ബെംഗളൂരു: രാജ്യത്തെ ഉള്ളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ കാർ സർവീസ് ചെയ്യാനെത്തുന്ന ഉപഭോക്താക്കൾക്ക് ” അവിശ്വസനീയമായ”ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് നഗരത്തിലെ കാർ സർവീസ് സെന്റർ. സർവീസ് സെന്ററിലെത്തി കാർ സർവീസ് നടത്തുന്ന എല്ലാവർക്കും രണ്ട് കിലോ ഉള്ളി സൗജന്യമായി ലഭിക്കുമെന്നാണ് ആ വാഗ്ദാനം. രസകരമായ ഈ ഓഫർ നൽകി തുടങ്ങിയ ശേഷം നിരവധി ആളുകൾ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നതായി സർവീസ് സെന്റർ ഉടമകളായ രെഞ്ചുവും ജിനോ കുര്യനും പറയുന്നു. ഇരുവരും മലയാളികളാണ്. ഉള്ളി വില കുതിച്ചയുമ്പോൾ ഇതുമായി ബന്ധപ്പെടുത്തി സർവീസ് ഒന്ന്…
Read MoreDay: 5 December 2019
സംസ്ഥാനത്ത് പോളിങ് ശതമാനം വളരെ കുറവ്!!
ബെംഗളൂരു: സംസ്ഥാനത്ത് വിമതരെ വോട്ടര്‍മാര്‍ തള്ളിയെന്ന് കോണ്‍ഗ്രസ്. ഉപതിരഞ്ഞെടുപ്പില്‍ പോളിംഗ് മന്ദഗതിയിലായതിനോട് പ്രതികരിക്കുകയായിരുന്നു പാര്‍ട്ടി നേതൃത്വം. കര്‍ണാടകയില്‍ പോളിംഗ് 8 മണിക്കൂര്‍ പിന്നിട്ടപ്പോൾ 46.62% ആണ് പോളിംഗ്. 15 നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ 37 ലക്ഷം വോട്ടര്‍മാരാണ് വോട്ടു ചെയ്യുന്നത്. അയോഗ്യരായ 13 വിമതരടക്കം 165 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. സംസ്ഥാനത്ത് ഇതുവരെ ക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എങ്കിലും നഗരങ്ങളിലും ഗ്രാമീണമേഖലകളിലെ ബൂത്തുകളിലും പോളിംഗ് വളരെ കുറവാണ്. അതേസമയം, വിമതരെ വോട്ടര്‍മാര്‍ തള്ളിയതിന്റെ സൂചനയാണ് വോട്ടിംഗ് ശതമാനത്തിലെ കുറവ് കൊണ്ട് വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കാരണം, ബിജെപിയുടെ…
Read Moreടാക്സികളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർ
ബെംഗളൂരു: സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താന്‍ ടാക്സികളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർ. ഓരോ ദിവസവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ് അതിനാല്‍ ടാക്സികളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഗതാഗത വകുപ്പിന് സിറ്റി പൊലീസ് കമ്മീഷണര്‍ ഭാസ്കര്‍ റാവുവാണ് കത്തയച്ചത്. സ്വകാര്യ ടാക്സികളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഈ പുതിയ നീക്കം. സിസിടിവി ക്യാമറകള്‍ക്ക് പുറമേ എമര്‍ജന്‍സി ബട്ടണ്‍, ക്യൂ ആര് കോഡുകള്‍, ജിപിഎസ് എന്നിവ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ദൃശ്യമാവുന്ന തരത്തില്‍ സ്ഥാപിക്കണമെന്ന് കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് കമ്മീഷണര്‍…
Read Moreഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കാൻ സഹായിച്ച ബെംഗളൂരു മലയാളികളെ പുറം കാലുകൊണ്ട് തട്ടിയകറ്റി കേരള.ആർ.ടി.സി;തെക്കൻ കേരളത്തിലേക്ക് ചരിത്രത്തിലാദ്യമായി 20ൽ അധികം സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി ബെംഗളൂരു മലയാളികൾക്കൊപ്പം.
ബെംഗളൂരു : സ്വകാര്യ ബസുകളിൽ നിന്നും അരക്ഷിതാവസ്ഥ ഉണ്ടായപ്പോൾ ബെംഗളൂരു മലയാളികൾ എല്ലാം കൂടുതൽ ആയ ആശ്രയിച്ചത് കർണാടക – കേരള ആർടിസികളെ ആയിരുന്നു. അവരുടെ വരുമാനത്തിലും വർദ്ധനവ് ഉണ്ടായി എന്നാൽ ക്രിസ്തുമസിനോടനുബന്ധിച്ച് ബെംഗളൂരു മലയാളികൾ നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ ഉള്ള വാടക എസി ബസുകൾ പോലും ഓടിക്കാതെ ഇരിക്കുകയാണ് കേരള ആർ ടി സി. കേരള ആർടിസി വാടക എസി ബസുകൾ പിൻവലിച്ചതു മുതലെടുത്ത് ക്രിസ്മസിനു തെക്കൻ കേരളത്തിലേക്ക് ചരിത്രത്തിലാദ്യമായി ഇരുപതിലേറെ സ്പെഷൽ ബസുകൾ ആണ് കർണാടക ആർടിസി അനുവദിച്ചത്. കോട്ടയം(4), ശബരിമല(പമ്പ)-2,…
Read Moreവേഷം മാറിയെത്തി ഓട്ടോ ഡ്രൈവർമാരെ കൈയോടെ പിടികൂടി ബെംഗളൂരു പോലീസ്; ഈടാക്കിയത് എട്ട് ലക്ഷത്തിലധികം രൂപ!!
ബെംഗളൂരു: ഓട്ടോ ഡ്രൈവർമാരെ കൈയോടെ പിടികൂടി ബെംഗളൂരു പോലീസ്; ഈടാക്കിയത് എട്ട് ലക്ഷത്തിലധികം രൂപ. ഇവരെ പിടികൂടാൻ യാത്രക്കാരായെത്തി ബെംഗളൂരു പോലീസ് വകുപ്പ് ചൊവ്വാഴ്ച ഈടാക്കിയത് 8,06,200 രൂപ. നഗരത്തിലെ ഓട്ടോറിക്ഷാഡ്രൈവർമാരിൽ നിന്നാണ് പിഴയിനത്തിൽ ഇത്രയും തുക ട്രാഫിക് പോലീസ് ഈടാക്കിയത്. സവാരി പോകാൻ വിസമ്മതിക്കുകയും അധിക യാത്രാക്കൂലി വാങ്ങുകയും ചെയ്ത 5,200 ഡ്രൈവർമാർക്കാണ് പിഴ ചുമത്തിയത്. രാവിലെ പതിനൊന്ന് മണിക്കാരംഭിച്ച പരിശോധന വൈകീട്ടാണ് അവസാനിച്ചത്. 250 ഓളം പോലീസുദ്യോഗസ്ഥർ വിവിധയിടങ്ങളിൽ മഫ്തിയിലെത്തിയാണ് മിന്നൽ പരിശോധനയിൽ പങ്കെടുത്തത്. പോലീസുദ്യോഗസ്ഥർ സമീപിച്ചവരിൽ 1,575 പേർ ആവശ്യപ്പെട്ടയിടത്തേക്ക്…
Read Moreഉപതെരഞ്ഞെടുപ്പ്: ആദ്യ 4 മണിക്കൂറില്‍ കുറഞ്ഞ പോളിങ് ശതമാനം
ബെംഗളൂരു: സംസ്ഥാനത്തെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് കുറഞ്ഞ പോളിങ് ശതമാനം. അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാരുടെ മണ്ഡലങ്ങളിലേക്കാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ നാല് മണിക്കൂര്‍ ആയപ്പോള്‍ 16 ശതമാനം മാത്രമാണ് പോളിംഗ് നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അയോഗ്യരായ എംഎല്‍എമാര്‍ക്ക് പുറമെ 13 വിമത എം എല്‍ എമാര്‍ ഉള്‍പ്പെടെ 165 സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അധികാരത്തില്‍ തുടരണമെങ്കില്‍ ആറ് സീറ്റുകളെങ്കിലും കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് വേണം. എന്നാല്‍ 15 സീറ്റും നേടുമെന്നും സര്‍ക്കാര്‍ തുടരുമെന്നും മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ…
Read Moreഎട്ടാംക്ലാസ് വിദ്യാർഥി ക്ലാസ്മുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ!
ബെംഗളൂരു: ക്ലാസ്മുറിയിൽ വിദ്യാർഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മൈസൂരിൽ കെ.ആർ. നഗറിലെ കുപ്പള്ളിയിൽ പിന്നാക്കവിഭാഗങ്ങളിലെ കുട്ടികൾക്കായി സംസ്ഥാന സാമൂഹികക്ഷേമവകുപ്പ് നടത്തുന്ന ഇന്ദിരാഗാന്ധി റെസിഡൻഷ്യൽ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി എസ്.എസ്. ഗൗതം (14) ആണ് മരിച്ചത്. റെസിഡൻഷ്യൽ സ്കൂളായിട്ടും താമസസൗകര്യം പരിമിതമായതിനാൽ, കുട്ടികളെ ക്ലാസ്മുറിയിൽ കിടന്നുറങ്ങാൻ സ്കൂൾ അധികൃതർ നിർബന്ധിച്ചിരുന്നത്രെ. രാത്രി ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ കുട്ടിയെ രാവിലെ സഹപാഠികളാണ് മരിച്ചനിലയിൽ കണ്ടത്. സാലിഗ്രാമിനടുത്ത് സാലേകൊപ്പലു സ്വദേശി ശിവണ്ണയുടെയും രേഖമ്മയുടെയും മകനാണ് ഗൗതം. കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഇവർ ആരോപിച്ചതിനെത്തുടർന്ന് സാലിഗ്രാം പോലീസ് അന്വേഷണം തുടങ്ങി. മൃതദേഹം…
Read Moreകർണാടക ടൂറിസത്തിന്റെ സ്വപ്ന പദ്ധതി,”ഗോൾഡൻ ചാരിയറ്റ്”കേരളത്തിലേക്കും.
ബെംഗളൂരു : കർണാടക ടൂറിസം വികസന കോർപ്പറേഷൻ ഗോൾഡൻ ചാരിയറ്റ് ആഡംബര തീവണ്ടി ടൂർ പാക്കേജിൽ കേരളവും ഉൾപ്പെടുന്നു. http://bangalorevartha.in/archives/11200 ഐ.ആർ.സി.ടി.സിയുമായി ചേർന്ന് 2020 മാർച്ചിൽ പുനരാരംഭിക്കുന്ന ട്രെയിനിൽ രണ്ടു സർക്യൂട്ട് ടൂർ പാക്കേജുകൾ ആണ് ഒരുക്കിയിരിക്കുന്നത്. ഒന്നാമത്തെ സർക്യൂട്ടിൽ യശ്വന്ത്പുരയിൽ നിന്ന് പുറപ്പെട്ട് ഗോവയിലെ വാസ്കോഡഗാമ, മൈസൂരു, ശ്രാവണബലഗൊള, ഹളേബീഡു, ബേലൂരു, ഹോസ്പേട്ട്,ബാദാമി, പട്ടടയ്ക്കൽ എന്നീ സ്ഥലങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. http://bangalorevartha.in/archives/9727 രണ്ടാമത്തെ സർക്യൂട്ടിൽ യശ്വന്തപുര, ചെന്നൈ, മഹാബലിപുരം, പുതുച്ചേരി ,തഞ്ചാവൂർ, മധുര, കന്യാകുമാരി ,തിരുവനന്തപുരം ,കൊച്ചി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. എട്ടുദിവസത്തെ പാക്കേജ് ആണ് ഉള്ളത്…
Read More15 മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്; 3 പാർട്ടികൾക്കും നിർണായകം.
ബെംഗളൂരു : കോൺഗ്രസ് – ജെഡിഎസ് എംഎൽഎമാർ അയോഗ്യരായതിനെ തുടർന് 15 മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. 6 മണ്ഡലങ്ങളിലെങ്കിലും ജയിക്കാൻ കഴിഞ്ഞാൽ മാത്രമേ ബി.ജെപിയുടെ യെദിയൂരപ്പക്ക് ഭരണം നിലനിർത്താൻ കഴിയുകയുള്ളൂ ,ഇല്ലെങ്കിൽ ജെഡിഎസ് അടക്കമുള്ളവരുടെ പിൻതുണ ഉറപ്പാക്കേണ്ടി വരും. രാജി വച്ച എംഎൽഎമാരുടെ മണ്ഡലങ്ങളിൽ അവരുടെ വ്യക്തിപരമായ ശക്തിയേക്കാൾ പാർട്ടികളുടെ ശക്തി തെളിയിക്കേണ്ടത് കോൺഗ്രസ് ജെഡിഎസ് പാർട്ടികളുടെ ആവശ്യമാണ്. ഇതുവഴി യെദിയൂരപ്പ സർക്കാറിനെ വീഴ്ത്താൻ ഉള്ള ശ്രമം കോൺഗ്രസ് തുടരും. തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ.
Read More