വന്‍ നേട്ടത്തിലും ദു:ഖമായി ഹുന്‍സൂര്‍,ഹോസകൊട്ടെ;തികഞ്ഞ പരാജയത്തിലും പ്രതീക്ഷയായി ശിവാജി നഗര്‍;ഒന്നും പ്രതീക്ഷിക്കനില്ലാതെ ജെ.ഡി.എസ്.

ബെംഗളൂരു: ഭരണം നിലനിര്‍ത്താന്‍ 6 സീറ്റ് മാത്രം വേണ്ടിടത്ത് 12 സീറ്റുകള്‍ നേടി ബി ജെ പിയെ സംസ്ഥാന നിയമസഭയില്‍ ഭൂരിപക്ഷത്തില്‍ എത്തിച്ചിരിക്കുകയാണ് യെദിയൂരപ്പ.ഇനി ആരും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തില്ല രാജി വച്ച ഓരോ എം എല്‍ എ മാരും തന്നെ മണ്ഡലത്തില്‍ പോയി വീണ്ടും ജനവിധി തേടുകയായിരുന്നു.

അതെ സമയം വന്‍ വിജയത്തിലും ചില നഷ്ട്ടങ്ങളും ബി ജെ പിക്ക് ഉണ്ടായി.ജെ ഡി എസ് അധ്യക്ഷ സ്ഥാനം രാജി വച്ച്,അയോഗ്യനാക്കപ്പെട്ട് തന്റെ മണ്ഡലമായ ഹുന്‍സൂരില്‍ നിന്ന് ജനവിധി തേടിയ എ എച് വിശ്വനാഥിന് പരാജയം രുചിക്കേണ്ടി വന്നു.ജെ.ഡി.എസിന്റെ സിറ്റിംഗ് സീറ്റ് കൊണ്ഗ്രെസ് പിടിച്ചെടുക്കുകയായിരുന്നു.

  നമ്മ മെട്രോ സർവീസുകൾ ഒരു മണിക്കൂർ നേരത്തെ ആരംഭിക്കും

അയോഗ്യന്‍ ആക്കപ്പെട്ടതിനു  ശേഷം ഹോസക്കൊട്ടയില്‍ നിന്ന് ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിച്ച ,എം ബി ടി നാഗരാജ് പരാജയപ്പെട്ടു.പ്രാദേശിക ബി ജെ പി നേതാവ് ആയ ബച്ചേഗൌഡയുടെ മകനും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന ശരത് ബച്ചേഗൌഡയാണ് ഇവിടെ വിജയിച്ചത്.ബി ജെ പിയില്‍ നിന്ന് പുറത്തായതിന് ശേഷം ഇവിടെ മത്സരിച്ച അദ്ധേഹത്തെ ജെ ഡി എസ് പിന്തുണക്കുകയായിരുന്നു.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

മറ്റൊരു മണ്ഡലമായ ശിവജി നഗറില്‍ റോഷന്‍ ബൈഗിന്‍റെ രാജിയോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്,ഇവിടെ ബി ജെ പി സ്ഥാനാര്‍ഥി ശരവണന്‍ ആയിരുന്നു.കോണ്‍ഗ്രസ്‌ യുവ നേതാവ് ആയ റിസ്വാന്‍ അര്‍ഷാദ് ഇവിടെ വിജയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.
[masterslider id="10"]

Related posts