സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല; ആവശ്യപ്പെട്ട സ്ഥലത്ത് നിർത്താത്തതിൽ യുവതി ഡ്രൈവറെ ചെരുപ്പൂരി തല്ലി

ബെംഗളൂരു: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ വിസമ്മതിച്ച ബസ് ഡ്രൈവറെ യുവതി ചെരുപ്പൂരി തല്ലി. ബംഗളൂരുവില്‍ സർജാപൂർ റോഡിലെ കൈകോന്ദ്രഹള്ളിയിലാണ് സംഭവം.

ഡ്രൈവർ അതാഹർ ഹുസൈന്റെ പരാതിയില്‍ സോഫ്റ്റ്‌വെയർ എൻജിനീയറായ കാവ്യ എന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്തു.

സംഭവം ഇങ്ങനെ: കൈകോന്ദ്രഹള്ളിയില്‍ ഉള്‍പ്പെടെ ബംഗളൂരുവിലെ മിക്ക കേന്ദ്രങ്ങളിലും ഒട്ടുമിക്കദിവസങ്ങളിലും കടുത്ത ട്രാഫിക് ബ്ലോക്കാണ്. സംഭവദിവസവും കടുത്ത ബ്ലോക്കായിരുന്നു.

ടിൻ ഫാക്ടറിയില്‍ നിന്ന് ഇലക്‌ട്രോണിക്സ് സിറ്റിയിലേക്കുള്ള ബസിലാണ് അന്ന് രാവിലെ കാവ്യ കയറിയത്. കൈകോന്ദ്രഹള്ളിയിലേക്ക് ടിക്കറ്റെടുത്ത കാവ്യ തന്റെ ഓഫീസിന് മുന്നില്‍ ബസ് നിറുത്തണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം കടുത്ത ട്രാഫിക് ബ്ലോക്കായിരുന്നു.

  പീന്യ ഫ്ലൈഓവർ ഇന്ന് മുതൽ അടയ്ക്കും; ബെംഗളൂരുവിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യത; ബദൽ പാതകൾ അറിയാൻ വായിക്കാം

ഓഫീസിനുമുന്നില്‍ ബസ് നിറുത്താൻ ഡ്രൈവർ ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. അടുത്ത സ്റ്റോപ്പില്‍ മാത്രം ബസ് നിറുത്തിയാല്‍ മതിയെന്ന് പൊലീസ് നിർദ്ദേശിക്കുകയും ചെയ്തു.പൊലീസുകാർ പറഞ്ഞ കാര്യം കാവ്യയോട് പറഞ്ഞശേഷം ബസ് മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോള്‍ തനിക്ക് ഓഫീസിനുമുന്നില്‍ തന്നെ ഇറങ്ങണമെന്ന് അവർ വാശിപിടിച്ചു.

ഇത് ശ്രദ്ധിക്കാതെ ഡ്രൈവർ ബസ് മുന്നോട്ടെടുക്കവെ താനൊരു സ്ത്രീയാണെന്നും പറഞ്ഞത് അനുസരിക്കണമെന്നും ആവശ്യപ്പെട്ട് കാവ്യ ബഹളംവച്ചു. ഇതിനുശേഷമാണ് ഡ്രൈറെ ചെരുപ്പൂരി തല്ലിയത്. പിന്നീട് ഇവർ ബസില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തുടർന്നാണ് ഡ്രൈവർ പൊലീസില്‍ പരാതി നല്‍കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വ്യാജ മരുന്നുകൾ വിപണിയിൽ; 'മൗഞ്ചാരോ ക്വിക്ക് പെൻ' വിൽക്കുന്നത് നിർത്താൻ ബെംഗളൂരുവിൽ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട കൈയ്യിൽ കരുതാൻ മറക്കണ്ട ബെംഗളൂരുവിൽ രണ്ടുദിവസത്തിനുള്ളിൽ മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us