എയർപോർട്ട്, ഔട്ടർ റിങ് റോഡ്, ഇലക്ട്രോണിക് സിറ്റി, വൈറ്റ്ഫീൽഡ് ഭാഗങ്ങളിലേക്ക് വൈദ്യുതിബസുകൾ

ബെംഗളൂരു: ഏതാനും മാസങ്ങൾക്കുള്ളിൽ നഗരത്തിൽ വോൾവോ ഡീസൽ ബസുകൾക്കുപകരം 300 എ.സി. വൈദ്യുതിബസുകൾ നിരത്തിലിറക്കാനൊരുങ്ങി ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.).

നഷ്ടത്തിലുള്ള വോൾവോ ബസ് പാതകൾ പരിശോധിച്ചുവരികയാണെന്നും ഈ ബസുകൾ ഇനി സ്വകാര്യ കമ്പനികൾക്കുവേണ്ടിയാകും സർവീസ് നടത്തുകയെന്നും ബി.എം.ടി.സി. അധികൃതർ വ്യക്തമാക്കി.

പുതിയതായി വോൾവോ ബസുകൾ വാങ്ങേണ്ടെന്നാണ് തീരുമാനം. വിമാനത്താവളം, ഔട്ടർ റിങ് റോഡ്, ഇലക്ട്രോണിക് സിറ്റി, വൈറ്റ്ഫീൽഡ് തുടങ്ങിയ ഭാഗങ്ങളിലേക്കായിരിക്കും എ.സി. വൈദ്യുതി ലോ ഫ്ളോർ ബസുകൾ സർവീസ് നടത്തുക.

വൈദ്യുതിബസുകളിലെ നിരക്ക് വോൾവോ ബസുകളുടേതിനു തുല്യമായിരിക്കും. വോൾവോ സർവീസുകൾ വൻനഷ്ടത്തിലായതാണ് പകരം വൈദ്യുതിബസുകളിറക്കുന്നതിനു കാരണം.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

ജീവനക്കാരുടെ ശമ്പളം, വൈദ്യുതി, ജി.എസ്.ടി. തുടങ്ങിയവയടക്കം കിലോമീറ്ററിന് 60 രൂപ മുതൽ 63 രൂപ വരെയായിരിക്കും വൈദ്യുതിബസുകളുടെ നടത്തിപ്പുചെലവ്. വോൾവോ എ.സി. ബസുകൾക്ക് ഇത് 75 രൂപ മുതൽ 80 രൂപ വരെയാണ്. അറ്റകുറ്റപ്പണിക്കുള്ള ചെലവും വോൾവോ ബസുകൾക്ക് കൂടുതലാണ്.

എല്ലാംകൊണ്ടും വൈദ്യുതിബസുകളാണ് കോർപ്പറേഷനു ലാഭകരമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. നഷ്ടം കുറയ്ക്കാൻ വൈദ്യുതിബസുകൾ പാട്ടത്തിനെടുക്കാനാണ് നീക്കം. ഈ വർഷം 1,089 നോൺ എ.സി. ബസുകൾ പിൻവലിക്കാൻ ബി.എം.ടി.സി. തീരുമാനിച്ചിട്ടുണ്ട്. അടുത്ത ജനുവരിയോടെ 357 പുതിയ നോൺ എ.സി. ഡീസൽ ബസുകൾ ഇറക്കും.

8.5 ലക്ഷം കിലോമീറ്റർ പിന്നിട്ടതോ 11 വർഷമായതോ ആയ ബസുകളാണ് സാധാരണഗതിയിൽ പിൻവലിക്കുന്നത്. എന്നാൽ, വോൾവോ ബസുകൾ 10 വർഷം പിന്നിട്ടതും 10 ലക്ഷം കിലോമീറ്റർ ആയതുമാണ് പിൻവലിക്കുക. ബസുകൾ പിൻവലിക്കുന്ന കാര്യത്തിൽ പുതിയ നയം കൊണ്ടുവരുമെന്ന് ബി.എം.ടി.സി. അധികൃതർ വ്യക്തമാക്കി.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

നിലവിൽ ബി.എം.ടി.സി.ക്ക് 825 വോൾവോ ബസുകളാണുള്ളത്. ഒരു കോടി രൂപയാണ് ഒരു വോൾവോ ബസിന്റെ ചെലവ്. രാജ്യത്ത് ആദ്യമായി സിറ്റി സർവീസിനായി വോൾവോ എ.സി. ബസുകൾ ഇറക്കിയത് ബി.എം.ടി.സി.യായിരുന്നു. 2006-ലാണ് ആദ്യമായി വോൾവോ ബസുകൾ നഗരത്തിലെ നിരത്തുകളിൽ ഇറക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts