കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ താരമായി രാധിക.

ബെംഗളൂരു:ഈ ചിത്രത്തില്‍ കാണുന്ന യുവതി ആരാണെന്ന് അറിയാമോ ? കന്നടയിലെ ഒരു പ്രശസ്ത സിനിമാ നടിയാണ് ,നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്..എന്നാല്‍ അവര്‍ എങ്ങിനെ ഇപ്പോള്‍ വാര്‍ത്തകളില്‍ വന്നു എന്നാണോ നിങ്ങള്‍ കരുതുന്നത്.

നമ്മുടെ നിയുക്ത മുഖ്യമന്ത്രി ശ്രീ എച് ഡി കുമാരസ്വാമിയുടെ അടുത്ത ബന്ധമുള്ള ആളാണ് ?മകളാണോ ? അല്ല പിന്നെ ..

എച് ഡി കുമാരസ്വാമിയുടെ പത്നിയാണ് പ്രശസ്ത സിനിമാനടിയായ രാധിക,58 വയസ്സുള്ള കുമാരസ്വാമിക്ക്  31 വയസ്സുള്ള ഭാര്യ എങ്ങിനെ വന്നു എന്നെല്ലാം നിങ്ങള്‍ ചോദിച്ചേക്കും,കഥ ശ്രദ്ധിച്ച് വായിക്കുക.

തന്റെ ഒന്‍പതാം ക്ലാസ് പഠനത്തിനു ശേഷമാണ് രാധിക എന്നാ പെണ്‍കുട്ടി തന്റെ ആദ്യ കന്നഡ സിനിമയില്‍ അഭിനയിക്കുന്നത്  പേര് “നീല മേഘ ശ്യാമ”.അവരുടെ ആദ്യത്തെ റിലീസ് ചെയ്ത സിനിമ വിജയ്‌ രാഘവേന്ദ്ര നായകനായ “നിനഗാഗി” ആണ്,പിന്നീട് ഹാട്രിക് സ്റ്റാര്‍ ശിവരാജ് കുമാറിന്റെ അനിയത്തിയായി “താവരിഗെ ബാ തങ്കി”,”ഓ ലാലാ “,”ഹടുഗി ഗാഗി”അങ്ങനെ നിരവധി അനവധി കന്നഡ സിനിമകള്‍..”തായി ഇല്ലാത തബ്ബലി”എന്നാ സിനിമക്ക് കര്‍ണാടകയിലെ ഏറ്റവും നല്ല നടിക്കുള്ള സംസ്ഥാന അവാര്‍ഡ്‌ ..മാത്രമല്ല നിരവധി തമിഴ് സിനിമകളിലും അഭിനയിച്ചു.

പിന്നീടു കന്നടയില്‍ നിര്‍മാതാവായും ഡിസ്ട്രിബ്യുട്ടെര്‍ ആയും തിളങ്ങി.

പതിനാലാം വയസ്സില്‍ രക്ഷിതാക്കള്‍ അറിയാതെ 26 നവംബര്‍ 2000 രത്തന്‍ കുമാറിനെ വിവാഹം കഴിച്ചു,എന്നാല്‍ തന്റെ മകളുടെ കരിയര്‍ നിന്ന് പോകുന്നതില്‍ രാധികയുടെ പിതാവ് വളരെ ഖിന്നനായിരുന്നു,മകളെ ഭര്‍ത്താവിനു കൊടുക്കാതെ തന്റെ വീട്ടില്‍ പാര്‍പ്പിച്ചു.

തന്റെ ഭാര്യയെ  രക്ഷിതാക്കള്‍ തടഞ്ഞു വച്ചിരിക്കുകയാണ് എന്ന് പറഞ്ഞ് രത്തന്‍ കോടതിയെ സമീപിച്ചു.എന്നാല്‍ രാധികയുടെ രക്ഷിതാക്കള്‍ കോടതിയില്‍ അറിയിച്ചത് രത്തന്‍ തന്റെ മകളെ ബലം പ്രയോഗിച്ച് വിവാഹം ചെയ്തത് ആണ് എന്നാണ്,തീര്‍ന്നില്ല രത്തന്‍ അവളെ ഉപദ്രവിക്കുകയും ചെയ്യുന്നു എന്നും അറിയിച്ചു.

2002 ല്‍ ഹൃദയ സ്തംഭനം മൂലം രത്തന്‍ മരണമടഞ്ഞു.പിന്നീട് രാധിക ലൈംലൈറ്റില്‍ കൂടുതല്‍ വന്നില്ല,പിന്നീടു 2010 ആ ഞെട്ടിക്കുന്ന വാര്‍ത്തയുമായി രാധിക വന്നു “താന്‍  സിനിമ നിര്‍മാതാവും രാഷ്ട്രീയ പ്രവര്‍ത്തകനും മുന്‍ പ്രധാന മന്ത്രിയുടെ മകനുമായ എച് ഡി കുമാരസ്വാമിയെ 2006ല്‍ വിവാഹം ചെയ്തിട്ടുണ്ടായിരുന്നു” എന്നത് ആയിരുന്നു ആ വാര്‍ത്ത‍.കുമാരസ്വാമി അത് നിഷേധിച്ചില്ല എന്നു മാത്രമല്ല.

തന്റെ മകനെക്കാള്‍  പ്രായം കുറഞ്ഞ ഭാര്യയുടെയും കുഞ്ഞിന്റെയും ഫോട്ടോയില്‍ പരസ്യമായി നില്ക്കാന്‍ ഒരു മടിയും കാട്ടിയില്ല.

കുമാരസ്വാമിയുടെ ആദ്യ വിവാഹം 13 മാര്‍ച്ച്‌ 1986ല്‍ അനിതയുമായിട്ട് ആയിരുന്നു,അതില്‍ നിഖില്‍ എന്ന് പേരുള്ള ഒരു പുത്രനുമുണ്ട്.രണ്ടാം വിവാഹത്തില്‍ ഒരു പെണ്‍കുട്ടിയുണ്ട് പേര് ഷമിക.


ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us