ഈ യുവതി ഇനി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി!

ഫിന്‍ലന്‍ഡ്: ഇന്ന് ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന വിശേഷണം ഇനി സനാ മരിന് സ്വന്തം. പ്രായം കുറവെങ്കിലും രാഷ്ട്രീയ രംഗത്ത് പുതുമുഖമല്ല സനാ മരിന്‍. യൂറോപ്യന്‍ രാജ്യമായ ഫിന്‍ലന്‍ഡിന്‍റെ മുഖമായി മാറുന്ന സനാ മരിന്‍റെ പ്രായം വെറും 34 വയസ്സാണ്.

‘എന്‍റെ പ്രായത്തെക്കുറിച്ചോ ലിംഗഭേദത്തെക്കുറിച്ചോ ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല, ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിന്‍റെ കാരണങ്ങളെക്കുറിച്ചും വോട്ടര്‍മാരുടെ വിശ്വാസം നേടിയ കാര്യങ്ങളെക്കുറിച്ചുമാണ് ചിന്തിക്കുന്നത്’ മരിന്‍ പറഞ്ഞു. സോഷ്യൽ ഡെമോക്രാറ്റ് പാർട്ടി നേതാവ് ആന്‍റി റിന്നേ രാജിവച്ചതിനെത്തുടർന്നാണ് ഗതാഗത മന്ത്രിയായിരുന്ന സനാ മരിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

പാർട്ടി യോഗത്തിൽ 29 നെതിരെ 32 വോട്ടു നേടിയാണ് സന സ്ഥാനമുറപ്പിച്ചത്. അഞ്ച് പാര്‍ട്ടികള്‍ അടങ്ങുന്ന സഖ്യത്തിന്‍റെ പിന്തുണയാണ് സനാ മരിനുള്ളത്. “വിശ്വാസം തിരിച്ചുപിടിക്കാന്‍ ഞങ്ങള്‍ക്ക് വളരെയധികം ജോലികള്‍ ചെയ്യാനുണ്ട്,” ഞായറാഴ്ച പ്രധാനമന്ത്രി സ്ഥാനാര്‍ഥി വോട്ടെടുപ്പിന് ശേഷം മരിന്‍ പറഞ്ഞു.

ഫിന്‍ലന്‍ഡിലെ  മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാണ് സനാ മരിന്‍. സനാ മരിന്‍ ഒരു പുതു ചരിത്രം സൃഷ്ടിക്കുമ്പോള്‍ പിന്നിലേയ്ക്ക് മാറുന്നത് 35 വയസില്‍ യുക്രേനിയന്‍ പ്രധാനമന്ത്രിയായ ഒലെക്‌സി ഹോഞ്ചുറൂക്കും 39ാം വയസില്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായ ജസീന്ദ ആഡേണുമാണ്.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
[masterslider id="10"]

Related posts