ലാൽബാഗ് ചുറ്റി കാണാൻ ഇനി കൂടുതൽ എളുപ്പമാകും! നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇ-സ്കൂട്ടർ സൗകര്യം ലഭ്യമാകും

ബെംഗളൂരു: ബെംഗളൂരുവിലെ ലാൽ ബാഗിലെ വിശാലമായ പൂന്തോട്ടത്തിൽ ചുറ്റി സഞ്ചരിക്കാൻ വിനോദസഞ്ചാരികൾക്ക്, പ്രത്യേകിച്ച് നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക്, പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് സ്കൂട്ടറുകൾ (ഇ-സ്കൂട്ടർ സേവനം) നൽകുന്നതിനായി ഹോർട്ടികൾച്ചർ വകുപ്പ് ഒരു പുതിയ പദ്ധതി നടപ്പിലാക്കാൻ പദ്ധതിയിടുന്നു .

പൈലറ്റ് പദ്ധതി ആരംഭിച്ചു. ‘ഫെച്ച് മൊബിലിറ്റി’ എന്ന ബ്രാൻഡിന് കീഴിലാണ് സ്റ്റാർട്ടപ്പ് വോൾട്രോൺ ഡൈനാമിക്സ് ഈ സംരംഭം ആരംഭിച്ചത്.

  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്

ലാൽബാഗ് കാണാൻ മണിക്കൂറുകളോളം നടന്ന് ക്ഷീണിച്ചിരുന്ന ആളുകൾ ഇപ്പോൾ ഇലക്ട്രിക് സ്കൂട്ടറുകളിൽ രസകരമായ യാത്രയാണ് ആരംഭിച്ചട്ടുള്ളത്. നിലവിൽ, 20 മിനിറ്റ് യാത്രയ്ക്ക് 50 രൂപയാണ് നിരക്ക്.

ഒറ്റ ചാർജിൽ 25 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഈ സ്കൂട്ടറുകൾക്ക് കഴിയും. നിലവിൽ, 10 ഇ-സ്കൂട്ടറുകൾ പ്രവർത്തനക്ഷമമാണ്, വരും ദിവസങ്ങളിൽ, ലാൽബാഗിന്റെ എല്ലാ ഗേറ്റുകളിലൂടെയും മുപ്പതിലധികം ഇ-സ്കൂട്ടറുകൾ പ്രവർത്തനക്ഷമമാകാൻ സാധ്യതയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
[masterslider id="10"]

Related posts