കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണറായി വിജയന്‍ പങ്കെടുക്കും

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ജനതാദൾ (എസ്) നേതാവ് എച്ച്.ഡി. കുമാരസ്വാമി നാളെ 4.30നു സത്യപ്രതിജ്ഞ ചെയ്യും. ഗവർണർ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുക്കും.

ധർമശാല, ശൃംഗേരി ക്ഷേത്രങ്ങളിൽ ദർശനം ദർശനം നടത്തുകയും ഭാരതീതീർഥ ശങ്കരാചാര്യരുടെ അനുഗ്രഹം തേടുകയും ചെയ്തശേഷമായിരിക്കും സത്യപ്രതിജ്ഞ.

അതേസമയം, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡയുടെയും കുമാരസ്വാമിയുടെയും ക്ഷണം സ്വീകരിച്ച് ചടങ്ങില്‍ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ബെംഗളൂരുവിലേക്കു വരും.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

നാളെ രാവിലെ പരിശുദ്ധ പാത്രിയർക്കീസ് ബാവായുമായുള്ള കൂടിക്കാഴ്ചയും മന്ത്രിസഭാ യോഗവും കഴിഞ്ഞതിനു ശേഷമാകും മുഖ്യമന്ത്രി ബംഗളൂരുവിലേക്കു പോവുക. മന്ത്രി മാത്യു ടി.തോമസും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts