക നൽകിയ പലർക്കും കുഞ്ഞുങ്ങളുണ്ടായെന്ന് വിവാദ ആൾ ദൈവം നിത്യാനന്ദ!! പീഡന കേസുകൾക്കും വിവാദങ്ങൾക്കും പിന്നാലെ രാജ്യം വിട്ട നിത്യാനന്ദ കണ്ണീരോടെ തന്റെ ജീവിതം പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കൈലാസ രാജ്യത്തെ കുറിച്ചും രാജശേഖരൻ എന്ന യുവാവ് നിത്യാനന്ദയായി എങ്ങനെ മാറി എന്നതിനെ കുറിച്ചും ഇയാൾ പറയുന്നു. എല്ലാ കാര്യങ്ങൾക്കും പിന്നിൽ മധുര മീനാക്ഷി ദേവിയാണെന്ന് ഇയാൾ പറയുന്നു. ​ദേവിയുടെ അനു​ഗ്രഹം കൊണ്ടാണ് പാസ്പോർട്ട് പുതുക്കി കിട്ടിയതും തനിക്ക് കൈലാസം ലഭിച്ചതെന്നും ഇയാൾ പറയുന്നു. ജീവിതത്തിൽ തന്നെ ഒട്ടേറെ പേർ…

Read More

സ്കൂളിൽനിന്ന് മൈസൂരു, കുടക് എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രയ്ക്കിടെ ബസിനുമുകളിൽ പൂത്തിരി കത്തിച്ച സംഭവം വിവാദത്തിൽ

ബെംഗളൂരു: സ്കൂളിൽനിന്ന് മൈസൂരു, കുടക് എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രയ്ക്കിടെ ബസിനുമുകളിൽ പൂത്തിരി കത്തിച്ച സംഭവം വിവാദത്തിൽ. താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെ പ്ലസ്ടു വിദ്യാർഥിനിയുടെ ജന്മദിനാഘോഷച്ചടങ്ങിൽ കേക്ക് മുറിക്കവേ ബസ് ജീവനക്കാരിലൊരാൾ ബസിനുമുകളിൽ പൂത്തിരി കത്തിക്കുകയായിരുന്നു. ഡിസംബർ ഒന്നിന് രാത്രിയാണ് ഹയർ സെക്കൻഡറി വിദ്യാർഥികൾ അഞ്ചു ബസുകളിലായി വിനോദയാത്രയ്ക്ക് പോയത്. ഡിസംബർ മൂന്നിന് രാത്രി നാട്ടിൽ തിരിച്ചെത്തുന്നതിന്റെ തലേന്ന് നടത്തിയ ആഘോഷമാണ് വിവാദമായത്. സംഭവവുമായി ബന്ധപ്പെട്ട് കെ.എൽ. 35 ഡി 5858 നമ്പർ ടൂറിസ്റ്റ് ബസ് ചേവായൂരിൽമോട്ടോർ വാഹന വകുപ്പ് അധികൃതർ പിടിച്ചെടുത്തു. കോഴിക്കോട് എൻഫോഴ്സ്മെന്റ്…

Read More
Click Here to Follow Us