സ്കൂളിൽനിന്ന് മൈസൂരു, കുടക് എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രയ്ക്കിടെ ബസിനുമുകളിൽ പൂത്തിരി കത്തിച്ച സംഭവം വിവാദത്തിൽ

ബെംഗളൂരു: സ്കൂളിൽനിന്ന് മൈസൂരു, കുടക് എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രയ്ക്കിടെ ബസിനുമുകളിൽ പൂത്തിരി കത്തിച്ച സംഭവം വിവാദത്തിൽ.

താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെ പ്ലസ്ടു വിദ്യാർഥിനിയുടെ ജന്മദിനാഘോഷച്ചടങ്ങിൽ കേക്ക് മുറിക്കവേ ബസ് ജീവനക്കാരിലൊരാൾ ബസിനുമുകളിൽ പൂത്തിരി കത്തിക്കുകയായിരുന്നു. ഡിസംബർ ഒന്നിന് രാത്രിയാണ് ഹയർ സെക്കൻഡറി വിദ്യാർഥികൾ അഞ്ചു ബസുകളിലായി വിനോദയാത്രയ്ക്ക് പോയത്.

ഡിസംബർ മൂന്നിന് രാത്രി നാട്ടിൽ തിരിച്ചെത്തുന്നതിന്റെ തലേന്ന് നടത്തിയ ആഘോഷമാണ് വിവാദമായത്. സംഭവവുമായി ബന്ധപ്പെട്ട് കെ.എൽ. 35 ഡി 5858 നമ്പർ ടൂറിസ്റ്റ് ബസ് ചേവായൂരിൽമോട്ടോർ വാഹന വകുപ്പ് അധികൃതർ പിടിച്ചെടുത്തു.

  നാട്ടിലേക്ക് പോകാൻ ടിക്കറ്റില്ലാതെ വിഷമിക്കുന്നവർക്ക് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മെയ് മാസ സമ്മാനം

കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. പി.എം. ഷബീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബസ് കസ്റ്റഡിയിലെടുത്തത്. ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് താത്കാലികമായി റദ്ദാക്കിയതായും ഡ്രൈവർക്കെതിരേ നടപടിക്ക് കോഴിക്കോട് ആർ.ടി.ഒ.യ്ക്ക് ശുപാർശചെയ്തതായും പി.എം. ഷബീർ അറിയിച്ചു.

പരിഷ്കൃതസമൂഹത്തിന് അംഗീകരിക്കാവുന്ന കാര്യങ്ങളല്ല സ്വകാര്യ ടൂറിസ്റ്റ് ബസുകളിൽ ആഘോഷത്തിന്റെ പേരിൽ നടക്കുന്നതെന്നും ഇതൊന്നും കണ്ടില്ലെന്ന് നടിക്കാൻ സർക്കാരിന് സാധിക്കില്ലെന്നും പരിശോധന കർശനമായി തുടരുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts