സോഫ്റ്റ് വെയർ എഞ്ചിനീയർ ആയ യുവതി തായ്ലാന്റിൽ വാഹനാപകടത്തിൽ മരിച്ചു;ബന്ധുക്കൾക്ക് പാസ്പോർട്ട് ഇല്ലാത്തതിൽ മൃതദേഹം നാട്ടിൽ കൊണ്ടുവരാൻ ആകുന്നില്ല;വിദേശകാര്യ മന്ത്രാലയം ഇടപെട്ടു.

ബെംഗളൂരു : കോൺഫറൻസിൽ പങ്കെടുക്കാനായി പോയ സോഫ്റ്റ് വെയർ എൻജിനീയർ പ്രജ്ഞ പലിവാൾ (29) തായലേന്റിൽ വാഹനാപകടത്തിൽ മരിച്ചു.

ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന യുവതിയുടെ മൃതദേഹം വീട്ടിൽ ആർക്കും പാസ്പോർട്ട് ഇല്ലാത്തതിനാൽ ഏറ്റുവാങ്ങാനായില്ല. വിഷയമറിഞ്ഞ് വിദേശകാര്യ മന്ത്രാലയം ഇതിൽ ഇടപെട്ടിട്ടുണ്ട്.

ഹോങ്കോങ്ങ് ആസ്ഥാനമായുള്ള സംഘടനയുടെ വാർഷിക യോഗത്തിന് ഫുക്കെറ്റിൽ എത്തിയതായിരുന്നു യുവതി.നഗരത്തിലെ അക് സെൻചർ എന്ന കമ്പനിയിൽ ആണ് പ്രജ്ഞ ജോലി ചെയ്യുന്നത്.കൂടെ താമസിക്കുന്ന വ്യക്തി ആണ് ഈ വിവരം കുടുംബത്തെ അറിയിച്ചത്.

  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ

പ്രജ്ഞ കാറിടിച്ച് മരിച്ചത് അറിഞ്ഞ് സ്വദേശമായ മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലക്കാരായ കുടുംബം അലോക് ചതുർവേദി എംഎൽഎയുമായി ബന്ധപ്പെടുകയും അദ്ദേഹം മുഖ്യമന്ത്രി കമൽനാഥിന്റെ ശ്രദ്ധ ക്ഷണിക്കുകയുമായിരുന്നു.

ബാങ്കോക്കിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ പ്രജ്ഞയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ട് തടസങ്ങൾ എല്ലാം നീക്കുമെന്ന് വിദേശകാര്യ മന്ത്രി ജയശങ്കർ ട്വീറ്റ് ചെയ്തു.

ആവശ്യമെങ്കിൽ ബന്ധുക്കൾക്ക് തായ് ലൻറിൽ എത്തി മൃതദേഹം ഏറ്റുവാങ്ങാനുള്ള സഹായം ചെയ്യുമെന്ന് മുഖ്യമന്ത്രി കമൽനാഥ് അറിയിച്ചു.

  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

ബന്ധുക്കൾക്ക് വളരെ വേഗം പാസ്പോർട്ട് നൽകാൻ അധികാരികളെ ചുമതലപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച
[masterslider id="10"]

Related posts